ചുവപ്പ്

ചുവപ്പ് വരയ്ക്കാം.

വിപ്ലവത്തിന്റെ ചുവപ്പാണോ? അല്ല.

സ്നേഹത്തിന്റെ ചുവപ്പാണോ? അല്ല.

പിന്നെ?

രക്തത്തിന്റെ ചുവപ്പ്,

ജീവിത യാഥാർഥ്യങ്ങളുടെ ചുവപ്പ്.

10 വയസ്സിന്റെ നഷ്ടമാകുന്ന ഒരു ബാല്യം (പെണ്കുട്ടി).

6 വയസ്സിന്റെ മറ്റൊരു ബാല്യം.(ആണ്കുട്ടി).

അവരെ നീതുകുട്ടി, ഉണ്ണിക്കുട്ടൻ എന്നു വിളിക്കട്ടെ. (എല്ലാ കുട്ടികളെയും അങ്ങനെ കാണണമെന്ന് ആരോ പഠിപ്പിച്ചിട്ടുണ്ട്.)

അവർക്ക് താങ്ങാൻ പറ്റാത്ത ഭാരം ചുമലിലേറ്റി നടക്കുകയാണ്. എങ്ങോട്ട്? മുന്നോട്ട്…

മുന്നിൽ നടക്കുന്ന ബാബ ഒരു കണക്ക് പറഞ്ഞത് നീതുകുട്ടി ഓർക്കുന്നു. 230.

മുന്നോട്ട്…മുന്നോട്ട്..

പുറകിൽ തളർന്നിരുന്ന മാ, ഉണ്ണികുട്ടന്റെ മുഖം കണ്ട് പൂർവാധികം ശക്തിയോടെ പിന്നെയും നടക്കുന്നു.

മാ ചുമല് വേദനിക്കുന്നു. ബാബ കാല് വേദനിക്കുന്നു…വിശക്കുന്നു… വേദനകൾക്ക് ശബ്ദമില്ലാതായി.

എവിടെയോ പ്രതീക്ഷകൾ കാണുന്നെന്നോ? അത് മരീചികളാണ് മക്കളെ. നമ്മളെ അവിടെ നിന്നും ഓടിച്ച കാഴ്ച്ചകൾ ഇപ്പോഴും അവിടെത്തന്നെ ഉണ്ടാകും.

ഈ യാത്ര അതിജീവനത്തിന്റെതോ?

ചുവപ്പ് വരച്ച് തുടങ്ങാം… ഒരു അറ്റത്തൂന്ന് തുടങ്ങാം.. അടയാളപ്പെടുത്തലുകളാക്കാം..


NB:

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