(ഇടത് കാലിന്മേൽ ഒരു ഓലക്കീറ് ചുറ്റും, പിന്നെ വലത്തേതിൽ ഒരു ശീലക്കീറും....) പരേഡ് തുടങ്ങുകയായി. "ഓലകാല്, ചീലകാല്, ഓലകാല്, ചീലകാല്...." "ഓലവശം, ചീലവശം" "കാല് എടുത്തകത്തി കുത്..." (Stand at ease) സഖാക്കന്മാരുടെ പട്ടാള പരിശീലനത്തെപ്പറ്റി അമ്പൊറ്റിയച്ഛൻ പണ്ട് പറഞ്ഞ ഒരു കഥ ഓർമ്മയിൽ വന്നു; ഈ നോവൽ വായിക്കുന്നതിനിടയിൽ... "ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം." ------------------------------------------------ ഓർമ്മകൾ പിന്നെയും കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്‌കരന്റെ 'വയലാർ ഗർജ്ജിക്കുന്നു' എന്ന കവിതയിലെ ചില വരികളിൽ കൊണ്ടെത്തിച്ചു. "വയലാറിന്നൊരു... Continue Reading →
നിശബ്ദ സഞ്ചാരങ്ങൾ – പുസ്തക പരിചയം
നിങ്ങൾ എലിസബത്ത് ക്യാഡി സ്റ്റാന്റൻ എന്ന പേര് കേട്ടിട്ടുണ്ടോ? എങ്കിൽ അവർക്കൊപ്പം പ്രവർത്തിച്ച സൂസൻ ബി ആന്റണിയെപ്പറ്റിയും കേട്ട് കാണും. എനിക്ക് പക്ഷെ, അവരെപ്പറ്റി മനസിലാക്കാൻ ഗൂഗിളിന്റെ സഹായം വേണ്ടി വന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ഇവരുടെയൊക്കെ ഒപ്പമാണ് മലാല യുസഫ് സായിയുടെയും സ്ഥാനം. മലാലയെപ്പറ്റി എല്ലാവർക്കുമറിയാം. അങ്ങനെ നമുക്ക് കേട്ടറിവുള്ളതും ഒന്ന് അന്വേഷിച്ചാൽ അവരെപ്പറ്റിയുള്ള അറിവ് കിട്ടാൻ പറ്റുന്നതുമായ അനേകം മഹതികളുണ്ട് . ഇവരൊക്കെ വളരെ പ്രശസ്തരായ സ്ത്രീകളാണ്. ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വരാനായി പരിശ്രമിച്ചവരാണ്.... Continue Reading →
മതിലുകൾ…
എന്റെ ശബ്ദത്തിൽ കേൾക്കൂ... https://anchor.fm/sreekanth-r3/episodes/Mathilukal-e13s67v ആരോ പറഞ്ഞു ... "ലോക്ക്ഡൗണ് സമയം വായിക്കാൻ പറ്റിയ ഒരു നോവലാണ് ബഷീറിന്റെ 'മതിലുകൾ'." ഒന്നൂടെ വായിക്കണമെന്ന് തോന്നി. ആ നോവൽ അന്വേഷിച്ച് പോകാൻ ലൈബ്രറിയൊന്നും തുറന്നിട്ടില്ലല്ലോ. വീട്ടിലെ അലമാരകളിൽ ഉണ്ടൊന്ന് നോക്കുവാൻ മനസ്സ് ഒട്ടും സമ്മതിക്കുന്നുമില്ല. ഈ ലോക്ക്ഡൗണ് കാലം ഒരു മടിയനെക്കൂടെ നിർമ്മിച്ചിരിക്കുന്നു. (ഈ സെഡന്ററി ലൈഫ്സ്റ്റൈൽ വല്ലാതങ് ഇഷ്ടപ്പെടുന്നു.) പിന്നെ മുന്നിലുള്ള ഓപ്ഷൻ, 'മതിലുകൾ' എന്ന സിനിമയാണ്. അടൂർ ഗോപാലകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ.... Continue Reading →
ഗോദോയും ഞാനും
