ആ മഞ്ചാടിക്കുരു

രാവിലെ 5.30 ക്ക്‌ എഴുന്നേൽക്കാനായി ഞാൻ 5 മണിക്കും 5.15 നും അലാറം വെച്ചിരുന്നു. പല തവണ അലാറം snooze ചെയ്തു ഉറങ്ങുന്ന സുഖം വേറെ എത്ര ഉറങ്ങിയാലും കിട്ടില്ല..അല്ലെ? …ആ…എനിക്ക് അങ്ങനെയാ തോന്നുന്നെ…

നിസ്സാരം..നിനക്കു സാധിക്കും..എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.. ഉള്ളം കൈയിൽ നോക്കി നാമം ജപിച്ചു….

കരാ അഗ്രെ വസതെ ലക്ഷ്മി

കര മധ്യേ സരസ്വതി

കര മൂലെ സ്ഥിതാ ഗൗരി

പ്രഭാതെ കര ദർശനം .

തുടർന്ന് എന്റെ സ്റ്റോയിക്(Stoic) ടീച്ചറായ റോമാക്കാരൻ മാർക്കസ് അച്ചായൻ പറഞ്ഞ പോലെ ഓർത്തു..

I shall meet today ungrateful, violent, treacherous, envious , uncharitable men. All of these things have come up on them through ignorance of real good and ill

(Negative visualization of all external actions is a part of stoic exercise.)

ചിലർക്കെങ്കിലും തോന്നുവായിരിക്കും ഇവൻ രാവിലെ എഴുന്നേറ്റു എന്തു ‘കൊപ്രാണ്ടി’ ആണ് കാണിക്കുന്നതെന്ന്. ഇതിൽ ആദ്യത്തേത് ചെറുപ്പം തൊട്ടുള്ള ശീലം ആണ്. രണ്ടാമത്തേത് ഞാൻ ശീലം ആക്കാൻ തുടങ്ങുന്നതെ ഉള്ളൂ.

ഞാൻ ഇത്ര രാവിലെ എവിടെക്കാണെന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. തിരുവനന്തപുരത്തു താമസിക്കുന്ന ആൾക്കാർ എല്ലാം രാവിലെ എഴുന്നേറ്റു എവിടെ പോകാനായിരിക്കും സാധ്യത…ചിന്തിച്ചു നോക്കൂ..

ofcourse അവിടെ തന്നെ… മ്യൂസിയം..എന്തിന്?……….”ഓടാൻ”.. സംശയിക്കരുത്…ഇടക്ക് കുറച്ചു നടക്കും അത്രേ ഉള്ളൂ … എന്നോട് എവിടെ പോകുകയാണെന്നു ആരേങ്കിലും ചോദിച്ചാൽ ഞാൻ ഓടാൻ പോകുവാണെന്നെ പറയൂ..ഇനിം സംശയം ഉള്ളവരെ 6-6.30 സമയത്തു മ്യൂസിയത്തിലേക്കു ക്ഷണിക്കുന്നു…

അങ്ങനെ 6മണിക്ക് മ്യൂസിയത്തിന്റെ ഗേറ്റിന്റെ frontil ഞാൻ എത്തിയിരിക്കയാണ് കൂട്ടുകാരെ..ഞാൻ നേരത്തെ പറഞ്ഞില്ലേ തിരുവനന്തപുരത്തു രാവിലെ എഴുന്നേറ്റാൽ എല്ലാവരും എവിടേക്കാണ് പോകുന്നതെന്ന്..അതിന് ഇവിടെ വന്നാൽ തെളിവ് തരാം…

ശബരിമലയിലേക്ക് കയറുമ്പോഴാണ് ഞാൻ ഇത്രേം തിരക്ക് കാണുന്നത്..(censor ചെയ്തു കളയാൻ ഉള്ളത്..ഭക്തന്മാർ എന്നു ആരൊക്കെയോ certify ചെയ്യുന്നവർക്ക് മാത്രമേ ഇനി ശബരിമല എന്ന പദം ഉപയോഗിക്കാൻ പറ്റൂ പോലും…)

ഞാൻ എന്നും anti-clockwise ആയേ നട ക്കാറുള്ളൂ(അയ്യോ കൈയ്യിന്നു പോയി…ഓടാറുള്ളൂ😢)..

clockwise ഓടുമ്പോഴും anti-clockwise ഓടുമ്പോഴും കാഴ്ചകൾ രണ്ടും രണ്ടായാണ് എനിക്കു തോന്നിയിട്ടുളത്…എനിക്കു anti ടെ കൂടെ ഓടാനാണ് ഇഷ്ടം…☺️

ആ തിരക്കിനിടയിലൂടെ ഞാൻ zig-zag ന്റെ പുതിയ pattern-നുകൾ കണ്ടെത്തുകയായിരുന്നു.

