………. ഒരു ഓർമ്മക്കുറിപ്പ് ……..
പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) – (28/2/1927 – 31/8/2020) പാലത്ത്, മണിമല.
റിട്ട. അധ്യാപകൻ – ഡി.ബി.എച്ച്.എസ്. എരുമേലി.
കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.)
മലയാളം അധ്യാപകൻ….
കർഷകൻ…
കഥകളി ആസ്വാദകൻ..
അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു….
മണ്ണിനോടും മനുഷ്യനോടും എന്നും ചേർന്ന് നിന്ന ഒരു കലാസ്വാദകൻ.
അക്ഷരങ്ങളുടെ രുചി നാവിനെ അറിയിച്ച എന്റെ ഗുരുനാഥൻ…..
ഒരിക്കലും മാഞ്ഞു പോകില്ല.. ആ മുഖവും ആ ചിരിയും ആ ഫലിതങ്ങളും ചൊല്ലി പഠിപ്പിച്ച ആ വരികളും… ഞങ്ങളിൽ നിന്ന്.
കണ്ണുകൾ അടച്ച്, ചെവിയൊന്ന് കൂർപ്പിച്ചാൽ എപ്പോഴാണെങ്കിലും കേൾക്കാവുന്നതാണ്… ആ ശബ്ദം.
കടയനിക്കാട് അമ്പലത്തിൽ അരക്കില്ലം പണിയുന്ന ആശാരിയുടെ കഥ….
————————————————