വിഭാഗങ്ങള്‍
കഥകൾ ഭഗിനി

ഭഗിനി

“ടോ , ആ ഷട്ടർ താക്ക്. ഇങ്ങോട്ട് വെള്ളം തെറിക്കുന്നു ”

അതൊരു ആജ്ഞ പോലെയാണ് ശ്രീനാഥിന് തോന്നിയത്.

കോട്ടയം- എറണാകുളം സൂപ്പർഫാസ്റ്റ് ബസിലെ സൈഡ് സീറ്റിലിരുന്നു മഴ ആസ്വദിക്കുകയായിരുന്നു ശ്രീനാഥ്. അപ്പോഴാണ് രസം കെടുത്തിക്കൊണ്ട് ആ ശബ്ദം പുറകിൽ നിന്ന് വന്നത്. പ്രകൃതിയുടെ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കുസൃതിക്കാലം തുടങ്ങിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ. ആ മഴക്കാലം നന്നായി ഒന്ന് ആസ്വദിക്കാൻ ശ്രീനാഥിന് ഇതുവരെ പറ്റിയിട്ടില്ല. മഴ നനയുന്നത് അവൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. മഴയിൽ ശരീരം നനയ്ക്കാനല്ല, മനസ്സ്‌ നനയ്ക്കാനാണ് അവന് ഏറെ ഇഷ്ടം. അതിനാണ് ഇപ്പോൾ ആ ശബ്ദം വിലങ്ങ് തടിയായി വീണത്.

ശ്രീനാഥ് മനസ്സിലാ-മനസ്സോടെ ഷട്ടർ താഴ്ത്തി.

വെളിയിലെ കാഴ്ചകൾ അവന്റെ മുന്നിൽ അടഞ്ഞു. ഒന്നും ചെയ്യാനില്ലാതെ തന്റെ ചിന്തകളിലേക്ക് അവൻ ഒതുങ്ങി.

അടുത്തിരുന്ന ഒരു അപ്പൂപ്പൻ ചോദിച്ചു.

“മോൻ എങ്ങോട്ടാ?”

ശ്രീനാഥ് അൽപ്പം ഒന്നു പരുങ്ങി. തൊണ്ട ഒന്ന് ക്ലീയറാക്കി കൊണ്ട് അവൻ പറഞ്ഞു.

“മുട്ടുചിറ”

ശ്രീനാഥിന്റെ സംസാരത്തിലുള്ള താത്പര്യക്കുറവ് കണ്ടിട്ടാവും ആ അപ്പൂപ്പൻ കൂടുതലൊന്നും പിന്നെ ചോദിച്ചില്ല.

സത്യത്തിൽ അവൻ എറണാകുളത്തേക്കാണ് പോകുന്നത്. പക്ഷെ അവന് മുട്ടുച്ചിറയിൽ ഇറങ്ങേണ്ട ഒരു ആവിശ്യമുണ്ടായിരുന്നു. അതിലേക്ക് നയിച്ച സംഭവങ്ങളെ അവൻ അപ്പോൾ ഓർത്തെടുത്തു.

കഴിഞ്ഞ ദിവസമാണ് അവന്റെ ഫോണിൽ ഒരു അൻനൗണ് നമ്പറിൽ നിന്ന് കാൾ വന്നത്.

————————————————


“ഹലോ, ശ്രീനാഥിന്റെ നമ്പർ അല്ലെ? എന്റെ പേര് കൃഷ്ണപ്രിയ. ഞാൻ വൈക്കം ഇൻഡോ-അമേരിക്കൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്തിട്ടുണ്ട്. എന്നെ ഓർമ്മയുണ്ടോ?”

ശ്രീനാഥിന്റെ മുഖം വികസിച്ചു.

“ഹാ… പിന്നെ!.. സ്പീച് തെറാപ്പിസ്റ്റ് കുട്ടിയല്ലെ?”

കൃഷ്‌ണപ്രിയ തുടർന്നു.

“അതെ , കുറച്ച് നാൾ അവിടെ ഞാൻ ട്രെയിനിയായി ഉണ്ടായിരുന്നു.”

ശ്രീനാഥിന് ഓർമ്മയുണ്ട്. ഒരു വർഷം മുൻപ് ഉണ്ടായ ഒരു ആക്സിഡന്റിൽ ഒൻപത് ദിവസം അവൻ ബോധമില്ലാതെ ഇൻഡോ-അമേരിക്കൻ ഹോസ്പിറ്റലിൽ കിടന്നിരുന്നു. ബോധം വന്നു കഴിഞ്ഞുള്ള ഹോസ്പിറ്റൽ ദിനങ്ങൾ അവൻ മറന്നിട്ടില്ല. പ്രത്യേകിച്ചും കൃഷ്ണപ്രിയയെ. ‘സു സുധി വാത്മീക’ത്തിലെ സ്പീച് തെറാപ്പിസ്റ്റിനെപോലെ അവന്റെ മുന്നിൽ വന്ന ആ പെണ്കുട്ടിയുടെ ചിരിക്കുന്ന മുഖം, ഇന്നും അവന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്.

