…………..നാമധേയത്തിൽ പോലും ചരിത്രം വിവേചനം കാട്ടിയ കൗരവ പുരുഷകേസരികളുടെ ഒരേ ഒരു സഹോദരി ദുശ്ശള($$##$$ സിംബൽ മുഴങ്ങട്ടെ$$##$$) …. (ഞാൻ സുശ്ശള എന്നു വിളിച്ച് ചരിത്രം അവരോടു കാണിച്ച വിവേചനത്തെ നിരാകരിക്കാൻ ശ്രമിക്കുന്നില്ല).
മഹാഭാരതയുദ്ധാനന്തരം ദിഗ്‌വിജയം നേടാൻ ഇറങ്ങിയതായിരുന്നു അർജുനൻ…
ആ ഫൽഗുണന്റെ മുന്നിലേക്ക് അപേക്ഷയുമായി വരുന്ന ദുശ്ശളയുടെ രംഗമാണ് മഹാഭാരതകഥയിൽ എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ചത്….
തന്റെ പേരകുട്ടിയുടെ ജീവനുവേണ്ടി പാർത്ഥന്റെ മുൻപിൽ യാചിക്കുന്ന ഒരു സഹോദരിയെ ആണ് നമ്മുക്ക് ആ രംഗത്ത് കാണുവാൻ സാധിക്കുന്നത്.. വിജയന്റെ മുന്നിൽ ഭഗവാൻ പണ്ട് ഉപദേശിച്ച എല്ലാം രഹസ്യങ്ങളും ആ സന്ദർഭത്തിൽ അർത്ഥരഹിതമായിത്തീരുന്നു. അന്ന് വരെ ജീവിതത്തിൽ നേടിയ വിജയങ്ങളിലെ വ്യർഥത കിരീടി തിരിച്ചറിയുന്നു.
ശ്വേതവാഹനൻ അവനോടു തന്നെ ചോദിക്കുന്നു.
“ഹേ, ധനഞ്ജയാ, ഈ യുദ്ധം കൊണ്ട് അങ്ങ് എന്ത് നേടി… ചിന്തിക്കൂ “….
കുരുക്ഷേത്ര ഭൂമിയിൽ വീഴ്ത്തിയ ബന്ധുജനങ്ങളുടെ രക്തത്തിന്റെ കറ കഴുകി കളയാൻ ഒരു ഗംഗാ ജലത്തിനും കഴിയില്ലെന്ന് ജിഷ്ണു മനസ്സിലാക്കുന്നു.
ചിന്തിച്ചു പോവുകയാണ് 105 സഹോദരങ്ങൾക്കും കൂടി ഉള്ള ഏക സഹോദരിയുടെ മുന്നിൽ സവ്യസാചി പരാജയപ്പെട്ട് നിൽക്കുന്ന കാഴ്ച്ച എത്ര ദാരുണമാണ്…
ജീവിതത്തിൽ എന്തു തന്നെ സംഭവിച്ചാലും എന്റെ സഹോദരിയുടെ മുന്നിൽ ബീഭത്സുവിനെ പോലെ നിസ്സഹായനായി നിൽക്കാൻ ഇടവരുത് എന്നൊരു ആഗ്രഹമേ എനിക്കുള്ളൂ…
2 replies on “ദുശ്ശള”
മനോഹരം
LikeLiked by 1 person
Thanku😃
LikeLike