റെയിൽവേ പ്ലാറ്റ്ഫോമിൽ, ഞാൻ സീറ്റ് റിസേർവ് ചെയ്ത s 4 കമ്പാർട്മെന്റിന് വെളിയിൽ ചായ കുടിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് ഒരു അങ്കിൾ എന്റെ മുന്നിലേക്ക് ഒരു ടിക്കറ്റ് നീട്ടി കാണിച്ച് ചോദിക്കുന്നത്. "മോനെ, ഇത് വെച്ച് ഈ ട്രെയിനിൽ കയറാമോ?" ചങ്ങനാശ്ശേരിയിലേക്കുള്ള ടിക്കറ്റ് ആണ്. പക്ഷെ, ജനറൽ ടിക്കറ്റ് ആണ്. ഇതെല്ലാം റിസേർവ്ഡ് ആണെന്നും ട്രെയിനിന്റെ ഫ്രണ്ട് ഇലും ബാക്കിലും UR എന്ന് എഴുതിയ കമ്പാർട്മെന്റ് കാണുമെന്നും ഞാൻ അദ്ദേഹത്തിന് മനസിലാക്കി കൊടുത്തു. മെഷീനിൽ നിന്ന് വന്ന... Continue Reading →
പദ്മനാഭന്റെ പുരം
"നീ ഓർക്കുന്നുണ്ടോ ഉണ്ണീ? പണ്ട് പദ്മനാഭ ക്ഷേത്രത്തിൽ പോയ സമയത്ത്, ആ തിരക്കിൽ നിന്നെ കാണാതെ പോവും എന്ന് പറഞ്ഞ്, ക്ഷേത്രത്തിൽ കയറാതെ അന്ന് പോയ കാറിൽ തന്നെ നീ പേടിച്ചിരുന്നത്?" മുത്തശ്ശിയോട് അടുത്ത ദിവസം തിരുവനന്തപുരത്ത് പോയി ജോലിയിൽ ജോയിൻ ചെയ്യാൻ പോവാണ് എന്ന് പറയാൻ ചെന്നതായിരുന്നു അവിടെ ഞാൻ. മുത്തശ്ശിടെ ഈ ചോദ്യം എന്നെ ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി. അന്ന് എന്റെ അച്ഛൻ പൂജപ്പുര എസ് ഐ. 🤭 കളിയാക്കേണ്ടന്നേ...സിനിമ ഡയലോഗ്... Continue Reading →
മാംഗല്യം തന്തു താനേനാ 07 – തെമ്മൻ ലാൽ
ലാൽ പി പോൾ എന്നാണേ അവന്റെ പേര്. അങ്ങനെ വിളിക്കുമ്പോൾ മുഴുവനായി വിളിക്കണം. കേട്ടോ! പണ്ട് മുഴുവൻ പേരും ചേർക്കാതെ, ലാൽ പോൾ എന്ന് ഫസ്റ്റ് ഇയറിലെ ഫിസിക്സ് പഠിപ്പിച്ചിരുന്ന ടീച്ചർ ഹാജർ വിളിക്കുമ്പോൾ അവന് ഉണ്ടാകുന്ന ദേഷ്യം കുറേ കണ്ടത് കൊണ്ട് പറഞ്ഞതാ. അപ്പോൾ തെമ്മൻ ലാൽ ആരാണെന്നോ. അയ്യോ, അതങ്ങനെയല്ല വായിക്കേണ്ടത്. The Man Lal അങ്ങനെ ആണേ. അവന്റെ പണ്ടത്തെ ഇമെയിൽ ഐഡി ആരുന്നു; themanlal@gmail.com. അമേരിക്കയിൽ ആമസോൺ കമ്പനിയിൽ ചോദിച്ചാൽ അറിയാം... Continue Reading →
മാംഗല്യം തന്തു താനേനാ 06 – ആൻഡ്രൂ
മപ്പന്റെ കല്യാണത്തിന് പോയപ്പോൾ അവന് ആശംസകളേകാൻ സ്റ്റേജിലേക്ക് ഞാൻ വിളിക്കപ്പെട്ടു. അവനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ ഒരു അടുക്കും ചിട്ടയും ഇല്ലാതെ കിടന്നതുകൊണ്ട് അന്ന് സ്റ്റേജിൽ കയറി എന്തൊക്കെയോ ആണ് പറഞ്ഞത്. മറ്റൊരു ഫ്രണ്ടിന്റെ കല്യാണത്തിന് പറയാൻ തയ്യാറാക്കി വച്ചിരുന്ന ഒരു ആശംസ ഡയലോഗും ഒപ്പമങ് കാച്ചി. തത്കാലം ഒരു കയ്യടി വാങ്ങാൻ, അന്ന് അത് മതിയാരുന്നു. അതാണ് ആൻഡ്രൂനെ പറ്റിയുള്ള ഓർമ്മകൾ ഒന്ന് അടുക്കി വെക്കാൻ ഇന്ന് തീരുമാനിച്ചേ. കാരണം, നാളെ അവന്റെ കല്യാണമാണ്. മപ്പന്റെ കല്യാണത്തിന്... Continue Reading →