“കുറച്ച് കഷ്ടപ്പെട്ടിട്ടാണ് ഇയാളുടെ നമ്പർ കിട്ടിയത്. ഞാൻ ഇപ്പോൾ ആ ഹോസ്പിറ്റലിലല്ല വർക്ക് ചെയ്യുന്നത്.”

ആ ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രീനാഥ് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. അവന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി.

ടും..

അവൻ ചിന്തിച്ചു. താൻ അത്രയ്ക്ക് സുന്ദരനാണോ? ശ്രീനാഥ് അടുത്തുണ്ടായിരുന്ന അലമാരയിലെ കണ്ണാടിയിലേക്ക് നോക്കി എന്തോ ഗോഷ്ടി കാണിച്ചു.

ശ്രീനാഥ് കുറച്ച് ഗൗരവം കൂട്ടി ചോദിച്ചു.

“കുട്ടി, പറയൂ. What can I do for you?”

കൃഷ്ണപ്രിയ പറഞ്ഞു തുടങ്ങി.

“ഞാൻ വിളിച്ചത്, മുട്ടുചിറ കോണ്-വെന്റിലെ സിസ്റ്റർ മേരി ജോണിനെപ്പറ്റി പറയാനാണ്. സിസ്റ്ററിന് ഇയാളെ ഒന്ന് കാണണമെന്ന് പറഞ്ഞു. സിസ്റ്റർ കിടപ്പിലാണ്. അതാണ് എന്റെ സഹായം തേടിയത്. സിസ്റ്ററിനെ ഓർമ്മയുണ്ടോ?”

പിന്നെ.. സത്യം പറയണമല്ലോ. ശ്രീനാഥിന് ഓർമ്മ കിട്ടിയില്ല… സിസ്റ്റർ മേരി ജോണ്..ആരാണത്?..ശോ..

ശ്രീനാഥ് തന്റെ ആ സംശയം കൃഷ്ണപ്രിയയോട് പറയാൻ മടിച്ചു. ഇനി അതെങ്ങാനും അവൻ ഒരിക്കലും മറക്കാൻ പാടില്ലാത്ത അന്നത്തെ പേരുകളിൽ പെട്ടതാണോ? ആ ആക്‌സിഡന്റും തുടർന്നുള്ള ഒൻപത് ദിവസങ്ങളും അവന്റെ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ എന്നും ഉയർത്തിയിരുന്നു.

ശ്രീനാഥ് ഒന്നും പറയാതെ വന്നപ്പോൾ, കൃഷ്‌ണപ്രിയ തുടർന്നു.

“സിസ്റ്റർ പറഞ്ഞിരുന്നു, ഇയാൾക്ക് ഓർമ്മ കാണില്ലെന്ന്. ഇയാൾക്ക് ബോധമില്ലാത്ത സമയത്താണ് സിസ്റ്റർ കണ്ടത്. എന്താണ് സംഭവം എന്ന് എനിക്കും അറിയില്ല.”

ശ്രീനാഥിന് ഇപ്പോൾ ചിത്രം കുറച്ചുകൂടി വ്യക്തമാകുന്നു. ആ ആക്‌സിഡന്റ് ഉണ്ടായപ്പോൾ, അവനെ ആദ്യം മുട്ടുച്ചിറ ഏതോ ഹോസ്പിറ്റലിലാണ് കൊണ്ട് ചെന്നതെന്ന് അവൻ കേട്ടിട്ടുണ്ട്. അവിടെ നിന്നാണ് ഇൻഡോ-അമേരിക്കൻ ഹോസ്പിറ്റലിലേയ്ക്ക് ഒരു ആംബുലൻസിൽ കൊണ്ട് പോയത് പോലും. അന്ന് മുട്ടുച്ചിറയിലുള്ള ഒരു സിസ്റ്റർ അവന്റെ ഒപ്പം ആ ആംബുലൻസിൽ കയറിയിരുന്നു. അതും പിന്നീട് ആരോ പറഞ്ഞു കേട്ട അറിവാണ്.

ഇനി ആ സിസ്റ്റർ എങ്ങാനും ആണോ?

ആണെങ്കിൽ തന്നെ, ആ സിസ്റ്റർ എന്തിനായിരിക്കും, ഒരു വർഷം കഴിയാറായ ഒരു സംഭവത്തിന്റെ പേരിൽ, ഇപ്പോൾ ശ്രീനാഥിനെ അന്വേഷിക്കുന്നത്?

സിസ്റ്റർ മേരി ജോണ്?

————————————————ഭാഗം -2 വായിക്കൂ @ http://sreekanthan.in/2020/06/12/bhagini_2/

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

2 replies on “ഭഗിനി”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.