റെഡ് ആൾട്ടോ 03

സ്നേഹ.

ഫ്രഡിയുടെ പ്രോജെക്ടിൽ പുതിയതായി   ജോയിൻ ചെയ്ത പെണ്കുട്ടി. ഉണ്ട കണ്ണുകളും ചുരുണ്ട മുടിയും. നന്ദുവിന് ഇഷ്ടപ്പെട്ട കോമ്പിനേഷൻ.

പിന്നെ ഒരു കാര്യം. നന്ദുവിന്റെ ജില്ലയായ കോട്ടയം തന്നെയാണ് ആ കുട്ടിയുടെയും സ്വദേശം. അതുകൊണ്ടാണ് അന്നാദ്യം പരിചയപ്പെട്ടപ്പോൾ കൂട്ടുകാരുടെ ഇടയിൽ നിന്ന്, നന്ദുവിന് കേറിയങ്  സ്കോർ ചെയ്യാൻ പറ്റിയത്.😆.

“ആഹാ… കോട്ടയമാണോ? ഞാനും. എക്സാറ്റ്ലി എവിടെയാ?”

“പള്ളിക്കത്തോട്”

മനോഹരമായ സ്വരത്തിൽ സ്നേഹ മറുപടി പറഞ്ഞു. സാധാരണ ഇങ്ങനെ ഒരു സ്വരം കേൾക്കുമ്പോൾ – പാട്ടുപാടാറുണ്ടോ? വളരെ ബ്യൂട്ടിഫുൾ വോയ്സ് ആണല്ലോ?.. എന്നൊക്കെ തള്ളിയാണ് അവൻ റൂട്ട് തെളിക്കാൻ നോക്കാറുള്ളത്. പക്ഷെ, അന്ന് അവന് വേറെ എന്തൊക്കെയോ ചോദിക്കാൻ ഉണ്ടായിരുന്നു.

“പള്ളിക്കത്തോടൊക്കെ എനിക്ക് നന്നായി അറിയാം. റിലെറ്റിവ്സ് ഒക്കെ ഉണ്ട്. ഏറത്ത്പ്പാലത്ത്, ഈ വീട്ടുപേര് കേട്ടിട്ടുണ്ടാവുല്ലോ. ല്ലേ?”

“ഇല്ല.”

ശെടാ… അവൻ കൂട്ടുകാരുടെ മുന്നിൽ ഒന്ന് പ്ലിങ്ങായോ. ഏയ്‌ 😆.

പക്ഷെ അവൾ തുടർന്ന് സംസാരിച്ച കാര്യം അവന്റെ മാനം രക്ഷിച്ചു. പക്ഷെ😢

അവൾ ഇതാണ് തുടർന്ന് പറഞ്ഞത്.

“എനിക്ക് ആക്ചോലി ആ സ്ഥലം പരിചയമില്ല. എന്റെ സ്വന്തം വീട് ചേർത്തലയാണ്. ഹസ്ബൻഡിന്റെ വീടാണ് പള്ളിക്കത്തോട്.”

ഫ്ർ…ഫ്ർ..😆

😝 പിന്നെ അത് കഴിഞ്ഞ്, ഇപ്പോഴാണ് സ്‌നേഹയുമായി സംസാരിക്കുന്നത്.

കാർ പാർക്ക് ചെയ്തത് എവിടെയാണെന്ന് ചോദിക്കാൻ ഫ്രഡിയെ ഫോൺ ചെയ്തപ്പോൾ, അത്  അറ്റൻഡ് ചെയ്തത് സ്നേഹയായിരുന്നു. ഫ്രഡി ഓഫീസിൽ നിന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. അവൻ  ഓ.ഡി.സി യിൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ട് എവിടെയോ പോയതാണെന്ന്…

ശെടാ…

(തുടരും…)

അടുത്ത ഭാഗം വായിക്കൂ.. @
http://sreekanthan.in/2021/06/22/red_alto_04/

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