ലിസ്ബണിലെ പ്രഭാതം. ഒരു ചൂട് ചായയുമായി സുയ്ട്ടിലെ ആ ബാൽക്കണിയിൽ, ഹാളിലെ സോഫയിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട ഒരു കഷ്ണം പോലെ തോന്നിക്കുന്ന ആ ഇരിപ്പടത്തിൽ ഞാൻ ഇരുന്നു. എല്ലാ ദിവസത്തേയും പോലെ, ഒരു വെള്ള പേപ്പർ എന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രഭാതത്തിന്റെ മനോഹരമായ ആ വിളംബരം ഒരു ചിത്രമായി വരയ്ക്കാൻ കഴിവിലാത്തവനായി പോയതിൽ എന്നത്തേയും പോലെ ഞാൻ വെറുതെ വിഷമിച്ചു. അനു ഉണ്ടായിരുന്നെങ്കിൽ, ആദ്യം വന്ന് അവളുടെ കാൻവാസ് ഇവിടെ പ്രതിഷ്ഠിക്കുക അവളായിരിക്കുമെന്നോർത്തു. എനിക്ക് പ്രിയപ്പെട്ട... Continue Reading →
ഒബിഡോസ് 01
ഒബിഡോസ് എന്ന കഥ എന്റെ ശബ്ദത്തിൽ കേൾക്കൂ...@ %% https://anchor.fm/sreekanth-r3/episodes/ep-e142agv %% -------------------------------------- ഒബിഡോസ് എന്ന നഗരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? കഴിഞ്ഞ തവണത്തെ എന്റെ ഞങ്ങളുടെ യാത്ര അങ്ങോട്ടേയ്ക്കായിരുന്നു. മാഡ്രിഡിൽ ഒരു ബിസിനസ്സ് മീറ്റിംഗിന് വന്ന വൈഫിന്റെ എന്റെ പ്രിയതമയുടെ കൂടെ പോയതായിരുന്നു ഞാൻ. ഞങ്ങൾക്ക് ഒരു വെക്കേഷൻ ആവശ്യമായിരുന്നു. അവളുടെ തിരക്കുകൾക്ക് ശേഷം, ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ഒരു വെക്കേഷൻ പ്ലാൻ ചെയ്താണ് അന്ന് ഞങ്ങൾ മാഡ്രിഡിൽ എത്തിയത്. ----------------------------------------------- മാഡ്രിഡിൽ നിന്ന് ലിസ്ബണിലേയ്ക്ക് അധികം... Continue Reading →
ഭയം
നിങ്ങൾ ആരെയെങ്കിലും ഭയപ്പെടുത്തിയിട്ടുണ്ടോ? ശെ.. വെറുതെ തമാശയ്ക്കല്ലന്നേ. സീരിയസായിട്ട്?.. ഹാ... ഞാൻ ഉണ്ട് കേട്ടോ... ഈ വരികൾ വായിച്ചു തുടങ്ങുമ്പോൾ തന്നെ ഒരാളങ് ഭയപ്പെടും. 'ലവൻ' എന്തിനുള്ള പുറപ്പാടാണെന്നു കരുതി. അത് വിട്ട് കളാ.. ആ കാര്യത്തിൽ എനിക്കൊന്നും ഇനി ചെയ്യാൻ കഴിയില്ല. ഒരിക്കൽ അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. "എല്ലാവരുടെയും സ്വഭാവം ഒരുപോലെ ആയിരിക്കില്ല. അതാദ്യം നീ മനസ്സിലാക്ക്. കേട്ടോ..?" അത് തന്നെ ഞാനും ഇപ്പോൾ പറയട്ടെ. കാലം കൂടുതൽ തുറന്ന് കാട്ടുന്നു.... ഭയം.... "അതെന്താന്ന്... Continue Reading →
സുമുഖൻ
അവന്റെ കണ്ണുകളുടെ സ്ഥാനത്ത് ചെവികളായിരുന്നു. കണ്ണുകളാവട്ടെ ആ ചെവികളുടെ സ്ഥാനവും അപഹരിച്ചിരുന്നു. അവനെ എല്ലാവരും സുമുഖൻ എന്ന് വിളിച്ചു. അതു തന്നെയാണ് അവന്റെ യഥാർത്ഥ പേരെന്ന് അതിൽ പലരും തന്നെ വിശ്വസിച്ചു പോന്നു. ജനിച്ചപ്പോൾ എല്ലാവർക്കും അവൻ ഒരു അത്ഭുത ശിശു മാത്രമായിരുന്നില്ല. അവരെല്ലാം അന്ന് അവന്റെ അമ്മയോട് പറയുമായിരുന്നു; ഇവൻ നിനക്ക് വലിയ എന്തോ ഭാഗ്യം കൊണ്ടുവരുമെന്ന്.. പക്ഷെ, അന്നൊന്നും ഒരു ഭാഗ്യോം അവരെ തേടി വന്നില്ല. ആ അമ്മയുടെയും മകന്റെയും ജീവിതം കൂടുതൽ ദുരിത... Continue Reading →
ഹൈക്കു
പെൻസിൽ ജീവിതം. കൂർപ്പിച്ചെടുത്തു ഓരോ ദിവസവും അറിഞ്ഞതെയില്ലതിൻ നീളം കുറഞ്ഞത്...
FB Connect…
Plz support and like my facebook page... https://www.facebook.com/sreekanthan.in/
The Way of Walking Alone
The 21 precepts of Dokkodo by Miyamoto Musashi: 1. Accept everything just the way it is. 2. Do not seek pleasure for its own sake. 3. Do not, under any circumstances, depend on a partial feeling. 4. Think lightly of yourself and deeply of the world. 5. Be detached from desire your whole life long.... Continue Reading →
ഒരു കഥ സോല്ലട്ടുമാ..
ഒരു കഥ സോല്ലട്ടുമാ.. ഒരിടത്ത് ഒരു പെണ് കിളിയും ഒരു ആണ് കിളിയും ഉണ്ടായിരുന്നു. അവർ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ, ഒരിക്കൽ ആ ആണ് കിളിയുടെ മനസിൽ ഒരു ദുഷിച്ച വികാരം മുളപൊട്ടി. അവൻ ആ പെണ് കിളിയെ തന്റെ ഇണയായ് സങ്കൽപ്പിച്ചു. അവൻ ആ പ്രണയം, സൗഹൃദത്തിൽ പൊതിഞ്ഞ് അവളെ അറിയിച്ചു. അവനെ അങ്ങനെ കണ്ടിട്ടില്ലാത്ത ആ പെണ് കിളിയുടെ മനസ്സ് വേദനിച്ചു. പിന്നീടൊരു നിലാവൊഴിഞ്ഞു നിന്ന രാത്രിയിൽ, ആ ആണ് കിളി ഒരു... Continue Reading →