“സാറാ, നിന്നെ കൊണ്ടുപോകാനാണ് ഞാൻ വന്നത് “
ഞാൻ പറഞ്ഞത് എന്താണെന്ന് പൂർണമായി മനസ്സിലാകാതെ അവൾ ഒന്ന് മന്ദഹസിച്ചു. സാറാ എന്ന വിളിയിൽ അവൾ അത്ഭുതപ്പെട്ടു കാണില്ല. കാരണം എല്ലാ ദിവസവും ഓരോ പേരാണ് ഞാൻ അവളെ വിളിക്കാറ്. ചിലപ്പോൾ ഏതെങ്കിലും പഴയ സിനിമ പാട്ടിലെ, അല്ലെങ്കിൽ ഏതെങ്കിലും നോവലിലെ കഥാപാത്രത്തിന്റെ പേരിൽ. അവൾ ആ വിളികളോട് പൊരുത്തപ്പെട്ടെന്ന് തോന്നുന്നു. ഞാൻ അവളുടെ അരികിലേയ്ക്ക് ചെന്ന് തുടർന്നു.
“ഉദ്യാനത്തിൽ വസിക്കുന്നവളെ ഞാൻ നിന്റെ സ്വരം കാതോർക്കുന്നു.”
അവൾ കൂടുതൽ കേൾക്കാനായി നിന്നതല്ലാതെ, മറുപടിയൊന്നും പറഞ്ഞില്ല. രാവിലെ ട്രെയിനിൽ യാത്ര ചെയ്ത് ഇവിടേക്ക് എത്തുന്ന സമയം അവൾക്ക് അയച്ച ഗുഡ് മോർണിംഗ് മെസ്സേജിന്റെ ഒപ്പം അയച്ച ഞാൻ വായിച്ച് കൊണ്ടിരുന്ന ആ ബുക്കിന്റെ പേജ് അവൾ ശ്രദ്ധിച്ചില്ലെന്ന് എനിക്ക് മനസിലായി. അത് പരാമർശിച്ചപ്പോൾ അവൾ പെട്ടെന്ന് മൊബൈൽ നോക്കി ഞാൻ അയച്ചത് വായിച്ചു. എംബിബിഎസ് നു ചേർന്നിരുന്നില്ലെങ്കിൽ ലിറ്ററേചർ ന് ചേരുമായിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു. എംബിബിഎസ് ന്റെ അഞ്ചു വർഷവും ഇപ്പോഴത്തെ കോഴ്സിന്റെ രണ്ട് വർഷവും അവളുടെ മനസിലെ ലിറ്ററേചർ ഇഷ്ടപ്പെടുന്നവളെ നഷ്ടപ്പെടുത്തി എന്ന് തോന്നുന്നു.
‘മഞ്ഞു ഗിരിനിരയെ എന്ന പോലെ അവർ അന്യോന്യം നോക്കി പുണർന്നു. ‘ എന്ന വരി സ്‌ട്രെസ് ചെയ്ത് വായിക്കാൻ പറഞ്ഞപ്പോൾ ആണ് അവളുടെ ആ കള്ള ചിരി പുറത്ത് വന്നത്.
ഞങ്ങൾ അന്യോന്യം നോക്കി ഇരുന്നു. അവൾ നാണം കൊണ്ട് കണ്ണ് വെട്ടിച്ചു.
ഒരു അഭിപ്രായം ഇടൂ