വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഒഫീലിയ

ഈ ബ്ലോഗ് സ്ത്രീവിരുദ്ധമായി വരുമോയെന്ന് കണ്ടറിയണം. ഇനി അൽപ്പം സ്ത്രീവിരുദ്ധത തോന്നിയാൽ പോലും, എഴുതാൻ തുടങ്ങിയപ്പോൾ അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു എന്ന് മനസ്സിലാക്കുക. (അമ്മ, എന്റെ ചേച്ചി – ഞാൻ ലോകത്തിൽ വേറെ ആരെക്കാളും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന സ്ത്രീകളാണെന്ന് പറഞ്ഞ് കൊണ്ട് തന്നെ ഇത്‌ തുടങ്ങട്ടെ.)


“ഹേ ഒഫീലിയ, …ദയവായി എന്നോട് സംസാരിക്കൂ.”

ഹാംലെറ്റ് ഒരു ഭ്രാന്തനെപോലെ വിതുമ്പി.


ഓ… തിരിച്ചു വാ…

ഒഫീലിയയെ പരിചയപ്പെട്ട കഥ ഞാൻ ആദ്യം പറയട്ടെ.

പത്താം തരത്തിൽ പഠിക്കുന്ന കാലം. എല്ലാ വർഷവും സ്കൂൾ കലോത്സവങ്ങളിൽ ഞാൻ പങ്കെടുക്കുമായിരുന്നു. മോണോആക്ട്, കഥാപ്രസംഗം, ഇംഗ്ലീഷ് പദ്യ ഉച്ചാരണം എന്നിവയായിരുന്നു എന്റെ മെയിൻ ഇനങ്ങൾ.

പക്ഷെ, ആ വർഷം ഇംഗ്ലീഷ് പദ്യ ഉച്ചാരണത്തിൽ പങ്കെടുക്കേണ്ടെന്നു ഞാൻ ഒരു തീരുമാനമെടുത്തു. കാരണം, വാൾട്ട് വിത്മാന്റെ ‘ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ ‘ ഒരുപാട് മത്സരവേദികളിൽ ഏഴാം തരം മുതൽ പാടി പാടി, ഞാൻ തന്നെ മടുത്തിരിക്കുകയായിരുന്നു. ഇനി പുതിയത് എന്തേങ്കിലും കിട്ടിയാലേ മത്സരത്തിനുള്ളു എന്ന് മനസ്സിൽ ഉറപ്പിച്ചു. കേൾക്കുന്ന ജഡ്ജസും കാണികളും, ഒരുപക്ഷെ മാറുമായിരിക്കാം. എന്നാലും ചൊല്ലുന്നയാൾക്കേലും ലേശം ഉളുപ്പ് വേണമല്ലോ?

വളരെ അപ്രതീക്ഷിതമായാണ് ആ സമയത്ത്‌ എന്റെ മുന്നിലേയ്ക്ക് ഷെക്സ്പിയറിന്റെ ‘ഹാംലെറ്റ്’ എന്ന നാടകത്തിലെ ആ സോളിലോഖി (soliloquy) കടന്ന് വരുന്നത്.

“To be or not to be, that’s the question..”

സോളിലോഖി എന്നാൽ ആത്മഗതം എന്നാണെ (മോണോലോഗ് എന്നും പറയും.). ‘ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ’ എന്നെ പഠിപ്പിച്ചു തന്ന മായ ടീച്ചർ തന്നെയായിരുന്നു ഇതും എന്നെ പഠിപ്പിച്ചത്. ഒരു വ്യത്യാസം മാത്രം. ടീച്ചർ ഫോണിലൂടെയാണ് ഈ സോളിലോഖി ചൊല്ലി പഠിപ്പിച്ചത്. (മായ ടീച്ചറെ ഒരുപാട് നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു.) ചൊല്ലേണ്ട രീതിയും വാക്കുകൾ ഉച്ചരിക്കേണ്ട വിധവും ടീച്ചർ ഫോണിലൂടെ തന്നെ പറഞ്ഞു തന്നു. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ ‘ഹാംലെറ്റി’ന്റെ കഥയോ ആ ആത്മഗതത്തിന്റെ കോണ്ടസ്റ്റൊ ഒന്നും പറഞ്ഞു തരാൻ ടീച്ചർക്ക് സമയം ഉണ്ടായിരുന്നിക്കില്ല. (എന്റെ ഓർമ്മകളിൽ എവിടെയോ ചിതലരിച്ചത് കൊണ്ടാണതിൽ ഉറപ്പില്ലാതെ വന്നത്.) തുടർന്ന്, വാക്കുകളുടെ അർത്ഥം പോലും മനസ്സിലാക്കാതെ ആ സോളിലോഖി ഞാൻ കാണാപ്പാഠം പഠിക്കുകയാണുണ്ടായത്. (അന്ന് എല്ലാ കാര്യങ്ങൾക്കും വേണ്ടി ‘ഗൂഗ്ലി’ എറിയുന്ന സ്വഭാവം തുടങ്ങിയിരുന്നില്ല.)

