പാടുന്ന പൈങ്കിളി

“നിങ്ങള് കുടുംബവിളക്കിന്റെ ആൾക്കാരല്ലേ? ഞങ്ങളാ ഈ പാടാത്ത പൈങ്കിളി ടീമ്സ്‌.🤣😛”

അതിന്റെ എല്ലാ ക്രെഡിറ്റും ഏറ്റെടുത്ത് ഞാൻ അന്നത്തെ അത്താഴത്തിന് മുന്നിൽ ഇരുന്നു.

അഞ്ജലീടെ മെസ്സിൽ അത്താഴം കഴിക്കാൻ ചെല്ലുന്ന ഞങ്ങളുടെ മുന്നിലെ ടി വിയിൽ തെളിയുന്നതാണ് ‘പാടാത്ത പൈങ്കിളി’ എന്ന മെഗാ സീരിയൽ.

“ഇതിന്റെ കഥ എവിടം വരെയായി?”

“അതോ.. മുതലാളി വേലക്കാരിയെ കല്യാണം കഴിച്ചെങ്കിലും, ഇപ്പോഴും ആ വേലക്കാരി സാറെ എന്നാണ് അയാളെ വിളിക്കുന്നത്… അതാണ് കഥയുടെ ക്രക്സ്.”

“ആഹാ…അപ്പോൾ നിങ്ങളിത് സ്ഥിരമായി കാണുന്നതാ. അല്ലിയോ?”

“അതുപിന്നെ… എട്ടരയ്ക്കാണ് എന്നും ഞങ്ങളിവിടെ കഴിക്കാൻ വരുന്നേ. അപ്പോ ടിവീലതാരിക്കും. കാണാതെ പറ്റില്ലാലോ.”

ഞാൻ തുടർന്നു.

“ഓഹ്.. എന്ത് കോമഡിയാണിത്. ഇതൊക്കെ കാണാൻ ആളുണ്ടല്ലോ എന്ന് ഓർക്കുമ്പോഴാ.. ഹോ…”

ആരോ പറഞ്ഞു… അതോ എനിക്ക് തോന്നിയതാണോ.🤔

“ഡെയ്..ഡെയ്.. നീ വല്യ ഡയലോഗൊന്നും അടിക്കേണ്ടാ.. ഇതൊക്കെ ഉണ്ടല്ലോ… നിന്റെ പല ബ്ലോഗുകളെക്കാളും ഭേദമാ…”

😖☹️😟😥

🙄

😝


NB:

ഇനിയുള്ള എന്റെ കഥകളിലെ നായികയുടെ പേര് കണ്മണിയെന്നോ മനീഷയെന്നോ ആയേക്കാം.

Don’t misunderstand me.. Ah..?

എന്റെ കഥയിലെ മാനസയ്ക്കും ഒരു രൂപം തെളിഞ്ഞു വരുന്നതായി തോന്നുന്നു. 😊

ഹാ… എന്തരോ എന്തോ 🙄 …

2 thoughts on “പാടുന്ന പൈങ്കിളി

Add yours

Leave a reply to Sreekanthan മറുപടി റദ്ദാക്കുക

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