റെഡ് ആൾട്ടോ 03

സ്നേഹ.ഫ്രഡിയുടെ പ്രോജെക്ടിൽ പുതിയതായി   ജോയിൻ ചെയ്ത പെണ്കുട്ടി. ഉണ്ട കണ്ണുകളും ചുരുണ്ട മുടിയും. നന്ദുവിന് ഇഷ്ടപ്പെട്ട കോമ്പിനേഷൻ.പിന്നെ ഒരു കാര്യം. നന്ദുവിന്റെ ജില്ലയായ കോട്ടയം തന്നെയാണ് ആ കുട്ടിയുടെയും സ്വദേശം. അതുകൊണ്ടാണ് അന്നാദ്യം പരിചയപ്പെട്ടപ്പോൾ കൂട്ടുകാരുടെ ഇടയിൽ നിന്ന്, നന്ദുവിന് കേറിയങ്  സ്കോർ ചെയ്യാൻ പറ്റിയത്.😆."ആഹാ... കോട്ടയമാണോ? ഞാനും. എക്സാറ്റ്ലി എവിടെയാ?""പള്ളിക്കത്തോട്"മനോഹരമായ സ്വരത്തിൽ സ്നേഹ മറുപടി പറഞ്ഞു. സാധാരണ ഇങ്ങനെ ഒരു സ്വരം കേൾക്കുമ്പോൾ - പാട്ടുപാടാറുണ്ടോ? വളരെ ബ്യൂട്ടിഫുൾ വോയ്സ് ആണല്ലോ?.. എന്നൊക്കെ തള്ളിയാണ് അവൻ... Continue Reading →

റെഡ് ആൾട്ടോ 02

ഓഫീസിലെ ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ മുന്നിൽ നിന്നു... ഇനി എന്തു ചെയ്യണമെന്ന് അറിയാതെ. -------------- അവൻ ആ നിപ്പ് അവിടെ നിക്കട്ടെ. നമ്മുക്ക് കിങ്ങിണിക്കുട്ടിയെപ്പറ്റി വിശദമായി തന്നെ അന്വേഷിക്കാം. ആ.. കിങ്ങിണിക്കുട്ടി ആരാണെന്ന് പറഞ്ഞില്ല അല്ലേ? അതോ... നന്ദുവിന്റെ കാറിനെ അവന്റെ സുഹൃത്തുക്കൾ എല്ലാം കൂടി സ്നേഹപൂർവം വിളിക്കുന്ന പേരാണ് കിങ്ങിണിക്കുട്ടി. അവളുടെ ആ കാഴ്ചയിലുള്ള ഓമനത്തം കൊണ്ട് മാത്രമല്ല, കേട്ടോ. അവൾ ഓടി നടക്കുമ്പോൾ ഒരു മണിക്കിലുക്കമുണ്ട്. അതാ കാര്യം. സ്ഥിരമായി നന്ദു... Continue Reading →

റെഡ് ആൾട്ടോ 01

"നന്ദു, നാളെ രാവിലെ പോയാ പോരെ? നമ്മുക്ക് ഒരുമിച്ചിറങ്ങാടാ?" ശ്രീനന്ദ് സാധാരണയായി ഓഫീസിൽ നിന്ന് ഇതിലും താമസിച്ചാണ് ഇറങ്ങാറുള്ളത്. പക്ഷെ, വെള്ളിയാഴ്ചകളിൽ, പ്രത്യേകിച്ച് നാട്ടിലേയ്ക്ക് പോകുന്ന ദിവസങ്ങളിൽ ആറ് മണിക്ക് മുൻപ് തന്നെ അവൻ ഓഫീസിൽ നിന്ന് ഇറങ്ങുന്നതായിരുന്നു. അതാണ് അന്ന് യാത്ര പറയാൻ അടുത്ത് വന്നപ്പോൾ നന്ദുനോട് ശ്രീജിത്ത് ഇങ്ങനെ ചോദിച്ചത്. നന്ദു ശ്രീജിത്തിനെ പരിചയപ്പെട്ടിട്ട് ഏതാണ്ട് രണ്ട് വർഷമാകുന്നതെയുള്ളൂ. ക്യാമ്പസ് പ്ലേസ്മെന്റിലൂടെ കിട്ടിയ ഇപ്പോഴത്തെ ഈ ജോലിയുടെ ട്രെയിനിങ് നടക്കുന്ന സമയത്താണത്. പിന്നീട് ആ... Continue Reading →

മഴ

അവൾ വന്നത് എങ്ങനെയെന്ന് അറിഞ്ഞില്ല. തൊട്ടടുത്ത് എത്തി നിന്നപ്പോഴാണ് ആ കാലൊച്ച കേട്ടത്. അവൾ എത്ര നേരം കാത്തു നിന്നെന്ന് ആരും പറഞ്ഞില്ല. സ്വപ്നത്തിലെന്ന പോലെ, ഘടികാരങ്ങൾ പോലും അവൾക്ക് വഴങ്ങി നിന്നു. അവൾ മനസ്സിൽ കുളിര് പകർന്ന് തന്നു. അവളെ നോക്കിയിരുന്നപ്പോൾ തന്നെ ഉള്ള് നനഞ്ഞിരുന്നു. അവൾ എല്ലാവർക്കും ഉന്മേഷം പകുത്ത് കൊടുത്തു. മരങ്ങളും, അതിന്റെ പച്ചിലകളും സന്തോഷാശ്രു പൊഴിച്ചു നിന്നു. അവൾ മെല്ലെ എന്റെ ചെവിയിൽ മന്ത്രിച്ചു; എന്നെ തേടിയാണ് അവൾ വന്നതെന്ന്. ഞാൻ... Continue Reading →

