ഹിറ്റ്ലറും ചാപ്ലിനും

ചില പേരുകൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരുപാട് മുൻവിധികളും അഭിപ്രായങ്ങളും രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവും. അങ്ങനെയുള്ള രണ്ട് പേരുകളാണ് ഇവിടെ ഒരു ചർച്ചയ്ക്ക് ഞാൻ മുന്നോട്ട് വെയ്ക്കുന്നത്.

ബ്രിട്ടീഷ് ബോർന് ആക്ടർ ചാർളി ചാപ്ലിൻ.

ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ.

ഇവരെ ഒരുമിച്ച് ചർച്ചയ്ക്ക് തിരഞ്ഞെടുക്കാൻ എന്നെ സ്വാധീനിച്ച നാല് ഘടകം ഉണ്ട്.

(1) ഒരേ കാലഘട്ടം.(അതിൽ തന്നെ ഒരു പ്രത്യേകതയുണ്ട്. ജനനതീയതി തമ്മിലുള്ള വ്യത്യാസം വെറും നാല് ദിവസം മാത്രം.)

(2) വീട്ടിലെ അലമാരിയിൽ കണ്ടൊരു പുസ്തകത്തിന്റെ പുറംതാൾ.

(3) Toothbrush moustache.

(4) The Great Dictator. (1940 Hollywood movie)

ഇനി കാര്യത്തിലേക്ക് കടക്കാം. ഹിറ്റ്ലറും ചാപ്ലിനും ആരാണെന്ന് വിക്കിപീഡിയ വെറുതെ തർജ്ജമ ചെയ്ത്, ആരുടെയും സമയം കൊല്ലുന്നില്ല.

(1). ചാർളി ചാപ്ലിന്റെ ആത്മകഥ വായിച്ചിട്ടില്ല. ആ പുസ്തകത്തെ കുറിച്ചുള്ള പല ലേഖനങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുത്ത ഒരു അറിവ് ഇവിടെ പറയാം.

19 ആം നൂറ്റാണ്ടിലെ സൗത്ത് ലണ്ടൻ നഗരത്തിന്റെ പട്ടിണിയിൽ ‘ആക്ഷൻ’ പറയുന്നത് മുതലാണ് ‘ഷൂട്ടിംഗ്’ ആരംഭിക്കുന്നത്. അവസാനം കമ്മ്യൂണിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ട്, തന്റെ കർമ്മ ഭൂമിയായ അമേരിക്കയിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുന്നു. തുടർന്ന് സ്വിറ്റ്സർലന്റിന്റെ പശ്ചാത്തലത്തിലാണ് ‘കട്ട്’ പറയുന്നത്. അതുവരെയുള്ള രംഗങ്ങൾ വളരെ സത്യസന്ധമായും, നർമ്മത്തിൽ ചാലിച്ചുമാണ് അദ്ദേഹം ‘My autobiography’ യിൽ അവതരിപ്പിച്ചിരിക്കുന്നത്.

മെയ്ൻ കാംഫ്

ഇതിൽ ഹിറ്റ്‌ലറുടെ പൂർണമായ ജീവിതകഥ രേഖപ്പെടുത്തുന്നില്ല. കാരണം, ഈ പുസ്തകം ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലെത്തുന്നതിന് മുൻപ് പ്രസിദ്ധീകരിക്കപ്പെട്ടതാണ്. തന്റെ ബാല്യകാല അനുഭവങ്ങളും ഒരു നേതാവായി വളർന്നു വന്ന സാഹചര്യങ്ങളുമൊക്കെ ഇതിൽ പറയുന്നുണ്ട്. പക്ഷെ, പ്രധാനമായും തന്റെ സ്വപ്നങ്ങളെപ്പറ്റിയാണ് ഹിറ്റ്ലർ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്യൻ മേധാവിത്വത്തിൽ ശക്തിപ്രാപിക്കുന്ന ഒരു ജർമനി. അതായിരുന്നു ഹിറ്റ്ലർ കണ്ട സ്വപ്നം.

(NB:അല്ലാതെ മദ്യവിമുക്തമായ ഒരു കിനാശ്ശേരിയല്ല 😛).

