കുട്ടൻജി പറഞ്ഞു..
“കാന്താ..പെറ്റു കിടക്കുന്ന നായയ്ക്ക് എന്തെങ്കിലും ചെറിയ ഒരു ഇൻസെക്യൂരിറ്റി തോന്നിയാൽ മതി..അത് ആക്രമിക്കും”
അതിന് ശേഷം YMR ൽ ,മുറ്റത്ത് മാവ് നിൽക്കുന്ന ആൾതാമസമില്ലാത്ത ആ പഴയ വീടിന്റെ മുമ്പിൽ വരുമ്പോൾ ഞാൻ റോഡിന്റെ എതിർ വശം ചേർന്ന് വളരെ സൂക്ഷിച്ചേ നടക്കാറുള്ളൂ.
രാവിലെ വെട്ടം വീഴുന്നതിന് മുമ്പ് അതുവഴി പോകുമ്പോൾ കുറച്ച് ദിവസങ്ങളായി നായക്കുട്ടികളുടെ ബഹളം ഒന്നും കേൾക്കാറില്ല. എല്ലാം എവിടെയെങ്കിലും പോയി കാണും. ഞാൻ ചിന്തിച്ചു.
എന്നാൽ കഴിഞ്ഞ ദിവസമാണ് ഞാൻ ആ കാഴ്ച കണ്ടത്..
നടക്കാൻ ബുദ്ധിമുട്ടുള്ള ഒരു നായ്ക്കുട്ടി. അത് പിന്നിലെ രണ്ടു കാലുകളും വലിച്ച് കൊണ്ടാണ് നീങ്ങുന്നത്. അതാകട്ടെ വല്ലാതെ മെലിഞ്ഞിരിക്കുന്നു. അവിടെയുള്ള ഓടയുടെ സ്ലാബിന്റെ അടിയിലേക്ക് ആ നായക്കുട്ടി ഇഴഞ്ഞുകയറുന്നത് കണ്ടപ്പോൾ എനിക്കെന്തോ മനസ്സിൽ ഒരു വല്ലായ്മ അനുഭവപ്പെട്ടു.അത് ഒരു മനുഷ്യകുഞ്ഞായിരുന്നെങ്കിൽ അതിന് വേണ്ട പരിഗണന കിട്ടിയേനെ. കൂട്ടത്തിലുണ്ടായിരുന്ന ബാക്കി നായകൾ എല്ലാവരും അതിനെ ഉപേക്ഷിച്ചു പോയോ?😢
റമീസ് ജി പറഞ്ഞു..
” നീ അനിമൽ വെല്ഫയർ ബോർഡിലോട്ട് വിളിച്ച് പറ”
അതിനെ ഒരിക്കൽ കൂടി അവിടെ കണ്ടാൽ വിളിച്ചു പറയാൻ തീരുമാനിച്ചു.
അതിന് വേണ്ടി അനിമൽ വെല്ഫയർ ബോര്ഡിന്റെ ഡീറ്റൈൽസ് കണ്ടെത്തി.
Directorate of Animal Husbandry
Vikas Bhavan, Thiruvananthapuram 695033
Kerala, India
Tel 0471-2302283
Fax 0471-2301190
email : directorah.ker@nic.in
വിളിച്ച് പറഞ്ഞിട്ട് ബാക്കി എഴുതാം..
__________________
ഞാൻ ഇപ്പോൾ അതുവഴി പോകുമ്പോൾ എന്നും ആ നായയെ നോക്കും. കാണുന്നില്ല.. ഇനി ആ സ്ലാബിന് അടിയിൽ നോക്കണോ?
നോക്കാം…
നോക്കട്ടെ…
To be continued….
__________________________________
വഴിയിൽ കണ്ടത്:
ആരാണ് പറഞ്ഞത് നായുടെ വാൽ പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കുമെന്നു?
ഞാൻ ഒന്നിനെ കണ്ടല്ലോ നല്ല സ്ട്രൈട് വാലുമായി.
________________________________________
💐DoubleEdgedCorner💐
Identify the story;
Clue : No:26
One reply on “ആ നായ്ക്കുട്ടി…”
Straight val ulla naikkal are just sterilized or they have papiloma virus..athayath ramana kadicha pey varunna nayakal anganann… ennode mmade Rahulji paranjatha…. inganathe nayakale njanum aathyamayi kandath plammoodu area il aan.. Pazhanchollokke update cheyyenda samayamayittund le…
LikeLiked by 1 person