എല്ലാ ദിവസവും ഞാൻ മൂന്ന് റൗണ്ട് ആണ് മ്യൂസിയത്തിനു ചുറ്റും ഓടാറുളത്..അന്നും ഞാൻ മൂന്നു റൗണ്ട് ഓടാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്… ആ തിരക്കിലൂടെ ഞാൻ ഓടി തുടങ്ങി…

എല്ലാ ദിവസവും കാണാറുള്ള ചില മുഖങ്ങൾ…ചില പുതിയ മുഖങ്ങൾ..നമ്മൾക്ക്‌ അറിയാവുന്ന ആരുടെയൊക്കെയോ ഛായ ഉള്ള മുഖങ്ങൾ..ചില മുഖങ്ങളിൽ വലിയ ഗൗരവം ആണ്..ഭൂമിയിലെ എല്ലാ ഭാരങ്ങളും അവരുടെ തലയിൽ ആണെന്ന് തോന്നും…..ചിലരുടേത് വളരെ പ്രസന്നമായ മുഖം..അതു രാവിലെ കണ്ടാൽ ആ ദിവസം ധന്യം ആകുമെന്ന് ഉറപ്പ്…കൂടുതൽ നോക്കാൻ പോയാൽ ഞാൻ ഓടയിൽ വീഴുമെന്ന് തോന്നിയത് കൊണ്ടു മാത്രം ഞാൻ എന്റെ ഓട്ടത്തിലും എന്റെ മുന്നിലുള്ള വഴിയിലും ശ്രദ്ധിച്ചു…

ഞാൻ ഹെഡ്ഫോണിലൂടെ മൊബൈലിലെ പാട്ടു കേട്ടുകൊണ്ടാണ് ഓടാറുള്ളത് …”മിഴിയോരം….” ഞാൻ പെട്ടെന്ന് തന്നെ next അടിച്ചു…”പൊന്നമ്പിളി പൊട്ടും തൊട്ടു…” അതും ഞാൻ next അടിച്ചു കളഞ്ഞു…പിന്നെ എന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട പാട്ടാണ് വന്നത്… മൗന രാഗം എന്ന പഴയ തമിഴ് സിനിമയിലെ “നിലാവേ വാ…” .ഞാൻ ആ പാട്ടു മനസ്സിൽ പാടി കൊണ്ടു ഓടി…അത് ഉണർത്തുന്ന ഓർമകൾ വേദനിപ്പിക്കുന്നതാണെങ്കിലും ആ ഒരു വേദന അനുഭവിക്കുന്നത് ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു…

{“enai needhaan pirindhaalum ninaivaalae anaiththaenae“}

കുറച്ചു നാളുകളായി എന്റെ എതിർ ദിശയിൽ നടക്കുന്ന ഒരു പെണ്കുട്ടിയെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു…അവളും എന്നെ കാണാറുണ്ട്…എനിക്ക് ഉറപ്പാണ്..കാരണം തലമുഴുവൻ മറയുന്ന രീതിയിൽ monkey cap വച്ചു 6 മണിക്ക് ശേഷം ഓടുന്ന എന്നെ ശ്രദ്ധിക്കാതിരിക്കാൻ ആർക്കും സാധ്യമല്ല….എന്നു തോന്നുന്നു….ആ…എന്തോ എനിക്ക് അങ്ങനെയാ തോന്നുന്നെ…..

