കാട്ടുപൂവ്

പോവുകയാണെന്ന് പറഞ്ഞപ്പോൾ, എന്നത്തെയും പോലെ അവളെ ഞാൻ തടഞ്ഞില്ല. അവൾ അകന്ന് പോകുന്ന ആ കാഴ്ച്ച, കണ്ണിൽ നിന്ന് മറയ്ക്കാനായി ഞാൻ പുൽത്തകിടിയിലേയ്ക്ക് നോക്കി നിന്നു. അവിടെ ഒരു കാട്ടുപൂവ് ആർക്കോ വേണ്ടി പൂത്തു നിൽപ്പുണ്ടായിരുന്നു.

നിങ്ങൾ കേവലമൊരു ദേശസ്നേഹിയാണെന്നോ?

മനുഷ്യരെ പലരായി കാണുന്ന ജാതിചിന്ത പോലെ, മറ്റൊരു വലിയ ക്യാൻവാസ് മാത്രമല്ലേ ഈ ദേശസ്നേഹം, ദേശീയത എന്നൊക്കെ പറയുന്നേ? ഈ രാജ്യങ്ങൾ ഉണ്ടായത് എങ്ങനെയാണ്? ഒരു ഭരണസംവിധാനത്തിന് യോജിച്ചതായല്ലേ ഓരോ രാജ്യവും വിഭാവനം ചെയ്തിരിക്കുന്നത്? അല്ലാതെ, മനുഷ്യരെ തമ്മിൽ വ്യക്തമായി വേർതിരിക്കുന്ന ഒന്നും അതിൽ കാണുന്നില്ലലോ. 🤔 മീഡിയ വണ് ലെ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ, ദേശീയ പതാക എല്ലാ വീടുകളിലും സ്വാതന്ത്ര്യദിനത്തിൽ ഉയർത്തുന്നതിനെപ്പറ്റിയുള്ള ചർച്ചയിൽ അജിംസ് എന്ന പത്രപ്രവർത്തകൻ പറഞ്ഞു. ഇത്രയും ഡൈവേഴ്സിറ്റിയുള്ള... Continue Reading →

എഴുതുവാൻ… തോന്നൽ മാത്രം

എന്തെങ്കിലും കാമ്പുള്ളത് എഴുതണമെന്ന് കരുതിയിട്ട് കുറച്ചു നാളുകളായി. മാസത്തിൽ കുറഞ്ഞത് രണ്ട് പോസ്റ്റ് എന്ന പതിവ്, ഈ മാസവും എനിക്ക് അന്വർത്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും എന്തോ... എവിടെയോ... മനസ്സിൽ എന്തോ തടഞ്ഞു കിടക്കുന്ന പോലെ. സംഭവബഹുലമായിരുന്നു ഈ മാസം. മൂകാംബിക യാത്രയുടെ ഹാങ് ഓവറുമായാണ് ഈ മാസം തുടങ്ങിയത് തന്നെ. പിന്നെ സുഹൃത്തിന്റെ കല്യാണ ആഘോഷത്തിൽ പങ്കെടുത്തു. അത് കഴിഞ്ഞാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത്. കുറച്ച് കാലം കൂടിയെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതിയ... Continue Reading →

വാക്കുകൾ ആയുധങ്ങളാകുന്നുവോ?

ചില വാക്കുകൾ നമ്മെ വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്? അത് നമ്മുടെ മാനസികമായ ഒരു വൈകല്യം തന്നെയാണ്. വാക്കുകൾ വെറും വാക്കുകൾ ആണെന്ന് മനസ്സിലാക്കുക. അതിന് നമ്മളെ മുറിവേൽപ്പിക്കാൻ തക്ക ഒന്നുമില്ല. നമ്മളോട് പറയുന്ന എല്ലാ കാര്യത്തിനും ഒരു 'ഇമോഷണൽ റിയാക്ഷൻ" ഉണ്ടാകുമ്പോഴാണ്, ആ വാക്കുകളിൽ നമ്മൾ വേദനിക്കുന്നത്, അല്ലെ? True power is sitting back and observing things with logic. True power is restraint. വാക്കുകൾക്ക് നമ്മളെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, എല്ലാവർക്കും നമ്മളെ... Continue Reading →

മാംഗല്യം തന്തു താനേനാ 05  – മപ്പൻസ് വെഡിങ്

"ടാ, നിനക്ക് ഓർമ്മയില്ലേ? നമ്മുടെ കോളേജിൽ, എന്റെ ക്ലാസ്സിൽ പഠിച്ച മിഥുൻ പോളിനെ? അവന്റെ കല്യാണമാണ് ജൂലൈ നാലിന്." "മിഥുൻ പോളോ? ആ പേര് കിട്ടുന്നില്ലലോ" "എടാ, മപ്പൻ. ഓർമ്മ വന്നോ?" "ആഹാ, നമ്മടെ മപ്പൻ. അങ്ങനെ പറാ" "എന്താ പരിപാടികൾ അവിടെ. അവൻ ഇപ്പൊ യു എസിൽ അല്ലെ?" "ഹാ..അതേ. തലേന്ന് തന്നെ ഞങ്ങൾ കോട്ടയത്ത് കൂടുന്നുണ്ട്." "കല്യാണം എപ്പോഴാ? മൻഡേ മോർണിംഗ് അല്ലെ?" "അല്ലടാ, ഈവനിംഗ് ആണ് പരിപാടി. ആരോ കോമഡി പറയുന്ന കേട്ടു.... Continue Reading →

Blog at WordPress.com.

Up ↑