IFFK 2022

ചുമരുകളിൽ ലോകം വരച്ചു കാട്ടിയ പ്രകാശം ഇവിടെ ഇന്ന് അസ്തമിക്കുന്നു. ആളൊഴിഞ്ഞ ഈ കസേരകൾ കാണുമ്പോൾ, എത്രയും വേഗം അടുത്ത വർഷമാകാൻ കാത്തിരിക്കുന്ന ഒരുപാട് മനസ്സുകളെ ഓർമ്മ വരുന്നു. ജോലിത്തിരക്കുകൾക്ക് ഇടയിലും ഈ വർഷവും ഓടിയെത്തിയ ഹൻസികയുടെയും, ഈ കാഴ്ച്ചകൾ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുന്നതിന്റെ ഭാഗമാക്കിയ മോഹനചന്ദ്രൻ സാറിന്റെയും...പിന്നെ പിന്നെ ഷെമിൻ ചേച്ചിയുടെയും മെൽവിൻ ബ്രോയുടെയും... അങ്ങനെ അങ്ങനെ... കണ്ട് പരിചയം വന്ന മറ്റു മനസ്സുകളുടെയും.... എല്ലാം ഒരിക്കൽ കൂടി ഓർമ്മ വരുന്നു. ##Iffk2022#thanku##

രഹസ്യം

നിങ്ങളോട് ഒരാൾ ഒരു രഹസ്യം വെളിപ്പെടുത്തുകയാണെന്ന് വിചാരിക്കുക. അയാളെ സംബന്ധിക്കുന്ന ഒരു രഹസ്യമാണെ. അപ്പോൾ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക. ആ രഹസ്യം എന്തുമായിക്കൊള്ളട്ടെ. അയാൾ നിങ്ങൾക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് ചിന്തിക്കാം. അയാൾക്ക് നിങ്ങളിലുള്ള വിശ്വാസമാണ് അത് കാണിക്കുന്നതെന്ന് ചിന്തിക്കാം. പക്ഷെ, അങ്ങനെയാണോ? ഞാൻ ഒരു രഹസ്യം പറഞ്ഞപ്പോഴാണ് ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നത്. രഹസ്യം... ഈ രഹസ്യം എന്ന് പറയുന്നത് പല ലയറായിട്ടുണ്ട്. ചിലപ്പോൾ രഹസ്യം ഒരു മറയായി ഉപയോഗിക്കാൻ സാധിക്കും. ആർക്കും ചേതമില്ലാത്ത ഒരു രഹസ്യം... Continue Reading →

ഒരു പേരിലൊക്കെ എന്തിരിക്കുന്നു?

ഹാ ... ഈ പെണ്കുട്ടികളുടെയൊന്നും 'പേരുകളിൽ' ഞാൻ ഇപ്പോൾ ശ്രദ്ധക്കൊടുക്കാറില്ല. കാരണം ഉണ്ടുവ്വേ... ചുമ്മാതങ് പറഞ്ഞതല്ല. 'പേര്' എന്നെ വഴിതെറ്റിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിലോ കോളേജിൽ പഠിക്കുന്ന ഘട്ടത്തിലോ എനിക്ക് പേരിന് പറയാൻ പോലും ഒരു ക്രഷ് ഉണ്ടായിരുന്നില്ല. അന്നൊക്കെ അൽപ്പം ബജി... ബജി അല്ലടോ ബജി.. ശെടാ ..ടൈപ്പോ ശരിയാകുന്നില്ലലോ.. ബു ജ്ജി.. ഹാ ഇപ്പൊ ശരിയായി. ഹാ.... അന്നൊക്കെ ഞാൻ ബുജി കളിച്ചു നടക്കുവാരുന്നു എന്നാ പറയാൻ വന്നേ..😅 കോളേജ് കഴിഞ്ഞു ജോലിക്ക് ജോയിൻ... Continue Reading →

മൈ സ്റ്റാറ്റസ്

എന്റെ വാട്സപ്പ് സ്റ്റാറ്റസ് കണ്ട് അവൾ ചോദിച്ചു. "ഓഹോ.. ഇതാണോ നിന്റെ എഴുത്തിന്റെ ന്യായം?" എനിക്ക് അത്ഭുതം തോന്നി. പണ്ടെന്നോ ഇട്ട വാട്‌സ്ആപ്പ് പ്രൊഫൈൽ സ്റ്റാറ്റസ്, വേറെ ആര് നോക്കിയാലും അവള് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതിന് മുൻപ് ഒരു തവണ, ഞാൻ തന്നെ പറഞ്ഞ് അവളെക്കൊണ്ട് സ്റ്റാറ്റസ് നോക്കിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് വേറെ... ആ സ്റ്റാറ്റസ് ഇന്നും ഞാൻ ഓർക്കുന്നുണ്ട് ..."Black friday"..😆.. അതിനെപ്പറ്റി ഞാൻ ഒരു സ്റ്റോറി വേറെ എഴുതിട്ടുണ്ടെ. പക്ഷെ, ഇപ്പോഴത്തെ... Continue Reading →

ടാഗോറിന്റെ ചിന്തകൾ

"ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു." "എന്റെ ഹൃദയത്തിൽ ശാന്തവും നിശ്ശബ്ദവുമായ ദു:ഖം, മരങ്ങൾക്കിടയിലെ സന്ധ്യ പോലെ." "ഒരു നഗ്‌ന ബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല മനുഷ്യന് നുണ പറയാനറിയാമെന്ന്." "സൂര്യൻ അസ്തമിച്ചു പോയതിന് കരയുകയാണെങ്കിൽ, നക്ഷത്രങ്ങളെ കാണുന്നത് ആ കണ്ണുനീർ തടയും." "പൂർണതയുടെ ദർപ്പണത്തിൽ സ്വന്തം മുഖം കണ്ടു, പുഞ്ചിരിക്കുന്നസത്യമാണ് സൗന്ദര്യം."

Blog at WordPress.com.

Up ↑