അത് കൊണ്ട് തന്നെ അന്നെനിക്ക് ഒഫീലിയയുമായുള്ള ബന്ധം ആ ആത്മഗതത്തിലെ അവസാന രണ്ട്‌ വരികളിൽ ഒതുങ്ങി.

“Fair Ophelia, Nymph, in thy orisons all my sins be remembered”

പിന്നീടെപ്പോഴോ എനിക്കിത് തർജ്ജമ ചെയ്ത് ഒരിടത്ത് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.

ആ തർജ്ജമ ഇതായിരുന്നു.( മഹാനായ ഷെക്സ്പിയറെ എന്നോട് പൊറുക്കണെ…)

“ഹേ ഒഫീലിയ, നിന്റെ പ്രാർത്ഥനകളിൽ എന്റെ പാപങ്ങൾ ഓർമിക്കപ്പെടട്ടെ.”

എനിക്കിന്ന് കുറച്ച് കൂടി ധൈര്യം തോന്നുന്നു. ഞാൻ ഇത് ഒന്നൂടെ മാറ്റിയെഴുതാൻ പോകുന്നു.

“ഹേ ഒഫീലിയ, നിന്റെ പ്രാർത്ഥനകളിൽ എന്റെ പാപങ്ങൾ മുഴങ്ങി കേൾക്കട്ടെ.”


ആരായിരുന്നു ഒഫീലിയ? എന്തായിരുന്നു അവളുടെ ദുഃഖം? അവൾ പ്രിൻസ് ഹാംലെറ്റിനെ സ്‌നേഹിച്ചിരുന്നോ? ഒഫീലിയയെപ്പറ്റി ചിന്തിക്കുമ്പോൾ സ്ത്രീ വിരുദ്ധത വരുമെന്ന് ആര് പറഞ്ഞു?

ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം വേണം. ആ കഥാപാത്രത്തെക്കുറിച്ച് ചിന്തിക്കാൻ ഇടയായത് യാദൃശ്ചികമായി ആയിരുന്നോ?

അത് പോട്ടെ.

ഷെക്സ്പിയറിന്റെ ‘ഹാംലെറ്റിലെ’ നായികയായിരുന്നു ഒഫീലിയ എന്ന് മനസ്സിലായി കാണുമല്ലോ.

ഒഫീലിയ, ഒരു ഡാനിഷ് പ്രഭ്വിയായിരുന്നു. പോളോണിയസിന്റെ മകൾ. ലയേർട്സിന്റെ സഹോദരി. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഡെന്മാർക്കിന്റെ അടുത്ത കീരിടവകാശിയും കൂടിയായ നമ്മുടെ കഥാനായകൻ, പ്രിൻസ് ഹാംലെറ്റ്.

ഹാംലെറ്റിന് ഒഫീലിയയോടുള്ള സ്നേഹം ഭ്രാന്തമായിരുന്നു. പക്ഷെ പോളോണിയസാകട്ടെ തന്റെ മകളോടുള്ള ഹാംലെറ്റിന്റെ സ്നേഹത്തെ സംശയിച്ചു. അദ്ദേഹം ഒഫീലിയയെ ഹാംലെറ്റിനോട് അടുക്കുന്നതിൽ നിന്ന് വിലക്കി. ഈ അവസരങ്ങളിലൊക്കെത്തന്നെയും ഒഫീലിയയുടെ മനസിനെ ഒരു പ്രഹേളികയാക്കി ഷെക്‌സ്പിയർ വയ്ക്കുന്നു.

