എന്റെ ശബ്ദത്തിൽ കേൾക്കൂ…
ആരോ പറഞ്ഞു …
“ലോക്ക്ഡൗണ് സമയം വായിക്കാൻ പറ്റിയ ഒരു നോവലാണ് ബഷീറിന്റെ ‘മതിലുകൾ’.”
ഒന്നൂടെ വായിക്കണമെന്ന് തോന്നി.
ആ നോവൽ അന്വേഷിച്ച് പോകാൻ ലൈബ്രറിയൊന്നും തുറന്നിട്ടില്ലല്ലോ. വീട്ടിലെ അലമാരകളിൽ ഉണ്ടൊന്ന് നോക്കുവാൻ മനസ്സ് ഒട്ടും സമ്മതിക്കുന്നുമില്ല. ഈ ലോക്ക്ഡൗണ് കാലം ഒരു മടിയനെക്കൂടെ നിർമ്മിച്ചിരിക്കുന്നു. (ഈ സെഡന്ററി ലൈഫ്സ്റ്റൈൽ വല്ലാതങ് ഇഷ്ടപ്പെടുന്നു.)
പിന്നെ മുന്നിലുള്ള ഓപ്ഷൻ, ‘മതിലുകൾ’ എന്ന സിനിമയാണ്. അടൂർ ഗോപാലകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ.
മമ്മൂട്ടി അവിസ്മരണീയമാക്കിയ ബഷീർ എന്ന കഥാപാത്രം…
“നേതാക്കന്മാരെ സലാം.. സ്വാതന്ത്ര്യസമരത്തിലെ കാലാൾ പടയിലെ ഒരു ഭടനാണ്. പേര് വൈക്കം മുഹമ്മദ് ബഷീർ…പിന്നെ..ശകലം സാഹിത്യോവുണ്ട്.”
നാരായണിയുടെ ആ ശബ്ദം.. ( കെ.പി.എ.സി ലളിത).
“എനിക്കൊരു റോസാച്ചെടി തരുമോ?”
“നാരായണി, ഈ ഭുവനത്തിലുള്ള എല്ലാ പനിനീർ ചെടികളും ഞാൻ നാരായണിയ്ക്ക് തരും”
“ഒരെണം മതി. തരുമോ?”
“ഹോ..എന്തൊരു ചോദ്യമാണ് നാരായണി ഇത് ..തരുവൊന്നു.. നാരായണി…അവിടെ തന്നെ നിക്കണെ, ഞാൻ ഇപ്പൊ കൊണ്ട് വരാം..കേട്ടോ?”
“കേട്ടു”
💐💐💐
പ്രപഞ്ചത്തോട് സലാം പറഞ്ഞ് രാവിലെ ഉണരുന്ന ബഷീറിനെ കാണൂ..
റോസചെടികളെ സ്നേഹിച്ചും കിളികളോടും അണ്ണാറക്കണ്ണനോടും വഴക്കിട്ടും കഥകൾ എഴുതിയും സമയം പോക്കുന്ന ബഷീറിനെ കാണൂ. എന്നിട്ട്, ആ ബഷീറിനെ തന്നെ നിങ്ങളിലും കാണാൻ ശ്രമിച്ചാട്ടെ.
റോസാച്ചെടിയിലെ ദേഷ്യക്കാർ, പാവങ്ങൾ, അസൂയാലുക്കൾ എന്നിവരെ തിരിച്ചറിഞ്ഞാട്ടെ….
കിളികൾ കൊഞ്ചുന്നത് കേട്ട് അതിന് മറുപടി മുളൂ.. ശൂ.. ശൂ…ശൂ…
ഒന്നും എഴുതാൻ കിട്ടുന്നില്ലെന്നോ?.. ഒരാൾക്ക് ഏറ്റവും നന്നായി അറിയാവുന്നത് അവനവനെ പറ്റിതന്നെയാണെന്ന് ബഷീർ ‘അനിയൻ ജയിലറോട്’ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവനവനെക്കുറിച്ചു തന്നെ എന്തെങ്കിലും കുത്തിക്കുറിച്ചാട്ടെ…(ങേ! ഒരു ട്ടൻ പേപ്പർ വേണ്ടി വരുമെന്നോ?.)
