
അഞ്ജലി പറഞ്ഞു.
“ശ്രീകാന്തേ, ഒരു വർഷമായി നിങ്ങൾ ഇവിടെ മെസ്സിൽ വരാൻ തുടങ്ങിയിട്ട്.”
ഹോ… ഈ സമയമൊക്കെ കടന്ന് പോകുന്നൊരു സ്പീഡേ..
പുതുവർഷദിനത്തിൽ ഈ മെസ്സ് റൂൾസ് പ്രാബല്യത്തിൽ വരുന്നു.
ഇത് പോലെ നമ്മളുടെ ജീവിതത്തിലും നല്ല റൂളുകൾ കൊണ്ടുവരാൻ സാധിക്കട്ടെ.
എന്തൊക്കെ പറഞ്ഞാലും, 2020 എന്ന വർഷം ഓർമിക്കപ്പെടുന്നത് കോവിഡിന്റെ പേരിലായിരിക്കും.
ങേ… 2020 കോവിഡിൽ മുങ്ങിപ്പോയെന്നോ?… ഒരിക്കലുമില്ല. ..
ഒരുപാട് കോവിഡ് പോസിറ്റീവ് കേസുകൾക്കൊപ്പം പോസിറ്റീവായ കുറെ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുമല്ലോ…ലെ?
നമ്മൾ വീട്ടുകാർക്കൊപ്പം ഇത്രയധികം ദിവസം ചിലവഴിച്ച വേറെ ഒരു വർഷമില്ല.
ഉണ്ടെന്നോ?.. ഹാ, അത് സ്കൂൾ കാലഘട്ടത്തിൽ ഏതേലും ആയിരിക്കും. എന്തായാലും എന്റെ കാര്യത്തിൽ അടുത്തൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ല.
…
…
2020ലെ നഷ്ടങ്ങളും പരാജയങ്ങളും അവിടെ തന്നെ ഉപേക്ഷിച്ച് നമ്മുക്ക് മുന്നോട്ട് പോകാൻ കഴിയണം. മുകളിലെ കുത്തുകൾ അതാണ്. അതിനെ കുറിച്ചൊക്കെ ഒന്ന് എഴുതാൻ പോലും ഞാൻ മെനക്കെടുന്നില്ല.
പുതുവർഷത്തിൽ വിരിയുന്ന മുറ്റത്തെ പ്രതീക്ഷകളുടെ പൂക്കളിൽ ആയിരം വർണങ്ങളിൽ തെളിയട്ടെ… ആ ഓരോ സൗരഭ്യവും ആയിരം സ്വപ്നങ്ങളായി നിറയട്ടെ.
എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു.

H A P P Y 2 0 2 1
Happy 2021 🤝🥰
LikeLiked by 1 person
THANK Y😊U 💐💐💐
LikeLiked by 1 person