മതിലുകൾ…

എന്റെ ശബ്ദത്തിൽ കേൾക്കൂ... https://anchor.fm/sreekanth-r3/episodes/Mathilukal-e13s67v ആരോ പറഞ്ഞു ... "ലോക്ക്ഡൗണ് സമയം വായിക്കാൻ പറ്റിയ ഒരു നോവലാണ് ബഷീറിന്റെ 'മതിലുകൾ'." ഒന്നൂടെ വായിക്കണമെന്ന് തോന്നി. ആ നോവൽ അന്വേഷിച്ച് പോകാൻ ലൈബ്രറിയൊന്നും തുറന്നിട്ടില്ലല്ലോ. വീട്ടിലെ അലമാരകളിൽ ഉണ്ടൊന്ന് നോക്കുവാൻ മനസ്സ് ഒട്ടും സമ്മതിക്കുന്നുമില്ല. ഈ ലോക്ക്ഡൗണ് കാലം ഒരു മടിയനെക്കൂടെ നിർമ്മിച്ചിരിക്കുന്നു. (ഈ സെഡന്ററി ലൈഫ്സ്റ്റൈൽ വല്ലാതങ് ഇഷ്ടപ്പെടുന്നു.) പിന്നെ മുന്നിലുള്ള ഓപ്ഷൻ, 'മതിലുകൾ' എന്ന സിനിമയാണ്. അടൂർ ഗോപാലകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ.... Continue Reading →

മറന്നതാണോ മനസ്സാലെയാണോ?

മറന്നതാണോ, മനസ്സാലെയാണോ ? കളിയായ് പറഞ്ഞതാണോ അതോ, കനവായ് കേട്ടതാണോ ? ഞാൻ ചെയ്ത തെറ്റ്- നീയെന്ന തെറ്റ്, ഞാൻ കണ്ട കനവ്- നീയെന്ന കളവ് ഞാൻ കാത്ത പൂക്കൾ വാടുന്ന നേരം, ഞാൻ ഓർത്ത ചിരികൾ മറയുന്ന നേരം നീയെന്ന താളം, ഹൃത്തിൽ അലിയാതിരിക്കാൻ ഞാനെന്ന നാളം, ആ നോവിൽ പൊലിയാതിരിക്കാൻ വെള്ളിയാൽ തീർത്ത വരികൾ, ചുവന്നമഷിയിൽ കുറിച്ചിട്ടു - എൻ വേദന.

ആകാശത്തിന്റെ പ്രതിഫലനം

കാർമേഘങ്ങളാൽ മൂടപ്പെട്ട ആകാശം, ഒന്ന് വിങ്ങിപ്പൊട്ടാൻ മടിച്ചു നിന്നു. നിലാവൊഴിഞ്ഞു നിന്ന രജനിയെ പോലെ... തീപ്പന്തത്തിന്റെ കനൽ വിതറിക്കൊണ്ട് എത്തുന്ന ആ ശംഖനാദം ആരുടെയോ വരവറിയ്ക്കുന്നു. പറയാൻ വിട്ടുപോയതാവണം. ഒരിക്കലും മറന്ന് പോയതാവില്ല. കാരണം, മറക്കാനും ഓർക്കാനുമായുള്ള ഓർമ്മകൾ ഒന്നുമില്ലല്ലോ. എല്ലാം ഹൃദയത്തിൽ കോറിയിട്ട വരകളായിരുന്നില്ലേ? മെതിയടികൾ ഒന്നും വാതിൽക്കൽ കണ്ടില്ല. അതാണ് വാതിൽ തുറന്ന് തന്നപ്പോൾ, ഉള്ളിൽ കയറാൻ ശ്രമിച്ച് ഇളിഭ്യനായത്. ജീവൻ കളഞ്ഞ് രക്ഷിച്ചതിന്റെ പ്രതിഫലമായല്ല ആ കൈകൾ കാംക്ഷിച്ചത്. എന്നും സംരക്ഷിക്കാൻ ആവുമെന്ന... Continue Reading →

ശ്രുതി

ആനന്ദിന് ആ ദിവസം എന്നത്തേയും പോലൊരു ദിവസമായിരുന്നു. അമ്മയോട് പിണങ്ങിയിരിക്കുന്നതിനാൽ, പ്രഭാത ഭക്ഷണം ആസാദ് ഹോട്ടലിൽ നിന്ന് കഴിച്ചു എന്നൊരു അപവാദമേ ആ കാര്യത്തിലുള്ളൂ. അമ്മയോട് അയാൾ വഴക്കുണ്ടാക്കാതെ കടന്ന് പോകുന്ന ദിവസങ്ങൾ ഈയിടെയായി വളരെ കുറവാണ്. കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ തനിക്ക് ഒരു സ്വര്യവും അമ്മ തരുന്നില്ല എന്നാണ് അയാൾ അടുത്ത സുഹൃത്തുക്കളോട് പറയാറ്. കമ്പനിയിലെ സീനിയർ എഞ്ചിനീയറായ ആനന്ദ്, ജോലി ചെയ്യുന്ന സൈറ്റിൽ അനുഭവിക്കുന്ന പ്രെഷറൊന്നും ഈ അമ്മ അറിയുന്നില്ലല്ലോ.... Continue Reading →

Blog at WordPress.com.

Up ↑