നിങ്ങൾ ഒരു മരത്തിനോട് സംസാരിക്കൂ.
“മിത്രമേ, ഞാനാകെ മാറി പോയിരിക്കുന്നു. ഞാൻ ഏകാന്ത തടവിൽപ്പെട്ടിരിക്കുന്നു. ഇവിടെ ഞാൻ തനിച്ച്….”
ഷ്ർ…ഷ്ർ..ഷ്ർ..
…..മഴ പെയ്യുന്നു…. കനത്ത ഒരു മഴ… ഈ മഴയത്തെയ്ക്കായി….ബഷീർ ചെയ്തത് പോലെ, ലോക്ക്ഡൗണ് എന്ന വൻമതിൽ ചാടിക്കടക്കാൻ വേണ്ടി നിങ്ങൾ ആണികളോ മറ്റോ സ്വരുക്കൂട്ടി വെക്കുന്നുണ്ടോ…
————————————-–
ബഷീർ റസാക്കിനോട്..
“അന്നദാതാവെ നിന്നോടുള്ള കടപ്പാട് ഞാൻ എങ്ങനെ തീർക്കും”.
————————————-–
ജയിലർ : “യു ആർ ഫ്രീ.”
ബഷീർ : “വൈ ഷുഡ് ഐ ബി ഫ്രീ. ഹു വാണ്ട്‌സ് ഫ്രീഡം?”
ജയിലർ : (ചിരിക്കുന്നു) “നിങ്ങളെ വിടാൻ ഉത്തരവായിരിക്കുന്നു. നിങ്ങൾ ഈ നിമിഷം മുതൽ സ്വതന്ത്രനാണ്. നിങ്ങൾക്കിനി സ്വതന്ത്ര ലോകത്തേയ്ക്ക് മടങ്ങാം.”
ബഷീർ : (പുച്ഛത്തോടെ) “സ്വതന്ത്രൻ..ഹും.. സ്വതന്ത്രലോകം.. വേറൊരു വലിയ ജയിലേയ്ക്ക് വേണല്ലോ പോകാൻ? ആർക്ക് വേണം ഈ സ്വാതന്ത്ര്യം.”
————————————-–
നാരായണി : “എന്നെ ഓർക്കുമോ”
ബഷീർ : “ഓർക്കും!”
നാരായണി : “എങ്ങനെ? എന്റെ ദൈവമേ. അങ്ങെന്നെ എങ്ങനെ ഓർക്കും? അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല. എങ്ങനെ ഓർക്കും?”
ബഷീർ : “നാരായണിടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട് “.
നാരായണി : “ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?”
ബഷീർ : നാരായാണീ, മുഖസ്തുതിയല്ല. പരമസത്യം. മതിലുകൾ! മതിലുകൾ! നോക്കൂ. ഈ മതിലുകൾ ലോകം മുഴുവൻ ചുറ്റി പോകുന്നു..”
നാരായണി:”ഞാൻ ഒന്ന് പൊട്ടിക്കരയട്ടെ”
ബഷീർ: “ഇപ്പോൾ വേണ്ട. ഓർത്ത് രാത്രി കരഞ്ഞോള്ളൂ. അപ്പോൾ ഞാനും നിന്നെ ഓർമ്മിച്ചു വിഷമിക്കുകയായിരിക്കും.”
————————————-–
(Facebook പ്രണയങ്ങൾ പോലെയുള്ളവയെ എന്നും പുച്ഛിച്ചിരുന്നു….)
എല്ലാക്കാലത്തും, പ്രണയങ്ങളെ സംശയിക്കുന്നവർക്കുള്ള ഒരു ഉത്തരം കൂടിയാണ് ‘മതിലുകൾ‘.
💐💐💐💐💐💐💐💐💐💐💐💐💐💐
2 replies on “മതിലുകൾ…”
യാ ദൃശ്ചികമായി കഴിഞ്ഞ ദിവസം യുട്യൂബിൽ പരതി “മതിലുകൾ “കണ്ടു തുടങ്ങി….
സാഹിത്യത്തിലെ മതിൽ…. അതിനു ജീർണിപ്പില്ല…..
LikeLiked by 1 person
😊😊👍
LikeLike