സ്വപ്പനം കാണുന്നോർ എല്ലാരും നല്ലവരാണോ? എന്റെ അറിവിൽ അല്ല.

അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ കുറേകൂടി ഇൻക്ലൂസിവായിരുന്നെങ്കിൽ… ഒരു പക്ഷെ…

“ഇന്നീ ലോകത്ത് ജീവിച്ചിരിക്കുവാനായി ഒരുവൻ പോരാടിയേ തീരൂ. നിരന്തരമായ പോരാട്ടം ജീവിതനിയമത്തിന്റെ ഭാഗമാണ്. അതിനോട് വിമുഖത പുലർത്തുന്ന ഒരാളും ജീവിതം അർഹിക്കുന്നില്ല.”

ആ ഒരു പോരാട്ടമായി ഹിറ്റ്ലറുടെ ജീവിതത്തിനെ നോക്കുമ്പോൾ ആ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം നമ്മുക്ക് ദർശിക്കാൻ കഴിഞ്ഞേക്കും.


(2).

ദേഷ്യഭാവത്തിൽ നിൽക്കുന്ന ഒരു ചാപ്ലിനെ ഞാൻ മാത്രമാണോ കാണുന്നത്🤔?



(3). ടൂത്ത്ബ്രഷ് മുസ്റ്റാഷ്


(4). The Great Dictator.

നിശബ്ദ സിനിമകളിൽ മാത്രം അഭിരമിച്ചിരുന്ന ചാപ്ലിന്റെ കലാവൈഭവം ആദ്യമായി ശബ്ദം ഉയർത്തിയത് ആ സ്വച്ഛാധിപതിയ്ക്ക് എതിരെയായിരുന്നു എന്നതായിരുന്നു മറ്റൊരു യാഥർച്ഛികത. ചാപ്ലിന്റെ ആദ്യ ശബ്ദ സിനിമയായിരുന്നു 1940 ൽ ഇറങ്ങിയ ഹോളിവുഡ് മൂവി ‘ദി ഗ്രെറ്റ് ഡിക്റ്റെറ്റർ’. ഹിറ്റ്ലറിനെപ്പറ്റിയും അദ്ദേഹം ചെയ്ത ക്രൂരകൃത്യങ്ങളെപ്പറ്റിയും ഒരുപാട് സിനിമകളുണ്ടായിട്ടുണ്ട്. പക്ഷെ, സമകാലികമായി തന്നെ അദ്ദേഹത്തിന്റെ ചെയ്തികൾ ചർച്ചചെയ്യാൻ ധൈര്യപ്പെട്ട ചുരുക്കം ചില കലാകാരന്മാരുടെ നിരയിലാണ് ചാപ്ലിന്റെ സ്ഥാനം.

The Speech.

ദി ഗ്രെറ്റ് ഡിക്റ്റെറ്റർ എന്ന മൂവി അവസാനിക്കുന്നത് ഒരു പ്രസംഗത്തിലൂടെയാണ്. സ്വേച്ഛാധിപതിയാണെന്ന് തെറ്റി ധരിക്കപ്പെട്ട്, അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള ഒരു ജ്യൂവിഷ് ബാർബറിന്(ചാപ്ലിൻ) പ്രസംഗിക്കാൻ അവസരം കിട്ടുന്നതാണ് ആ രംഗം.

“I’m sorry, I don’t want to be an emperor…” എന്ന് തുടങ്ങുന്ന ആ പ്രസംഗത്തിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സുന്ദരമായ ഭാവിയിലേക്ക് അദ്ദേഹം വിരൽ ചൂണ്ടുന്നു. ആ വാക്കുകൾ ഇന്നും എത്രത്തോളം പ്രസക്തമാണെന്ന്, ഒന്ന് കേട്ടു നോക്കി മനസ്സിലാക്കൂ.

മനുഷ്യന്മാരെ വെറുതെ ചിരിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ മനുഷ്യൻ ജനിച്ചതെന്ന് തോന്നുന്നുണ്ടോ?

2 thoughts on “ഹിറ്റ്ലറും ചാപ്ലിനും

Add yours

Leave a reply to Sreekanthan മറുപടി റദ്ദാക്കുക

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