ഒഫീലിയ ഹാംലെറ്റിനോട് കാണിച്ച നിസ്സംഗത അവനെ വല്ലാതെ വേദനിപ്പിച്ചു. തുടർന്ന് ഹാംലെറ്റിന്റെ പല സ്വഭാവരീതികളും ഒഫീലിയയെ വിഷമിപ്പിക്കുന്നതിലേയ്ക്ക് പരിണമിക്കുകയാണ് ഉണ്ടായത്.

ഈ നാടകത്തിലെ ഒരു രംഗമായ ‘നനറി’ രംഗത്തിലേയ്ക്ക് (Nunnery scene) ഒന്ന് നോക്കാം.


നനറി സീൻ

അച്ഛന്റെ മരണത്തിൽ വളരെ ദുഃഖിതനായിരുന്നു ഹാംലെറ്റ്. ആ മരണത്തിന് കാരണം തന്റെ അമ്മയും പിതൃസഹോദരനും; ഇപ്പോഴത്തെ രാജാവുമായ ക്ലൊഡിയസും ആണെന്ന് വിശ്വസിച്ച ഹാംലെറ്റിന്റെ മനസ് പ്രതികാരത്തിനായി നീറുകയായിരുന്നു.

ഈ അവസരത്തിലാണ് ആ സോളിലോഖി വരുന്നത്. ആ ആത്മഗതത്തിന്റെ അവസാന ഭാഗത്ത് ഹാംലെറ്റ് ഒഫീലിയയെ കാണുന്നു. അപ്പോഴാണ് ഹാംലെറ്റ് നമ്മുടെ ആ ‘ഐറ്റം’ ഇറക്കുന്നത്.(ഒഫീലിയയോട് പറയുന്നത്).

“Nymph, in thy orisons all my sins be remembered”

Nymph എന്ന് വിളിച്ചത് കൊണ്ട് ഒഫീലിയയുടെ purity ആണെ ഹാംലെറ്റ് സൂചിപ്പിച്ചത്. തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഹാംലെറ്റ് ഒഫീലിയയോട് പറയുന്നു.

ആ സമയത്ത് തന്നെയാണ്, തനിക്ക് നൽകപ്പെട്ട പ്രേമസമ്മാനങ്ങൾ തിരികെ സ്വീകരിക്കാൻ ഹാംലെറ്റിനോട് ഒഫീലിയ അവശ്യപ്പെടുന്നത്.

“My lord, I have remembrances of yours. That I have longed long to re-deliver. I pray you, now receive them.”

തിരിച്ചു തരാനായി ഒന്നും തന്നിട്ടില്ലല്ലോ എന്നായിരുന്നു ഹാംലെറ്റിന്റെ മറുപടി.

തന്നെ സ്നേഹിക്കുന്നില്ലാത്ത പക്ഷം ഇതെല്ലാം തിരികെ മേടിക്കണം എന്ന് വീണ്ടും ഒഫീലിയ ആവശ്യപെടുന്നു.

“Rich gifts wax poor when givers prove unkind.”

ഇവിടെ മുൻപ് നടന്ന ഒരു രംഗത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്. ഏതോ ഒരു അവസരത്തിൽ ഹാംലെറ്റ് തന്നോട് പെരുമാറിയതിനെ ‘unkind’ ആയിയാണ് ഒഫീലിയയ്ക്ക് തോന്നിയത്. തന്നോടുള്ള ഹാംലെറ്റിന്റെ സ്നേഹം അവിടെ ഇല്ലാതായതായും ഒഫീലിയ കരുതുന്നു.

പക്ഷെ, ഇവിടെയെല്ലാം തന്നെ ഹാംലെറ്റിന്റെ പ്രണയത്തെ സംശയിക്കുന്ന ഒഫീലിയ, ഹാംലെറ്റിനെ തിരസ്കരിച്ചത് താനാണെന്ന കാര്യം സൗകര്യപൂർവ്വം മറക്കുന്നു.

തുടർന്ന്, ഈ ഭാഗത്ത്‌ തന്നോട് തെറ്റ് ചെയ്ത അമ്മയെക്കുറിച്ചും തന്നെ മനസ്സിലാക്കാത്ത ഒഫീലിയയെ കുറിച്ചുമുള്ള ചിന്ത ഹാംലെറ്റിന്റെ മനസ്സിനെ മഥിക്കുന്നതായി കാണുന്നു.

തുടർന്ന് ഹാംലെറ്റ് ഒഫീലിയയോട് പറയുന്നു.

“ഞാൻ നിന്നെ സ്നേഹിച്ചിരുന്നു.”

