ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ ഒരു കോണിൽ നിന്ന് ഒരു മുടന്തനായ ഒരു മനുഷ്യൻ ആ തെരുവിലേയ്ക്ക് നടന്നു വരുന്നു. ആരോടുള്ള വിശ്വാസമാണ്, ജീവിതത്തിൽ ഒന്ന് മിന്നി കൊതിപ്പിച്ച ആ പ്രകാശം തേടി ഈ തെരുവിലേയ്ക്ക് മാസങ്ങൾക്ക് ശേഷം അയാളെ വീണ്ടും എത്തിച്ചത്? എന്തായാലും ദൈവങ്ങളിലുള്ള വിശ്വാസമായിരിക്കില്ല. കാരണം അയാളുടെ മനസ്സിലെ ദൈവം, ദുരന്തനാടകങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു ഭ്രാന്തനാണ്. ഒന്നും ശുഭപര്യവസായി ആയി കാണാൻ താത്പര്യപ്പെടാത്ത ഒരു അരൂപനായ ഭ്രാന്തൻ. അല്ലെങ്കിൽ എന്തിനാണ് അയാളെ... Continue Reading →
ചുവന്ന നഗരം III
ലോട്ടസ് ലോഡ്ജിന്റെ പതിനൊന്നാം നമ്പർ റൂമിലെ ആ ഫാനിന്റെ ശബ്ദം, തുണ്ട് പടങ്ങളിലെ ശിൽക്കാര ശബ്ദം പോലെ അയാൾക്ക് തോന്നി. നന്നായി വിയർക്കുന്നുണ്ടെങ്കിലും, ആ ഫാനൊന്ന് നിർത്താൻ അയാൾ അതുകൊണ്ടാണ് അയാളുടെ ശ്രീദേവിയോട് ആവശ്യപ്പെട്ടത്. കഥകേട്ട് രാധികയുടെ തലമുടി തഴുകിയിരിക്കുകയായിരുന്ന ശ്രീദേവി, അത് കേട്ടിലെന്ന മട്ടിൽ രാധികയോട് പറഞ്ഞു. "ബേട്ടി രോ മത്, ഹം സബ് യെഹി ഹേ, തുഛെ മദദ് കർനെ കേലിയേ." ആ കണ്ണിലെ മാതൃത്വം അയാൾക്ക് പുതിയൊരു കാഴ്ചയായിരുന്നു. ശ്രീദേവി അയാളോടായി പറഞ്ഞു.... Continue Reading →