The 21 precepts of Dokkodo by Miyamoto Musashi: 1. Accept everything just the way it is. 2. Do not seek pleasure for its own sake. 3. Do not, under any circumstances, depend on a partial feeling. 4. Think lightly of yourself and deeply of the world. 5. Be detached from desire your whole life long.... Continue Reading →
ഗോദോയും ഞാനും
നാടകങ്ങളോട് എനിക്ക് താൽപ്പര്യം ഉണ്ടായത് എങ്ങനെയാണെന്ന് ഞാൻ ആലോചിച്ചു.🤔 അത് കാണാനുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. പഠിക്കുന്ന സമയത്ത്, സ്കൂളിലും കോളേജിലുമൊക്കെയായി ഞാൻ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങനെയും ആ ഇഷ്ടം വളർന്നിട്ടുണ്ടാകണം. ആ ഓർമ്മകളൊക്കെ ഒന്ന് പങ്കിടട്ടെ. (കുറ്റസമ്മതം: ഇതിലെ ഒന്നാം ഭാഗം എന്റെ ചില ഓർമ്മകളാണ്. രണ്ടാം ഭാഗം അൽപ്പം സാഹിത്യവും). ആ ഓർമ്മകൾ... ഞാനൊരു നാടകത്തിനായി ആദ്യം സ്റ്റേജിൽ കയറിയത്, നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഒരു പള്ളിലച്ഛന്റെ വേഷമായിരുന്നുയെന്ന ഓർമ്മ മാത്രമേ അതിനെപ്പറ്റി... Continue Reading →
രാധയുടെ തീരാ നഷ്ടം
'മഴുതിന്നമാമരകൊമ്പിൽ തനിച്ചിരുന്ന്' പാട്ടുകൾ മൂളാനായി, ആ കാട്ടുപ്പക്ഷി ഇനിയില്ല... സാഹിത്യകാരന്മാർ എല്ലാവരും പ്രകൃതി സ്നേഹികളല്ലേ?.. ആണെന്നല്ലേ ഒരു വെപ്പ്.. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല സുഗതകുമാരി എന്ന സാഹിത്യകാരി ചെയ്തത്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയും പോരാടി. അതാണ് ഈ കവയിത്രിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒ.എൻ.വി യെ പോലെ കാല്പനികതയിലും ടീച്ചർ രാഷ്ട്രീയം പറഞ്ഞു. പക്ഷെ, അത് തികച്ചും ഇക്കോ-ഫെമിനിസത്തിൽ അടിയുറച്ചുള്ളതായിരുന്നു. ടീച്ചറുടെ പ്രകൃതി രാധയായിരുന്നു. (കൃഷ്ണകവിതകളിൽ കൃഷ്‌ണനെ രാധയ്ക്ക്(പ്രകൃതിയ്ക്ക്) വിധേയനായാണ് സുഗതകുമാരി അവതരിപ്പിക്കുന്നത്.) സൈലന്റ്... Continue Reading →
മനുഷ്യന് ഒരു അനുഭവം
'മനുഷ്യന് ഒരു ആമുഖം' - വായന ഒരു അനുഭവമാവുമ്പോൾ. "ഇരുത്തി ചിന്തിപ്പിക്കുന്നതും മനുഷ്യനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നതുമായ ഒരു ദർശനം ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. ഈ നോവൽ നമ്മുടെ ആലോചനയെ ഉദ്ദീപിപ്പിക്കുന്നു. എങ്ങനെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാം. എങ്ങനെ ലോകത്തിൽ മനുഷ്യനായിപ്പിറന്നതിൽ അഭിമാനിക്കാൻ പറ്റും എന്നൊക്കെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു." --- എം.കെ.സാനു. ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ നോവൽ വായിച്ചാൽ ഒരു നല്ല അനുഭവമാകുമെന്ന് തോന്നി. ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങി.(ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല.... Continue Reading →
ഹിറ്റ്ലറും ചാപ്ലിനും
ചില പേരുകൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരുപാട് മുൻവിധികളും അഭിപ്രായങ്ങളും രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവും. അങ്ങനെയുള്ള രണ്ട് പേരുകളാണ് ഇവിടെ ഒരു ചർച്ചയ്ക്ക് ഞാൻ മുന്നോട്ട് വെയ്ക്കുന്നത്. ബ്രിട്ടീഷ് ബോർന് ആക്ടർ ചാർളി ചാപ്ലിൻ. ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ. ഇവരെ ഒരുമിച്ച് ചർച്ചയ്ക്ക് തിരഞ്ഞെടുക്കാൻ എന്നെ സ്വാധീനിച്ച നാല് ഘടകം ഉണ്ട്. (1) ഒരേ കാലഘട്ടം.(അതിൽ തന്നെ ഒരു പ്രത്യേകതയുണ്ട്. ജനനതീയതി തമ്മിലുള്ള വ്യത്യാസം വെറും നാല് ദിവസം മാത്രം.) (2) വീട്ടിലെ അലമാരിയിൽ കണ്ടൊരു... Continue Reading →
ഒരു തീപ്പെട്ടിക്കൊള്ളിയും ഒരു മെഴുകുതിരിയും
മെഴുകുതിരി കത്തിച്ച് വച്ചപ്പോഴേക്കും വൈദ്യുതി തിരികെ വന്നു. തന്നിൽ നിക്ഷിപ്തമായ കർമ്മം യഥാവിധി ചെയ്യാനായോ എന്ന് പോലും മനസിലാക്കാതെ, ഒരു തീപ്പെട്ടിക്കൊള്ളി അപ്പോൾ കത്തിത്തീർന്നിരുന്നു. ആ തീപ്പെട്ടിക്കൊള്ളിയുടെ അല്പ ജീവിതത്തിന് അർത്ഥം നൽകാനായി ആ മെഴുകുതിരി കെടുത്താൻ ഞാൻ മുതിർന്നില്ല. പിന്നീട് ചിന്തിച്ചു, മെഴുകുതിരിയോട് ഞാൻ ചെയ്യുന്നത് ശരിയാണോ? ഒന്നിനുംവേണ്ടിയല്ലാതെ അത് കത്തി സ്വയം ഇല്ലാതാകുകയാണ്. ആരോ പറഞ്ഞു. "നമ്മുടെ ഒരു കർമ്മം നമ്മുക്ക് ചിലപ്പോൾ അർത്ഥരഹിതമായി തോന്നാം. പക്ഷെ, അത് അപരന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥം... Continue Reading →
മണൽത്തരി
ഇടറിയ പാദങ്ങൾ മണലിൽ പതിഞ്ഞു നീങ്ങി..... ആർത്തിരമ്പുന്ന കടലിന്റെ ഒരറ്റത്തേയ്ക്ക്........ പിന്നിട്ട അടയാളപ്പെടുത്തലുകളുടെ ആഴം മനസ്സിലാക്കാതെ. വിങ്ങുന്ന ഒരു മണൽത്തരി ആ പാദങ്ങളിൽ പറ്റിനിന്നു....... ആരാലും ശ്രദ്ധിക്കപ്പെടാതെ. ഏതോ ഒരു ചുവടുമാറ്റത്തിന്റെ കൊടുങ്കാറ്റിലത് പാറിയകന്നു. ആരും അറിയാതെ......... ആരോടും പറയാതെ വന്നൊരു തിരമാലക്കൊപ്പം ആ മണൽത്തരി പിന്നീടെങ്ങോട്ടോ പിൻവലിഞ്ഞു.
New ‘Avataram’ of Education
First of all let me confess, I am in no way a tech-savvy and I have no clear idea about these gadgets. But I was quite sure that Antony Chettan, our another neighbour would be able to help. He runs a mobile service centre near Manimala Bus Stand. "Ammachi, Antony chettanodu poyi chodhicha mathinnu para. Pulliya ee karyathinokke best.".... Click on the title to read more.