അവൾ clocwise ആയി ആയിരുന്നു എന്നും നടന്നിരുന്നത്…ഒരു ദിവസം ഞാൻ അവളുടെ മുന്നിൽ ഒന്ന് വ്യക്തി മുദ്ര പതിക്കാൻ ശ്രമിച്ചു..എവിടെയോ നോക്കി ഓടിയ ഞാൻ ഒരു കല്ലിൽ തട്ടി വീഴാൻ തുടങ്ങിയതാണ് സംഭവം..അപ്പോൾ ആ സമയം എവിടെ നിന്നോ അവിടെ പ്രത്യക്ഷപ്പെട്ട ഒരു അപ്പച്ചൻ എന്നെ നന്നായൊന്നു ഉപദേശിച്ചു..

“മക്കളേ…നേരെ നോക്കി ഓട്…കിടക്ക പായെന്നു നേരെ എഴുന്നേറ്റ് വന്നതാവും അല്ലേയോ?”..കൂടെ ഒരു ആക്കിയ ചിരിയും..

ഞാൻ ഇതു കേട്ട് ..ഇതൊക്കെ എന്ത്‌ എന്ന മട്ടിൽ നിൽക്കുമ്പോൾ ആണ് അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് വരുന്നത് ഞാൻ കണ്ടത്…അപ്പോഴാണ് ഞാൻ ശരിക്കും ചമ്മിയത്…പക്ഷെ ഞാൻ ഒന്നും സംഭവിച്ചില്ല എന്ന രീതിയിൽ ഓട്ടം തുടരാൻ ശ്രമിച്ചു… പിറ്റേ ദിവസം ആ സ്പോട്ടിൽ വച്ചു തന്നെ അവളെ കണ്ടപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു…ഞാനും ചിരിച്ചു ഒരു കോൾഗേറ്റ് പുഞ്ചിരി…(ആദ്യം ഞാനാണോ ചിരിച്ചത് ?? ഹാ..എന്തായാലും അനോന്യം ചിരിച്ചു..അത്രതന്നെ.)

എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവളെ കണ്ടതെയില്ല..രണ്ടു ദിവസം ഞാനും നാട്ടിൽ പോയിരുന്നു.. കഴിഞ്ഞ ദിവസം അവളെ കാണും എന്നു തന്നെ മനസ്സിൽ കരുതി ആണ് ഓടാൻ ഇറങ്ങിയത്…എന്തായാലും അവളോട്‌ സംസാരിക്കണമെന്ന് എനിക്ക് തോന്നി..അവൾക്കു കൊടുക്കാനായി ഒരു മഞ്ചാടിക്കുരുവും ഞാൻ കരുതി….

ഞാൻ പൗലോച്ചായന്റെ theory ഇൽ വിശ്വസിച്ചിരുന്നു..പ്രകൃതി എനിക്ക് വേണ്ടി ഗൂഢാലോചന നടത്തും എന്ന് ഞാൻ വെറുതെ വിചാരിച്ചു..അതു സംഭവിക്കുകയും ചെയ്തു അവളെ കണ്ടു..അവളിൽ എന്തോക്കെയോ മാറ്റങ്ങൾ എനിക്ക് തോന്നി..മുടി കെട്ടിയിരിക്കുന്നത് മറ്റൊരു രീതിയിൽ ആണെന്ന് തോന്നുന്നു..സ്വല്പം ക്ഷീണിച്ചോ..?. ഏയ്… നമ്മൾ ഇഷ്ടപ്പെടുന്നവരെ കുറച്ചു നാൾ കഴിഞ്ഞു കാണുമ്പോൾ അങ്ങനെ തോന്നും എന്നു ഞാൻ മനസ്സിലാക്കിയിരുന്നു..പക്ഷെ അവൾ അന്ന്‌ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല…

സ്വാഭാവികം..(എന്റെ ഇതുവരെയുള്ള അനുഭവങ്ങൾ ഇങ്ങനെ ആണ്😢)

പക്ഷെ ഇന്നലെ അവൾ വീണ്ടും എന്റെ മുന്നിൽ പ്രകാശിച്ചു(ചിരിച്ചു)…അതാണ് ഇന്നും എന്നെ മഞ്ചാടിക്കുരു എടുക്കാൻ പ്രേരിപ്പിച്ചത്..

