സെക്കന്റ് ഡോസ്

ഞാൻ നാളെ സെക്കന്റ് ഡോസ് എടുക്കാൻ പോവാ.. ഇന്നലെ ഇത് പറഞ്ഞപ്പോൾ തന്നെ അങ്ങേ തലക്കേന്ന് ചോദ്യം വന്നു. "ആഹാ.. അപ്പോൾ നാളെ മറ്റൊരു ബ്ലോഗ് പ്രതീക്ഷിക്കാല്ലോ." ശെടാ.. നീ കൂടി ഇങ്ങനെ പറഞ്ഞാലോ. എല്ലാത്തിനും ബ്ലോഗ് എഴുതുന്ന ഒരുത്തൻ എന്നൊരു ചീത്ത പേര് എനിക്കുണ്ട്. അത് നീയും ശരിവക്കുവാണോ ? ഇവിടെ അമ്മ ചിലപ്പോൾ എന്തേലും പറഞ്ഞിട്ട് എന്നോടത് ബ്ലോഗിലാക്കുവോന്ന് ചോദിച്ച് കളിയാക്കും.😕 ഇതൊക്കെ പോരെ ചവറുകൾ കുത്തി കുറിക്കുന്ന എന്നെ പോലെയുള്ള അവറുകൾക്ക് പ്രചോദനം... Continue Reading →

How to remain positive😊?

Can you name a person who remains positive despite having lot of setbacks in his life? No. You can't. If someone says, yes I am always positive. No doubt, he is lying. Remember Newton's third law of motion. Similar to that, every action is associated with some sorts of energy ; an energy and an... Continue Reading →

ഗന്ധരാജൻ

ഗന്ധരാജനിൽ പൂത്ത കൗതുകം ഗന്ധസാരമായ് തെളിഞ്ഞു നിന്നു. മന്ദാകിനിയായ് കാത്ത സൗരഭം, മന്ദമാരുതനോടൊത്ത് പറന്നു വന്നു. എന്നിൽ തപസ്സിരുന്നു.... N B : അമ്മ നട്ടുവളർത്തിയ ഗന്ധരാജൻ വർഷങ്ങൾക്കിപ്പുറം ഇന്നിവിടെ മൊട്ടിട്ടു. അങ്ങേ തലയ്ക്കൽ ആരോ ഒപ്പം മൂളി... 🎶"ഗന്ധരാജൻ പൂവിടർന്നു മെയ്‌തലോടും കാറ്റിൽ.... കാവൽത്താരം കണ്തുറന്നു നൽകിനാവിൻ രാവിൽ...."🎶 Updated on 04/10. "എന്നാ മണമാ!"

ഇരുവഴി

"എന്തേലും ഒന്ന് സംസാരിക്കാമോ? ഈ നിശബ്ദത എങ്ങോട്ടേയ്ക്കോ എന്നെ വലിച്ച് ഇഴച്ച് കൊണ്ടുപോകുന്നു." "എന്ത് സംസാരിക്കാനാ? ഈ മാസ്‌ക് വെച്ച് നടക്കുന്നത് കൊണ്ട് ശ്വാസമെടുക്കാൻ തന്നെ പാടുപെടുകയാ. അപ്പോഴാ.. നമ്മുക്ക് ഇങ്ങനെ തന്നെ നടക്കാം. ഈ മ്യൂസിയം കോംപ്ലെക്സിലെ മരങ്ങളെയും പക്ഷികളെയും നോക്കി കൊണ്ട്..." "അത് ശരിയാ...ഹാ.. സാധാരണയിൽ കൂടുതൽ പക്ഷികളെ കാണുന്നു. ഒരുപാട് മാറ്റം വന്നിരിക്കുന്നു. ഈ ലോക്ക്ഡൗണ് മനുഷ്യർക്ക് മാത്രമേ ബുദ്ധിമുട്ട് ഉണ്ടാക്കിയുള്ളല്ലോ ലെ? ഇവിടുത്തെ ഈ പ്രകൃതിയെ നോക്ക്.. പുനർജനിച്ചിരിക്കുന്നതായി തോന്നുന്നില്ലേ?." "എടോ.... Continue Reading →

ഹൃദയതാളം

"പറയാൻ ഏറെയുണ്ടെന്നൊരു തോന്നൽ മാത്രം, ഞാനും മനം- നിറയാൻ മറുവാക്കിലുതിരുന്നൊരു വിങ്ങൽ തേടി.          കുളിരായ്‌ പകരുന്നൊരു തെന്നൽ തേടി നീയും, മനം-  ചിറകായ്‌ പാറിയുയരാനിതായൊരു ഹൃദയതാളം."

‘നല്ല’ പേരുള്ള പയ്യൻ

ഒരിടത്ത് ഒരിടത്ത് ഒരു 'നല്ല' പേരുള്ള പയ്യൻ ഉണ്ടായിരുന്നു. ഒരു ദിവസം അവനൊരു നോവൽ വായിക്കാൻ കിട്ടി. അതിന്റെ തലക്കെട്ടിലെ 'മുഖം' എന്ന വാക്ക് കൂടുതൽ കറുപ്പിച്ചിരിക്കുന്നത് അവന്റെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. അതിന്റെ പുറം താളിൽ വരച്ചിരിക്കുന്ന പാദമുദ്ര അവന്റേത് തന്നെയാണെന്ന് സങ്കൽപ്പിച്ച് അവൻ വായന തുടങ്ങി. നോവലിന്റെ തുടക്കം അവനെ കൂടുതൽ അത്ഭുതപ്പെടുത്തി. കാരണം അതിലെ ഭാഷ അവൻ ചിന്തിക്കുന്നതിനോട് യോജിക്കുന്നതായിരുന്നു. അവന്റെ ശബ്ദം തന്നെയാണ് അതിലെ വാക്കുകളിൽ അവൻ കേട്ടത്. അതിലെ കഥാപാത്രങ്ങൾ പോലും അവന്... Continue Reading →

യാത്ര

ഇത്തവണ ഞാൻ യാത്രയുടെ ദിശയിലേക്ക് തന്നെ നോക്കിയിരുന്നു. എല്ലാ കാഴ്ച്ചകളും എന്നെ പുറകോട്ട് വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ ഞാൻ പിടിച്ചു നിന്നു .

Blog at WordPress.com.

Up ↑