ഹോസ്പിറ്റൽ ഡയറീസ് 03: വിജയമ്മച്ചി
എനിക്കാരാണ് വിജയമ്മച്ചി? എന്റെ അച്ഛന്റെ അമ്മ. അങ്ങനെ ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റുന്നതാണോ? ഈ ഹോസ്പിറ്റലിലെ ബെഡിന് അരികിലിരിക്കുമ്പോൾ, ഒരു ഓർമ്മ മനസ്സിൽ തെളിയുന്നു. അന്ന് അപ്രതീക്ഷിതമായാണ് സൂസമ്മ ടീച്ചറും ആനി ടീച്ചറും എന്റെ വീട്ടിൽ വന്നത്. വീട്ടിൽ അപ്പോൾ, വിജയമ്മച്ചിയും ഞാനും മാത്രം. സമയം ഉച്ച കഴിഞ്ഞിരുന്നു. നാരങ്ങ വെള്ളം ഉണ്ടാക്കി, എന്റെ കൈപ്പുണ്യം ടീച്ചർമാരെ അറിയിക്കാൻ ഞാൻ തീരുമാനിച്ചു. ആ സമയത്ത് വിജയമ്മച്ചി ടീച്ചർമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു . അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഇന്നും... Continue Reading →
ഹോസ്പിറ്റൽ ഡയറീസ് 02
സ്പഷ്ടമീ മാനുഷ ഗർവ്വമൊക്കെ ഇവിടെ പുക്ക് അസ്തമിക്കുന്നു,ഇഷ്ടന്മാർ പിരിയുന്നു,ഹാ.. ഇവിടെമാണ് അദ്ധ്യാത്മ വിദ്യാലയം. ഇവിടെ ഓരോ ഹോസ്പിറ്റൽ ബെഡിലെയും കഥയറിയുമ്പോൾ, ആശാന്റെ (പ്രരോദനം ) വരികൾ ഓർമ്മ വരുന്നു.
ഹോസ്പിറ്റൽ ഡയറീസ് 01
ആ അമ്മയോട് പറഞ്ഞു..... മകൻ ചെറുപ്പമല്ലേ.. എന്തായാലും എല്ലാം ശരിയാകും. എനിക്ക് ഒരു ബ്രെയിൻ ഇഞ്ചുറി ഉണ്ടായിട്ട് ഒമ്പത് ദിവസം ബോധം ഇല്ലായിരുന്നു. പക്ഷേ, അതൊക്കെ ഇപ്പോ ശരിയായില്ലേ… അത് പോലെ ഇതും വേഗം ശരിയാകും. പ്രാർത്ഥിക്കാം. എന്റെ അമ്മയോടും പറയാം. -------------------------------------------- അമ്മയുടെ മകന് പ്രായം മുപ്പത്തൊക്കെയെ കാണൂ. ബസ് ഓടിക്കുമ്പോൾ സ്ട്രോക്ക് വന്നതാണ്. ഉടൻ ബ്രേക്ക് ഇട്ടത് കൊണ്ട്, ഒരുപാട് പേരുടെ ജീവൻ കാത്തു. അമ്മയും അച്ഛനുമാണ് കൂടെ ഉള്ളത്. മകനെ ടെസ്റ്റുകൾക്കൊക്കെ കൊണ്ട്... Continue Reading →
ക
മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ്..."ക" ഫെസ്റ്റിവൽ... മൂന്നാം ദിവസം... Poetry as a political tool എന്ന ചർച്ച കേൾക്കാൻ ധൃതി പിടിച്ചു പോയത് വെറുതെയായില്ല. കവയിത്രിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി.. അശ്വിനി കുമാർ - ചന്ദ്രഭാഗ poetry ഫെസ്റ്റ് ഉം ആയി ബന്ധപ്പെട്ട പ്രമുഖ കവി.. മധു രാഘവേന്ദ്ര - ഒരു യുവകവി.... LTTE പോരാളിയായ ഒരു സ്ത്രീ എഴുതിയ ഒരു കവിതയുടെ പരിഭാഷ, എന്നെ സുഗന്ധിയെ ഓർമ്മിപ്പിച്ചു... പങ്കെടുത്ത പരിപാടികൾ മൊത്തം നോക്കിയാൽ... Continue Reading →
ഉണ്ടക്കണ്ണൻ
