മറന്നതാണോ, മനസ്സാലെയാണോ ?
കളിയായ് പറഞ്ഞതാണോ അതോ, കനവായ് കേട്ടതാണോ ?
ഞാൻ ചെയ്ത തെറ്റ്- നീയെന്ന തെറ്റ്, ഞാൻ കണ്ട കനവ്- നീയെന്ന കളവ്
ഞാൻ കാത്ത പൂക്കൾ വാടുന്ന നേരം, ഞാൻ ഓർത്ത ചിരികൾ മറയുന്ന നേരം
നീയെന്ന താളം, ഹൃത്തിൽ അലിയാതിരിക്കാൻ
ഞാനെന്ന നാളം, ആ നോവിൽ പൊലിയാതിരിക്കാൻ
വെള്ളിയാൽ തീർത്ത വരികൾ, ചുവന്നമഷിയിൽ കുറിച്ചിട്ടു –
എൻ വേദന.
ഒരു അഭിപ്രായം ഇടൂ