ഇന്ന് പക്ഷെ മൂന്നാമത്തെ റൗണ്ടിന്റെ അവസാനം ആണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്..എന്നും എന്റെ എതിരെ ഓടിയിരുന്ന അവൾ ഞാൻ ഓടുന്ന direction ഇൽ ഓടുന്നു…അതാണ് ഞാൻ ആ കുട്ടിയെ സ്പോട്ട് ചെയ്യാൻ താമസിച്ചത്…പക്ഷെ അവളെ പാസ്സ് ചെയ്തു കഴിഞ്ഞാണ് ഞാൻ ശ്രദ്ധിച്ചത്..അതുകൊണ്ട് ഒരു 4ആം round എനിക്ക് ആവശ്യമായി വന്നു …അവളോട് natural ആയി പെരുമാറാൻ…ഞാൻ എന്റെ എല്ലാ ശക്തിയും കൊണ്ടോടി…അവളോട്‌ എന്തു സംസാരിക്കണമെന്നു പോലും ഞാൻ ചിന്തിച്ചിരുന്നില്ല..മഞ്ചാടിക്കുരു കൈയിൽ മുറുകി പിടിച്ചുകൊണ്ട് ഓടി…ഓടി.. ഓടി…എന്റെ ശരീരത്തിന്റെ ഭീഷണികളെ മനസ്സു അവഗണിച്ചു കൊണ്ട്‌ ‘ഓടിത്തള്ളി’…..

പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറുന്നതായി എനിക്ക് അനുഭവപ്പെട്ടു..ദൃഷ്ടി മറഞ്ഞു…ഞാൻ ഒഴുകുന്ന പോലെ തോന്നി…കണ്ണ് തുറന്നപ്പോൾ ആരൊക്കെയോ എന്നെ എടുത്തു കൊണ്ട് നീങ്ങുന്നു….എന്റെ മുഖത്ത് വെള്ളം വീണു…ആരോ എനിക്ക് കുടിക്കാൻ വെള്ളം തന്നു..എന്റെ ഫോൺ ചോദിച്ചു…ആരോ എന്റെ കൂട്ടുകാരനെ ഫോൺ ചെയ്തു…എന്റെ ചുറ്റും നിന്നവർ എന്തൊക്കെയോ ചോദിച്ചു..യാന്ത്രികമായി ഞാൻ എന്തിനൊക്കെയോ മൂളി…കുറച്ച് സമയം കഴിഞ്ഞു എന്റെ കൂട്ടുകാരൻ വന്നപ്പോൾ ആണ് നല്ലവരായ ആ ഒരു കൂട്ടം മനുഷ്യർ പിരിഞ്ഞത്…..(കൂട്ടം എന്ന് പറഞ്ഞത് എത്ര പേര് ഉണ്ടായിരുന്നെന്നു എനിക്ക്‌ ഓർമ്മ ഇല്ലാത്തതുകൊണ്ടാണ്..)

ഞാൻ കൂട്ടുകാരന്റെ ഒപ്പം ബൈക്കിൽ കയറി റൂമിലേക്ക് തിരിച്ചു.. അവൻ എന്നോട് ഹോസ്പിറ്റലിൽ പോകണോ എന്നു ചോദിച്ചു..ഞാൻ വേണ്ട എന്ന രീതിയിൽ മൂളി..വീഴ്ചയിൽ പറ്റിയ മുറിവിനെ പറ്റിയും ചോദിച്ചു..അപ്പോഴാണ് എനിക്ക് ആ മുറിവുകളുടെ വേദന ആദ്യമായി അനുഭവപ്പെട്ടത്…കാലിൽ നീറ്റലുണ്ട്…ഇടത് ഉള്ളം കൈയിലെ പെയിന്റ് അല്പം ഇളകിട്ടുണ്ട്…പക്ഷെ വലം കൈയുടെ മറു ഭാഗത്താണ് മുറിവ്…കാരണം ഞാൻ മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുക ആയിരുന്നല്ലോ … വേദനയോടെ ഞാൻ ആ കൈയുടെ മുഷ്ടി മെല്ലെ തുറന്നു…

മഞ്ചാടിക്കുരു കൈയിൽ നിന്ന് താഴേക്ക് വീണത് ഭൂഗുരുത്വാകർഷണ നിയമങ്ങൾ തെറ്റിച്ചാണെന്നു എനിക്ക് തോന്നി….

4 thoughts on “ആ മഞ്ചാടിക്കുരു

Add yours

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