പണ്ട് ചേച്ചിയ്ക്ക് ചോറ് കൊടുക്കാൻ സ്കൂളിൽ പോകുമ്പോൾ അമ്മയോടൊപ്പം ഉണ്ണിക്കുട്ടനും പോയിരുന്നു. അവിടെ ആ സ്കൂൾ വരാന്തയിലിരുന്ന് എല്ലാ കുട്ടികളും കഴിക്കുന്നത് കാണുമ്പോൾ, അവരോടൊപ്പം ഇരുന്ന് കഴിക്കാൻ ആ കുഞ്ഞു മനസ്സിലും ആഗ്രഹം തോന്നിയിരുന്നു. അന്നൊരിക്കൽ, അവൻ ആ ആഗ്രഹം അമ്മയോട് പറഞ്ഞു. പക്ഷേ, നീതുകുട്ടിക്ക് കൊണ്ടു വന്ന ചോറിന്റെ പങ്ക് കൊടുത്താൽ അവള് പിണങ്ങുമെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു. ആ സ്കൂൾ വരാന്തയിൽ അമ്മ വിഷമിച്ച് നിന്നു. അപ്പോഴാണ് അവിടെയ്ക്ക് ചോറും പയറുമായി സ്റ്റാഫ് റൂമിൽ നിന്ന്... Continue Reading →
സൈക്കിൾ…
ആദ്യമായി ഉറക്കത്തിൽ കണ്ട സ്വപ്നമതാവില്ല. പക്ഷെ, ഓർമ്മയിലുള്ളതിൽ ആദ്യത്തേതെന്ന് പറയാനായി വേറെയൊന്നില്ല. സൈക്കിൾ.... ഒരു മൂന്നാം ക്ലാസുകാരന്റെ മനസ്സിൽ, അവന്റെ അച്ഛൻ വാങ്ങി തരാമെന്ന് പറഞ്ഞ സൈക്കിളിന്റെ ചിന്തകൾ കയറി കൂടിയതിൽ അത്ഭുതപ്പെടാനായ് ഒന്നുമില്ല. പക്ഷെ ആ രാത്രിയിൽ, ഉറക്കത്തെ പിണക്കാതെ വന്ന ഒരു സ്വപ്നചിത്രം, ഇന്നും മനസ്സിന്റെ ക്യാൻവാസിൽ മായാതെയിരിക്കുന്നത് അത്ഭുതമല്ലേ?.. അതെ.. സൈക്കിൾ... ഇന്ന് ഇവിടെ പട്ടത്ത് നേതാജി ബോസ് റോഡിലൂടെ ഒരു ചെറിയ കുട്ടി, അവന്റെ കുഞ്ഞ് സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച്... Continue Reading →
എഴുതുവാൻ… തോന്നൽ മാത്രം
എന്തെങ്കിലും കാമ്പുള്ളത് എഴുതണമെന്ന് കരുതിയിട്ട് കുറച്ചു നാളുകളായി. മാസത്തിൽ കുറഞ്ഞത് രണ്ട് പോസ്റ്റ് എന്ന പതിവ്, ഈ മാസവും എനിക്ക് അന്വർത്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും എന്തോ... എവിടെയോ... മനസ്സിൽ എന്തോ തടഞ്ഞു കിടക്കുന്ന പോലെ. സംഭവബഹുലമായിരുന്നു ഈ മാസം. മൂകാംബിക യാത്രയുടെ ഹാങ് ഓവറുമായാണ് ഈ മാസം തുടങ്ങിയത് തന്നെ. പിന്നെ സുഹൃത്തിന്റെ കല്യാണ ആഘോഷത്തിൽ പങ്കെടുത്തു. അത് കഴിഞ്ഞാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത്. കുറച്ച് കാലം കൂടിയെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതിയ... Continue Reading →
മാംഗല്യം തന്തു താനേനാ 05 – മപ്പൻസ് വെഡിങ്
"ടാ, നിനക്ക് ഓർമ്മയില്ലേ? നമ്മുടെ കോളേജിൽ, എന്റെ ക്ലാസ്സിൽ പഠിച്ച മിഥുൻ പോളിനെ? അവന്റെ കല്യാണമാണ് ജൂലൈ നാലിന്." "മിഥുൻ പോളോ? ആ പേര് കിട്ടുന്നില്ലലോ" "എടാ, മപ്പൻ. ഓർമ്മ വന്നോ?" "ആഹാ, നമ്മടെ മപ്പൻ. അങ്ങനെ പറാ" "എന്താ പരിപാടികൾ അവിടെ. അവൻ ഇപ്പൊ യു എസിൽ അല്ലെ?" "ഹാ..അതേ. തലേന്ന് തന്നെ ഞങ്ങൾ കോട്ടയത്ത് കൂടുന്നുണ്ട്." "കല്യാണം എപ്പോഴാ? മൻഡേ മോർണിംഗ് അല്ലെ?" "അല്ലടാ, ഈവനിംഗ് ആണ് പരിപാടി. ആരോ കോമഡി പറയുന്ന കേട്ടു.... Continue Reading →
പനി എങ്ങനുണ്ട്?
