ആ താളം

പുലർച്ചെ, ഉറക്കത്തിൽ നിന്ന് കണ്ണുകൾ തുറക്കുന്നതിന് തൊട്ട് മുൻപ് എന്ത് സംഭവിച്ചുവെന്ന് ആർക്കെങ്കിലും ഓർമ്മ ഉണ്ടാകുമോ?

എന്തോ? ഇന്ന് എനിക്ക് അത് ഓർമ്മയുണ്ട്.

എന്റെ ചെവിയിലൂടെ, എന്റെ മൂക്കിലൂടെ, എന്റെ ത്വക്കിലൂടെ ഞാൻ അത് മനസ്സിലാക്കി. ആ ശിൽക്കാര ശബ്ദം. ആ ഗന്ധം. ആ തണുപ്പ്. അതിന്റെ രുചി പോലും ഞാൻ അപ്പോൾ അനുഭവിച്ചു.

ചെവിയിൽ ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ താളം ഞാൻ തിരിച്ചറിഞ്ഞു. എന്തിനൊക്കെ താളം തെറ്റിയാലും, തെറ്റാത്ത ആ താളത്തിലെ സംഗീതം ഞാൻ തിരിച്ചറിഞ്ഞു.

കണ്ണുകൾ തുറന്നു. തുറന്നിട്ട ജനൽ പാളിയിലൂടെ തെറിച്ചു വീഴുന്ന തുളികൾ പോലെ മനസ്സ് ചിതറി ഒഴുകി.

തൊടിയിൽ വിരിഞ്ഞ റോസാപ്പൂവിന്റെ ഇതളുകളിൽ പറ്റി പിടിച്ചിരുന്ന തുളികൾ പോലെ മനസ്സ് ആ കാറ്റിൽ തെന്നി മാറി.

പറമ്പിലേയ്ക്ക് ഇറങ്ങി. ചാറ്റലിനെ അവഗണിച്ചു കൊണ്ട്. മാവിന്റെ ചുവട്ടിലേയ്ക്ക്. അവിടെ ഒരു പഴുത്ത മാവില വീണു കിടപ്പുണ്ടായിരിന്നു. അത് എനിക്ക് വേണ്ടിയാണെന്ന് ഞാൻ വെറുതെ ചിന്തിച്ചു. അതിന്റെ നനവ് വായിൽ നുകർന്നപ്പോൾ ഒരിക്കൽ കൂടി ആ രുചി മനസ്സിൽ വിരിഞ്ഞു.

പ്രകൃതിയുടെ താളത്തിലേക്ക് അലിയാൻ മനസ്സ് വെമ്പി…


ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