ആ അമ്മയോട് പറഞ്ഞു…..
മകൻ ചെറുപ്പമല്ലേ.. എന്തായാലും എല്ലാം ശരിയാകും.
എനിക്ക് ഒരു ബ്രെയിൻ ഇഞ്ചുറി ഉണ്ടായിട്ട് ഒമ്പത് ദിവസം ബോധം ഇല്ലായിരുന്നു. പക്ഷേ, അതൊക്കെ ഇപ്പോ ശരിയായില്ലേ… അത് പോലെ ഇതും വേഗം ശരിയാകും.
പ്രാർത്ഥിക്കാം. എന്റെ അമ്മയോടും പറയാം.
——————————————–
അമ്മയുടെ മകന് പ്രായം മുപ്പത്തൊക്കെയെ കാണൂ. ബസ് ഓടിക്കുമ്പോൾ സ്ട്രോക്ക് വന്നതാണ്. ഉടൻ ബ്രേക്ക് ഇട്ടത് കൊണ്ട്, ഒരുപാട് പേരുടെ ജീവൻ കാത്തു.
അമ്മയും അച്ഛനുമാണ് കൂടെ ഉള്ളത്. മകനെ ടെസ്റ്റുകൾക്കൊക്കെ കൊണ്ട് പോകുന്നതും മറ്റുള്ളവരോട് പെരുമാറുന്നതും കാണുമ്പോൾ ആ അമ്മ എങ്ങനെ തകരാതിരിക്കുന്നു എന്ന് ഞാൻ ചിന്തിച്ചിരുന്നു.
എന്നാൽ യാത്ര പറയുമ്പോൾ പറഞ്ഞ ഈ വാക്കുകൾ, അമ്മയുടെ കണ്ണ് നിറയിച്ചു. എനിക്ക് പിന്നെ, അവിടെ അത് നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.
അടുത്ത ബെഡിലെ, അടുത്ത കഥയിലേക്ക് മനസിനെ കൊണ്ട് പോയി.
ഒരു അഭിപ്രായം ഇടൂ