ഈ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുന്നത് കൊണ്ടാണ് തലക്കെട്ട് ഇങ്ങനെ കൊടുത്തത്, കേട്ടോ?☺️.. ഇനിയിപ്പോൾ മുഴുവൻ വായിച്ചിട്ട് ചോദിച്ചാൽ മതി.😁 പണ്ടത്തെപ്പോലെയല്ല. ഇപ്പോൾ ഒരാൾക്ക് പനിയാണെന്ന് കേൾക്കുമ്പോൾ തന്നെ, അവന്റെ പ്രവർത്തികളെപ്പറ്റി സംശയം ഉയരും. ഓഹ്.. അവൻ മാസ്‌ക് ഒന്നും വെക്കാതെ വെറുതെ തെണ്ടി തിരിഞ്ഞോണ്ടല്ലേ. അവനോട് അപ്പോഴേ പറഞ്ഞതാ, ആ പരിപാടിയ്ക്ക് പോവെണ്ടെന്ന്. ഇപ്പോൾ എന്തായി? ശെടാ... അല്ലേ! ഇപ്പോൾ എന്താ ശരിക്കും സംഭവിച്ചേ? ഇതൊരു സാദാ പനിയല്ലേ? പനിയ്ക്ക് ഈ കാലത്ത് കിട്ടിയ മൈലേജാണ് ആൾക്കാരെ... Continue Reading →
മൂന്ന് സംഭവങ്ങൾ
കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ....."മണിമലയ്ക്ക് ബസ്?" ആ ചോദ്യം പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ മുഖത്ത് അടിച്ചപോലാണ് മറുപടി കിട്ടിയത്. "ഹാ .വണ്ടിയില്ല" വേറെ ഒന്നും എനിക്ക് ചോദിക്കാൻ തോന്നിയില്ല. പുള്ളിയുടെ മറുപടി കേട്ടാൽ ഈ നാഗമ്പടം സ്റ്റാൻഡിൽ നിന്ന് ഒരു വണ്ടി പോലും ഞങ്ങടെ മണിമലയ്ക്ക് പോയിട്ടില്ലെന്ന് തോന്നിപ്പോകും. രണ്ടും കൽപ്പിച്ച് കറുകച്ചാലിനുള്ള ചമ്പക്കര ബസിൽ കയറി. കറുകച്ചാലിൽ നിന്നാൽ ചങ്ങാനാശ്ശേരിന്ന് വരുന്ന മണിമലയ്ക്ക് ഉള്ള ബസ് ഉണ്ടേൽ, അത് കിട്ടുമല്ലോ എന്ന് കരുതിയാണ്, കേട്ടോ. ഇനി... Continue Reading →
ഒരു പേരിലൊക്കെ എന്തിരിക്കുന്നു?
ഹാ ... ഈ പെണ്കുട്ടികളുടെയൊന്നും 'പേരുകളിൽ' ഞാൻ ഇപ്പോൾ ശ്രദ്ധക്കൊടുക്കാറില്ല. കാരണം ഉണ്ടുവ്വേ... ചുമ്മാതങ് പറഞ്ഞതല്ല. 'പേര്' എന്നെ വഴിതെറ്റിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിലോ കോളേജിൽ പഠിക്കുന്ന ഘട്ടത്തിലോ എനിക്ക് പേരിന് പറയാൻ പോലും ഒരു ക്രഷ് ഉണ്ടായിരുന്നില്ല. അന്നൊക്കെ അൽപ്പം ബജി... ബജി അല്ലടോ ബജി.. ശെടാ ..ടൈപ്പോ ശരിയാകുന്നില്ലലോ.. ബു ജ്ജി.. ഹാ ഇപ്പൊ ശരിയായി. ഹാ.... അന്നൊക്കെ ഞാൻ ബുജി കളിച്ചു നടക്കുവാരുന്നു എന്നാ പറയാൻ വന്നേ..😅 കോളേജ് കഴിഞ്ഞു ജോലിക്ക് ജോയിൻ... Continue Reading →