ഒഫീലിയ
ഈ ബ്ലോഗ് സ്ത്രീവിരുദ്ധമായി വരുമോയെന്ന് കണ്ടറിയണം. ഇനി അൽപ്പം സ്ത്രീവിരുദ്ധത തോന്നിയാൽ പോലും, എഴുതാൻ തുടങ്ങിയപ്പോൾ അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു എന്ന് മനസ്സിലാക്കുക. (അമ്മ, എന്റെ ചേച്ചി - ഞാൻ ലോകത്തിൽ വേറെ ആരെക്കാളും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന സ്ത്രീകളാണെന്ന് പറഞ്ഞ് കൊണ്ട് തന്നെ ഇത് തുടങ്ങട്ടെ.) "ഹേ ഒഫീലിയ, ...ദയവായി എന്നോട് സംസാരിക്കൂ." ഹാംലെറ്റ് ഒരു ഭ്രാന്തനെപോലെ വിതുമ്പി. ഓ... തിരിച്ചു വാ... ഒഫീലിയയെ പരിചയപ്പെട്ട കഥ ഞാൻ ആദ്യം പറയട്ടെ. പത്താം തരത്തിൽ പഠിക്കുന്ന കാലം.... Continue Reading →
മെഡിറ്റേഷൻസ് – മാർക്കസ് ഒറീലിയസ്
മാർക്കസ് ഒറീലിയസിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും സാരമില്ല. പക്ഷെ, സ്റ്റോയ്‌സിസം എന്ന ഹെലിനിസ്റ്റിക് ഫിലോസോഫിയെപ്പറ്റി കേട്ടവർ തീർച്ചയായും അതിനോടൊപ്പം ഈ പേര് കേട്ട് കാണും. മാർക്കസ് ഒറീലിയസ് റോമാസാമ്രാജ്യം ഭരിച്ച ഒരു ചക്രവർത്തിയായിരുന്നു. മഹാനായ അലക്സാണ്ടർ കാലയവനികയിൽ മറഞ്ഞതിന് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒറീലിയസിന്റെ ഭരണ കാലഘട്ടം.(എ.ഡി രണ്ടാം ശതകം). ഏതോ ഒരു ചരിത്രകാരന്റെ അഭിപ്രായത്തിൽ അദ്ദേഹം "ലാസ്റ്റ് ഓഫ് ദി ഫൈവ് ഗുഡ് റോമൻ എമ്പരെർസ്" ആണ്. (ചരിത്രകാരൻ അല്ല കേട്ടോ. തെറ്റിയതാ. ഒരു 'ഗൂഗ്ലി' എറിഞ്ഞപ്പോഴാണ്... Continue Reading →
ആ താളം
കണ്ണുകൾ തുറന്നു. തുറന്നിട്ട ജനൽ പാളിയിലൂടെ തെറിച്ചു വീഴുന്ന തുളികൾ പോലെ മനസ്സ് ചിതറി ഒഴുകി. തൊടിയിൽ വിരിഞ്ഞ റോസ പുഷ്പ്പത്തിന്റെ ഇതളുകളിൽ പറ്റി പിടിച്ചിരുന്ന തുളികൾ പോലെ മനസ്സ് ആ കാറ്റിൽ തെന്നി മാറി..... Click on the title to read more
ചുവപ്പ്
അവരെ നീതുകുട്ടി, ഉണ്ണിക്കുട്ടൻ എന്നു വിളിക്കട്ടെ. എല്ലാ കുട്ടികളെയും അങ്ങനെ കാണണമെന്ന് ആരോ പഠിപ്പിച്ചിട്ടുണ്ട്..... Click on the title to read more
മാസ്കിസവും ലോകവും 2
ഞാൻ അമ്മയോട് ചോദിച്ചു. "മാതാശ്രീ, എന്റെ കേശം ആര് തെളിയ്ക്കും." അമ്മ തമാശയായി പറഞ്ഞു. "ചെക്കാ, മുടി വെട്ടണേൽ, ആദ്യം പോയി പെണ്ണ് കെട്ട്" പ്ലിങ്....Click on the title to read more
മാസ്‌കിസവും ലോകവും 1
മാനവികതയുടെ രൂപങ്ങൾ പൊളിച്ചെഴുതപ്പെടുന്നു... തമ്മിൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ല. "ടോ.. താൻ മുഖത്ത് നിന്ന് ആ 'കൊണാപ്' മാറ്റ്. തന്റെ തിരുമോന്ത കണ്ടാല്ലല്ലേ തിരിച്ചറിയാൻ പറ്റൂ."...Click on the title to read more
മാർക്‌സും നീത്‌ഷെയും
ഫാസിസിറ്റ് ശക്തികൾ വ്യത്യസ്ത രൂപങ്ങളിൽ ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് നമ്മൾ ലോകമെമ്പാടും ഇന്ന് കാണുന്നത്. കൂടാതെ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ അധികാരലക്ഷ്യങ്ങൾ പൂർത്തികരിക്കാനായി വെള്ളം ചേർക്കപ്പെടുന്നതും നമ്മുടെ കൺമുന്നിൽ തന്നെയാണ്. ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടേണ്ട രണ്ടു ജർമൻ ചിന്തകരാണ് കാറൽ മാർക്‌സും ഫെഡറിക് നീത്ഷേയും . ....Click on the tiltle to read more