പണ്ട് ചേച്ചിയ്ക്ക് ചോറ് കൊടുക്കാൻ സ്കൂളിൽ പോകുമ്പോൾ അമ്മയോടൊപ്പം ഉണ്ണിക്കുട്ടനും പോയിരുന്നു. അവിടെ ആ സ്കൂൾ വരാന്തയിലിരുന്ന് എല്ലാ കുട്ടികളും കഴിക്കുന്നത് കാണുമ്പോൾ, അവരോടൊപ്പം ഇരുന്ന് കഴിക്കാൻ ആ കുഞ്ഞു മനസ്സിലും ആഗ്രഹം തോന്നിയിരുന്നു. അന്നൊരിക്കൽ, അവൻ ആ ആഗ്രഹം അമ്മയോട് പറഞ്ഞു. പക്ഷേ, നീതുകുട്ടിക്ക് കൊണ്ടു വന്ന ചോറിന്റെ പങ്ക് കൊടുത്താൽ അവള് പിണങ്ങുമെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു. ആ സ്കൂൾ വരാന്തയിൽ അമ്മ വിഷമിച്ച് നിന്നു. അപ്പോഴാണ് അവിടെയ്ക്ക് ചോറും പയറുമായി സ്റ്റാഫ് റൂമിൽ നിന്ന്... Continue Reading →
ഹ്യൂമൻ ലൈബ്രറി
മതിലുകളിൽ ബഷീർ, അനിയൻ ജയിലരോട് പറയുന്നുണ്ട്; എല്ലാവരും സ്വന്തം കഥ എഴുതാൻ തുടങ്ങിയാൽ പേപ്പറും മഷിയുമൊക്കെ തികയാതെ വരുമെന്ന്. ഹാ.. പിന്നെ, നാസ്‌തെൻക, ദസ്തയേവ്സ്കിയുടെ 'വെളുത്ത രാത്രി'കളിലെ നായിക, നായകനോട് അയാളുടെ ജീവിത കഥ പറയാൻ ആവശ്യപ്പെടുന്നുണ്ട് . തനിക്കു കഥയില്ലെന്ന നായകന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ചോദിക്കുന്നു .. "കഥയില്ലെങ്കിൽ പിന്നെങ്ങനെ ജീവിച്ചു? " അതെ... ഓരോ മനുഷ്യ ജീവിതവും ഓരോ കഥയാണ്. 'ഇമ്മിണി ബല്യ കത'😆. അതൊക്കെ പോട്ടെ.. പറഞ്ഞു വന്നത്... ഹ്യൂമൻ... Continue Reading →
ഹാപ്പി ന്യൂ ഇയർ 2023
ഓരോ പുതുവർഷ ദിനത്തിലും, പുതിയ, പുതിയ റെസൊല്യൂഷൻസ് എടുത്തുകൊണ്ടിരുന്നു. ഓരോ വർഷവും കൂടുതൽ, കൂടുതൽ നന്നാകാൻ ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു .... അതെ.. നന്നാകണമെന്ന പ്രതീക്ഷയാണിത്... എല്ലാവരും നന്നാവട്ടെ... 🌹കൂടുതൽ നന്നാവട്ടെ...