പ്രണയം

വായിച്ചു വളർന്ന കഥകളിൽ പലതിലും പ്രണയം ഉണ്ടായിരുന്നു. പുരാണ ഇതിഹാസങ്ങളും ക്ലാസ്സിക്കുകളും പ്രണയം ചാലിച്ചാണ് മഹാരഥന്മാർ എഴുതിയിട്ടുള്ളത്. രാമനും സീതയും, ശകുന്തളയും ദുഷ്യന്തനും, കൃഷ്ണനും രാധയും, അർജുനനും സുഭദ്രയും റോമിയോയും ജൂലിയേറ്റും, അന്റോണിയും ക്ലിയോപാട്രയും… അങ്ങനെ എത്രയോ കഥാപാത്രങ്ങൾ പ്രണയം പഠിപ്പിക്കാൻ ശ്രമിച്ചു …

എലിസബേത് ബെന്നെറ്റും ഡോർസിയും പ്രണയത്തിൽ പ്രൈഡും പ്രേജൂഡിസിനും സ്ഥാനമില്ലെന്ന് കാണിച്ചു തന്നു.

ജാക്കും റോസും മരണത്തിനു പോലും തോൽപ്പിക്കാനാവാത്ത പ്രണയത്തെ കാണിച്ചു തന്നു.

ബീസ്റ്റിന്റെ ഉള്ളിലെ സ്നേഹത്തെ തിരിച്ചറിയുന്ന ബെല്ല “മാംസ നിബദ്ധമല്ല രാഗം ” എന്ന ആശാന്റെ വരിയുടെ അർത്ഥം  ഉദ്ബോധിപ്പിച്ചു.

രാമനും സീതയും ഏറ്റവും പവിത്രമായ പ്രണയം (ഒരു പുരുഷന്റെ കണ്ണിൽ🤫) എന്തെന്ന് കാട്ടി തന്നു.

കൃഷ്ണനും രാധയും പൂർത്തീകരിക്കാൻ ആവാത്ത പ്രണയാഭിലാഷത്തിന്റെ വേദന പറഞ്ഞു തന്നു.

ഉപാധികൾ ഇല്ലാത്ത പ്രണയത്തെപ്പറ്റി അംബയിലൂടെ സുഭാഷ് ചന്ദ്രൻ കാണിച്ചു തന്നു.

പക്ഷെ… അപ്പോഴും എവിടൊക്കെയോ സംശയം ഉണ്ടായിരുന്നു….

സംശയങ്ങൾ ഏതുമില്ലാതെ പ്രണയം എന്തെന്ന് പഠിപ്പിക്കാൻ അവൾ വരേണ്ടി വന്നു.

പ്രിയതമയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.. ❤️

One thought on “പ്രണയം

Add yours

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