ഭഗിനി (ഭാഗം – 5)

‘ഭഗിനി’

ശ്രീനാഥ് എഴുതിയിരുന്ന ഡയറിയുടെ തലക്കെട്ട് അതായിരുന്നു.

അവന് അനിയത്തിയുടെ സ്നേഹവും പരിഗണനയും അനുഭവപ്പെടുന്നതിനായി, ആ മാനസയോട് സംവദിക്കുന്ന രീതിയിൽ എഴുതിയ കുറിപ്പുകളായിരുന്നു അതിൽ.

…………………………………………………………….

May
| 26 | Thursday

“ഞങ്ങൾ 105 പേരുടെ ഒരേയൊരു സോദരി…

അവൾ പേരകുട്ടിയെ മാറോട് ചേർത്ത് നിന്ന് വിലപിക്കുകയാണ്. ഞാൻ ശ്രവിച്ച ധർമ്മസംഹിതകൾ ഒന്നും തന്നെ ഈ വേദനയിൽ എന്നെ സഹായിക്കാൻ ഉതകുന്നില്ലലോ..

എല്ലാ ധർമ്മാധർമ്മ പ്രശ്നങ്ങൾക്കും മുകളിലാണിത്. ആർക്കും ഒരിക്കലും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യത്തിന് മുന്നിൽ ഈ പാർത്ഥൻ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽക്കുകയാണ്‌.”

……………………………………………………………………………………………………………………………………………………………

ജീവിതത്തിൽ എന്ത് നേടിയാലും നേടിയില്ലെങ്കിലും, നിന്റെ മുന്നിൽ ഇങ്ങനെ നിസ്സഹായനായി നിൽക്കാൻ ഇടവരരുതേയെന്ന പ്രാർത്ഥനയാണ് എനിക്കുള്ളത്.


…………………………………………………………..

‘ഭഗിനി’ ശ്രീനാഥിന് വളരെ പ്രിയപ്പെട്ടതായിരുന്നു. എപ്പോഴും അത് തന്റെ തോൾസഞ്ചിയിൽ സൂക്ഷിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പക്ഷെ…

ശ്രീനാഥിന് അന്നുണ്ടായ ആ ആക്സിഡന്റിനെ തുടർന്ന് ആ തോൾസഞ്ചി എവിടെയോ നഷ്ടപ്പെട്ടിരുന്നു.

————————————————


മുട്ടുചിറ കോണ്-വെന്റിലെ സിസ്റ്റർ മേരി ജോണിന്റെ അലമാരിയിൽ, തനിക്ക് നഷ്ടപ്പെട്ട തോൾസഞ്ചിയും ഒപ്പം ആ ഡയറിയും കണ്ട ശ്രീനാഥ് അത്ഭുതപ്പെട്ടു നിന്നു.(അവസാന ഭാഗം – 6 വായിക്കൂ @

http://sreekanthan.in/2020/06/16/bhagini_06-2/. )

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: