വിഭാഗങ്ങള്‍
General

ഒരു കഥ സോല്ലട്ടുമാ..

ഒരു കഥ സോല്ലട്ടുമാ..

ഒരിടത്ത് ഒരു പെണ് കിളിയും ഒരു ആണ് കിളിയും ഉണ്ടായിരുന്നു. അവർ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ, ഒരിക്കൽ ആ ആണ് കിളിയുടെ മനസിൽ ഒരു ദുഷിച്ച വികാരം മുളപൊട്ടി. അവൻ ആ പെണ് കിളിയെ തന്റെ ഇണയായ് സങ്കൽപ്പിച്ചു. അവൻ ആ പ്രണയം, സൗഹൃദത്തിൽ പൊതിഞ്ഞ് അവളെ അറിയിച്ചു.

അവനെ അങ്ങനെ കണ്ടിട്ടില്ലാത്ത ആ പെണ് കിളിയുടെ മനസ്സ് വേദനിച്ചു.

പിന്നീടൊരു നിലാവൊഴിഞ്ഞു നിന്ന രാത്രിയിൽ, ആ ആണ് കിളി ഒരു സ്വപ്നം കണ്ടു. മനുഷ്യരൂപത്തിൽ ജനിക്കുന്ന അവനും അവളും ഒരു പ്രണയദിനത്തിൽ കണ്ടുമുട്ടുന്നതും, അവൾക്കായി ഒരു പ്രണയസമ്മാനം പൂക്കളിൽ പൊതിഞ്ഞ് അവൻ കൊടുക്കുന്നതും. പക്ഷെ, അവൻ കൊടുത്ത ആ സമ്മാനം അവൾ വലിച്ചെറിയുകയാണുണ്ടായത്. മുന്നിൽ ആ പളുങ്ക് സമ്മാനം ഉടയുന്നതിനൊപ്പം അവന്റെ ആ സ്വപ്നവും ഉടഞ്ഞു.


NB:

ഒരു സ്ത്രീയുടെ ഹൃദയത്തിലേയ്ക്കുള്ള പ്രവേശനദ്വാരം അവളുടെ കാതാണ്. (സമുദ്രശില)

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

5 replies on “ഒരു കഥ സോല്ലട്ടുമാ..”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.