ലാൽ പി പോൾ എന്നാണേ അവന്റെ പേര്. അങ്ങനെ വിളിക്കുമ്പോൾ മുഴുവനായി വിളിക്കണം. കേട്ടോ! പണ്ട് മുഴുവൻ പേരും ചേർക്കാതെ, ലാൽ പോൾ എന്ന് ഫസ്റ്റ് ഇയറിലെ ഫിസിക്സ് പഠിപ്പിച്ചിരുന്ന ടീച്ചർ ഹാജർ വിളിക്കുമ്പോൾ അവന് ഉണ്ടാകുന്ന ദേഷ്യം കുറേ കണ്ടത് കൊണ്ട് പറഞ്ഞതാ.
അപ്പോൾ തെമ്മൻ ലാൽ ആരാണെന്നോ. അയ്യോ, അതങ്ങനെയല്ല വായിക്കേണ്ടത്. The Man Lal അങ്ങനെ ആണേ. അവന്റെ പണ്ടത്തെ ഇമെയിൽ ഐഡി ആരുന്നു; themanlal@gmail.com. അമേരിക്കയിൽ ആമസോൺ കമ്പനിയിൽ ചോദിച്ചാൽ അറിയാം ഇപ്പോഴും തെമ്മൻ ലാൽ തന്നെയാണോന്നു.😂
അതൊക്കെ പോട്ടെ. പറയാൻ പോകുന്ന കാര്യം ഇതാണ്. അവന്റെ കല്യാണം ആണ്. എപ്പോഴാണെന്നോ. ഇന്ന്..

ങേ അപ്പോൾ ഞാൻ പോകുന്നില്ലെന്നോ. അങ്ങനെ പോകാതിരിക്കാൻ പറ്റുമോ. നാല് വർഷം ഒരുമിച്ച് പഠിച്ചു. ഹോസ്റ്റലിലും ഒരുമിച്ച്. പിന്നെ രണ്ട് വർഷം ഒരുമിച്ച് ജോലിയും ചെയ്തു. പിന്നീട് രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും, തമ്മിലുള്ള സംസാരം കുറഞ്ഞെങ്കിലും ഞങ്ങൾ ഒരേ വെവ് ലെങ്ത് ആണെന്നെ 😅.. ( ലാലിന്റെ തന്നെ അഭിപ്രായത്തിൽ, പക്ഷേ ഒരേ വെവ് ലെങ്ത് ഉള്ളവർ അവനും അവന്റെ പഴയ റൂമേറ്റ് രായോയും ആണ് പോലും. 🥴) അതിൽ ഞാൻ ഇപ്പോൾ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല.
ഓരോന്ന് എഴുതാൻ തുടങ്ങിയാൽ കുറേ ഉണ്ട്. ഒരു പുതിയ സീരീസ് തുടങ്ങേണ്ടി വരും. ഇപ്പോൾ സമയമില്ലാത്തൊണ്ടാണേ.
ജെറിൻ വരാൻ സമയം ആയി. ഞങ്ങൾ ഒരുമിച്ചാണ് ലാലിന്റെ മാര്യേജ് റിസപ്ഷന് പോകുന്നത്. ഹാ.. ബാക്കി അടിച്ചുപൊളി അവിടെ ചെന്നിട്ട്…
Updated on 25 th August.


ഒരു അഭിപ്രായം ഇടൂ