റെഡ് ആൾട്ടോ 02

ഓഫീസിലെ ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ മുന്നിൽ നിന്നു… ഇനി എന്തു ചെയ്യണമെന്ന് അറിയാതെ.

————–

അവൻ ആ നിപ്പ് അവിടെ നിക്കട്ടെ.

നമ്മുക്ക് കിങ്ങിണിക്കുട്ടിയെപ്പറ്റി വിശദമായി തന്നെ അന്വേഷിക്കാം. ആ.. കിങ്ങിണിക്കുട്ടി ആരാണെന്ന് പറഞ്ഞില്ല അല്ലേ? അതോ…

നന്ദുവിന്റെ കാറിനെ അവന്റെ സുഹൃത്തുക്കൾ എല്ലാം കൂടി സ്നേഹപൂർവം വിളിക്കുന്ന പേരാണ് കിങ്ങിണിക്കുട്ടി. അവളുടെ ആ കാഴ്ചയിലുള്ള ഓമനത്തം കൊണ്ട് മാത്രമല്ല, കേട്ടോ. അവൾ ഓടി നടക്കുമ്പോൾ ഒരു മണിക്കിലുക്കമുണ്ട്. അതാ കാര്യം.

സ്ഥിരമായി നന്ദു അവളെ കൊണ്ട് നടക്കുന്നതല്ല, കേട്ടോ. ചില ആഴ്ച്ചകളിൽ മാത്രമേ, അവൻ നാട്ടിൽ നിന്ന് അവളെ കാക്കനാട്ടേക്ക് കൊണ്ട് വരാറുള്ളൂ. അതും അവളെ കൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം.

ചെറുപ്പം ആണെങ്കിലും അവൾക്ക് സ്വൽപ്പം ഒരു വൈകല്യം ഉണ്ടേ. വല്യ- വല്യ ബമ്പുകൾ കയറുമ്പോൾ മുട്ടൊന്ന് ഇടിക്കും എന്നുള്ളതാണ് അത്. അതൊന്നും പക്ഷെ, നന്ദുവിനും കൂട്ടുകാർക്കും അവളെ സ്നേഹിക്കുന്നതിന് ഒരു തടസമായില്ല.

ഹാ..പക്ഷെ, ഒരു തവണ അവൾ നന്ദുവിനെ വല്ലാതെ വേദനിപ്പിച്ചു. അതിന് അവളെ പറഞ്ഞിട്ട് കാര്യമില്ലെന്നെ. അവളൊരു പെണ്ണല്ലേ! കുശുമ്പു തോന്നും. സ്വാഭാവികം. (🤣)

ആ സംഭവം ഓഫീസിലെ നന്ദുവിന്റെ ക്രഷിനെ, അവൻ ഡ്രോപ്പ് ചെയ്യാൻ കൊണ്ട് പോകുന്ന വഴിയ്ക്കാണ്. അന്ന് കിങ്ങിണി നന്ദുവിന്റെ മാനം കെടുത്തി, കൈയിൽ കൊടുത്തു. പിന്നെ എന്തായാലും നന്ദുവിന് ആ ക്രഷിന്റെ പുറകെ പോകേണ്ടി വന്നില്ല.😆

അവർ ബാച്ചിലർ ലൈഫ് ശരിക്കും എൻജോയ് ചെയ്യുന്ന കാലമായിരുന്നത്. അവരുടെ കൂട്ടത്തിൽ പേരിനൊരു ക്രഷ് ഉണ്ടാരുന്നേ നന്ദുവിനായിരുന്നു. അത് പോയതിൽ നന്ദുവിനൊഴിച്ചു ആർക്കും വല്യ സങ്കടം തോന്നിയില്ല, കേട്ടോ.😆

———————–

ഹാ.. തിരിച്ചു വാ.. കാർ പാർക്കിങ്ങിക്കിലേയ്ക്ക്.

നമ്മുടെ ഫ്രഡിടെ ഫോൺ ഇപ്പോൾ റിങ് ചെയ്യുന്നുണ്ട്. പക്ഷെ, ഒരു ഫുൾ റിങ് അടിച്ചിട്ട്, അത് നിന്നു.

ആവിശ്യക്കാരന് ഔചിത്യമില്ലാലോ!

നന്ദു വീണ്ടും വിളിച്ചു. ഇത്തവണ ഫുൾ റിങ് ചെയ്യുന്നതിന് മുൻപേ തന്നെ…

“ഹലോ”

നന്ദു ഞെട്ടി. ങേ! അവൻ മറുപടിയായി പറയാൻ എടുത്ത് വച്ചിരുന്ന ഹലോ തൊണ്ടയിൽ തങ്ങിപ്പോയി.

നന്ദു ആ വിളിച്ച നമ്പർ ഫ്രഡിയുടെ തന്നെയല്ലേ എന്നവൻ സംശയിച്ചു പോയി. ഫോണ് ചെവിയിൽ നിന്ന് മാറ്റി, അവൻ ഒന്നൂടെ നോക്കി, ഉറപ്പ് വരുത്തി.

അതേ…ഫ്രഡിയുടെ തന്നെ..

പക്ഷെ, ഇത്‌ ഏതാ ഒരു പെണ് ശബ്ദം.

🤔


(തുടർന്ന് വായിക്കൂ…@…

http://sreekanthan.in/2021/05/31/chuvanna_alto_03/ )


ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