അവൾ നിർദാക്ഷിണ്യം മറുപടി കൊടുക്കുന്നു.

“നീ അങ്ങനെ എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു എന്നതല്ലേ സത്യം?”

ഹാംലെറ്റ് പറയുന്നു.

“അത് എന്തും ആയിക്കൊള്ളട്ടെ. ഇനി നീ ഒരു കന്യാമഠത്തിൽ പോയി ചേരണം.”

(ഈ കന്യാമഠമാണെ ഈ ‘നനറി’ എന്ന് പറയുന്നത്.)

എന്തിനാണ് ഹാംലെറ്റ് അങ്ങനെ പറഞ്ഞത്?

അത് ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലമാണെല്ലോ. താനടങ്ങുന്ന പുരുഷസമൂഹത്തിന്റെ ദംശനങ്ങളിൽ നിന്ന് അവൾക്ക് രക്ഷനേടാൻ അതുപകരിക്കും എന്ന് ഹാംലെറ്റ് പറയുന്നു.

അതോ.. അത് അവളിലേക്ക് ചൊരിഞ്ഞ വലിയൊരു പരിഹാസം ആയിരുന്നോ?

തങ്ങളുടെ സംഭാഷണം ആരോക്കെയോ ഒളിഞ്ഞിരുന്നു കേൾക്കുന്നു എന്ന് ഹാംലെറ്റ് മനസ്സിലാക്കുന്നു. പോളോണിയസിന്റെ പാദരക്ഷകളും ഹാംലെറ്റിന്റെ കണ്ണിൽപ്പെടുന്നു.

സത്യത്തിൽ, ഈ രംഗം പോളോണിയിസ് തന്നെ മകളെ ഉപയോഗിച്ച് സൃഷ്ടിച്ചതായിരുന്നു. പോളോണിയസും ക്ലോഡിയസും ഹാംലെറ്റിന്റെ ഇംഗിതങ്ങൾ അറിയാൻ ആ സംഭാഷണം ഒളിച്ചിരുന്ന് കേൾക്കുന്നുമുണ്ടായിരുന്നു.

ഇത് മനസ്സിലാക്കിയ ഹാംലെറ്റ് അച്ഛനെവിടെ എന്ന് ഒഫീലിയയോട് ചോദിക്കുന്നു. ഒഫീലിയ അറിഞ്ഞുകൊണ്ട് തന്നെ കള്ളം പറയുന്നു. (ഒഫീലിയയ്ക്ക് പോളോണിയസിന്റെ ദുരുദ്ദേശമൊന്നും അറിയില്ലായിരുന്നു എന്ന് വേണം കരുതാൻ.)

എന്നാൽ ഈ കള്ളം കേട്ട് ഹാംലെറ്റ് ക്ഷുഭിതനാവുന്നു. ആരായാലും ‘പൊട്ടൻ കളിപ്പിക്കുകയാണെന്ന്’ തോന്നിയാൽ ദേഷ്യം വരില്ലേ?

ഹാംലെറ്റ് വളരെ മോശമായാണ് പിന്നെ സംസാരിക്കുന്നത്. ഹാംലെറ്റ് farewell പറഞ്ഞു പോകുന്നതിന് മുൻപ് ഒഫീലിയയോട് പറയുന്നു.

“Or,if thou wilt needs marry, marry a fool; for wise men know well enough what monsters you make of them.”

ഹാംലെറ്റിന്റെ ഭാഗത്ത് നിന്ന് വന്ന ഈ പൊട്ടിത്തെറി അവന്റെ ഭ്രാന്തായാണ് ഒഫീലിയ ധരിച്ചത്. ഹാംലെറ്റിന്റെ പഴയ സ്വഭാവം എത്ര നല്ലതായിരുന്നു എന്ന് ഒഫീലിയ ഓർത്തുകൊണ്ടാണ് ആ രംഗം അവസാനിക്കുന്നത്.

പിന്നീട് പോളോണിയസിന്റെ മരണത്തോടെ ഒഫീലിയയുടെ മനസ്സ് തകരുകയാണ്. അതിന് കാരണക്കാരൻ ഹാംലെറ്റ് ആണെന്ന് അറിയുന്നതോട് കൂടി ഒഫീലിയ ഒരു ഉന്മാദാവസ്ഥയിലേയ്ക്ക് വഴുതി വീഴുന്നു.

…………………..

………..

…..


വളരെ നിഷ്കളങ്കയായ ഒരു പെണ്കുട്ടിയായിരുന്നു ഒഫീലിയ. അച്ഛനോടുള്ള സ്നേഹത്തിന്റെ പുറത്ത് അവളുടെ മനസ്സ് ചഞ്ചലപ്പെട്ടു നിൽക്കുന്നു. തന്നോട് സത്യമായ പ്രേമം വച്ച് പുലർത്തിയ ഒരുവനെ സംശയിക്കുന്നു. നിർദാക്ഷിണ്യം അവനെ തിരസ്ക്കരിക്കുന്നു. അവനെ ശരിയായി മനസ്സിലാക്കാതെ, അവന്റെ സ്നേഹം പരിഗണിക്കാതെ ഏകപക്ഷീയമായി പെരുമാറുന്നു. ദുരന്തങ്ങളിൽ നിന്ന് വഴിമാറി നടക്കാൻ സാധ്യത ഉണ്ടായിട്ടും ദുരന്തങ്ങളുടെ കയങ്ങളിൽ തന്നെ അവൾ മുങ്ങിപ്പോകുന്നു.

ഷെക്സ്പിയറിന്റെ തന്നെ ഒരു ദുരന്ത നായികാ സങ്കല്പത്തോട് പൂർണമായും നീതി പുലർത്തുന്ന ഒരു കഥാപാത്രമായിമാറുകയായായിരുന്നു അവൾ .

—–**——–—————————-

ഹാംലെറ്റിനെയാണ് ഷെക്സ്പിയർ ഒരു ‘ടോക്സിക്’ കഥാപാത്രമായി അവതരിപ്പിച്ചതെന്ന് എല്ലാരും പറയുന്നു. പക്ഷെ എന്തോ? എനിയ്ക്ക് ഒഫീലിയയോടുള്ള ഹാംലെറ്റിന്റെ പെരുമാറ്റത്തിൽ ഒരു പ്രശ്നവും തോന്നിയില്ല.

? ? ..ആ ആ..

——**—––—————————-
N B:

പെരുമാറ്റത്തിലുള്ള ഉദ്ദേശശുദ്ധി എത്ര നല്ലതാണെന്ന് പറഞ്ഞാലും, പരസ്പര ബഹുമാനവും ആത്മാർത്ഥതയുമാണ് എല്ലാ ബന്ധങ്ങളുടെയും കാതൽ.


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

10 replies on “ഒഫീലിയ”

My intension was not to target every ‘Ophelia’. Sorry, for the parts in my writing, that you made think that way. I was just trying to convey a message.. that is to be truthfull and sincere in every relations we have. That’s necessarily applicable to all of us, to keep a relationship sacred and stable.

Let me tell you one more thing. I know (not completely though) about the hardships every women face in our society. In my opinion, first step to challenge this situation is stop pitying yourself.

I am a person who considers a woman as the most sacred being, who is the very reason for every human life on earth. It is the men’s reluctance to accept the fact that she is superior to him, he conspiratorially tried to repress her historically… unfortunately still it continues.

Thanku friend for sharing your thought.

Actually I wrote this blog in another mood.. just thinking it in a unilateral way. Your comment is a wake up call for me. Should have written it by considering  reader’s angle as well, specifically from a woman’s angle. I would definitely try to avoid this issue in my further writings.

👍.. Thanks.

Like

No woman is sacred dear. Please don’t romanticize the idea of a woman. Consider them as flesh and blood with a little bit more suffering. And most of them do this self pity stuff…You know why?! They were taught so. They grow up listening to a world that is letting them down everyday. It says women are weaker, women doesnt need education and so on. Then she gradually accepts the norms or break the norms. In both way, she suffers. Thats it. I respect every gender.

Liked by 1 person

Sorry friend. I am not taking anyone’s opinion to change my idea about a woman. I grew up seeing the very sacred nature of my mother.

I am realizing the ‘suffering’ part that you said. But, pitying oneself and calling for gender equality doesn’t go hand in hand. That is why I believe, real empowering is the need of the hour rather than some policies of  reservations. Because it has its limitations. I am very well aware, that might be a big challenge for all mothers and sisters. But a silver lining is always there.

Dear friend, I too respect every gender. Look, we are on the same side. Then, whats the point in debating over a such mutually agreeable topic?

Thank you.🙏

Like

Ali ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.