നാടകങ്ങളോട് എനിക്ക് താൽപ്പര്യം ഉണ്ടായത് എങ്ങനെയാണെന്ന് ഞാൻ ആലോചിച്ചു.🤔 അത് കാണാനുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. പഠിക്കുന്ന സമയത്ത്, സ്കൂളിലും കോളേജിലുമൊക്കെയായി ഞാൻ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങനെയും ആ ഇഷ്ടം വളർന്നിട്ടുണ്ടാകണം. ആ ഓർമ്മകളൊക്കെ ഒന്ന് പങ്കിടട്ടെ. (കുറ്റസമ്മതം: ഇതിലെ ഒന്നാം ഭാഗം എന്റെ ചില ഓർമ്മകളാണ്. രണ്ടാം ഭാഗം അൽപ്പം സാഹിത്യവും). ആ ഓർമ്മകൾ... ഞാനൊരു നാടകത്തിനായി ആദ്യം സ്റ്റേജിൽ കയറിയത്, നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഒരു പള്ളിലച്ഛന്റെ വേഷമായിരുന്നുയെന്ന ഓർമ്മ മാത്രമേ അതിനെപ്പറ്റി... Continue Reading →
രാധയുടെ തീരാ നഷ്ടം
'മഴുതിന്നമാമരകൊമ്പിൽ തനിച്ചിരുന്ന്' പാട്ടുകൾ മൂളാനായി, ആ കാട്ടുപ്പക്ഷി ഇനിയില്ല... സാഹിത്യകാരന്മാർ എല്ലാവരും പ്രകൃതി സ്നേഹികളല്ലേ?.. ആണെന്നല്ലേ ഒരു വെപ്പ്.. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല സുഗതകുമാരി എന്ന സാഹിത്യകാരി ചെയ്തത്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയും പോരാടി. അതാണ് ഈ കവയിത്രിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒ.എൻ.വി യെ പോലെ കാല്പനികതയിലും ടീച്ചർ രാഷ്ട്രീയം പറഞ്ഞു. പക്ഷെ, അത് തികച്ചും ഇക്കോ-ഫെമിനിസത്തിൽ അടിയുറച്ചുള്ളതായിരുന്നു. ടീച്ചറുടെ പ്രകൃതി രാധയായിരുന്നു. (കൃഷ്ണകവിതകളിൽ കൃഷ്‌ണനെ രാധയ്ക്ക്(പ്രകൃതിയ്ക്ക്) വിധേയനായാണ് സുഗതകുമാരി അവതരിപ്പിക്കുന്നത്.) സൈലന്റ്... Continue Reading →
മനുഷ്യന് ഒരു അനുഭവം
'മനുഷ്യന് ഒരു ആമുഖം' - വായന ഒരു അനുഭവമാവുമ്പോൾ. "ഇരുത്തി ചിന്തിപ്പിക്കുന്നതും മനുഷ്യനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നതുമായ ഒരു ദർശനം ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. ഈ നോവൽ നമ്മുടെ ആലോചനയെ ഉദ്ദീപിപ്പിക്കുന്നു. എങ്ങനെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാം. എങ്ങനെ ലോകത്തിൽ മനുഷ്യനായിപ്പിറന്നതിൽ അഭിമാനിക്കാൻ പറ്റും എന്നൊക്കെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു." --- എം.കെ.സാനു. ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ നോവൽ വായിച്ചാൽ ഒരു നല്ല അനുഭവമാകുമെന്ന് തോന്നി. ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങി.(ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല.... Continue Reading →
ഒഫീലിയ
ഈ ബ്ലോഗ് സ്ത്രീവിരുദ്ധമായി വരുമോയെന്ന് കണ്ടറിയണം. ഇനി അൽപ്പം സ്ത്രീവിരുദ്ധത തോന്നിയാൽ പോലും, എഴുതാൻ തുടങ്ങിയപ്പോൾ അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു എന്ന് മനസ്സിലാക്കുക. (അമ്മ, എന്റെ ചേച്ചി - ഞാൻ ലോകത്തിൽ വേറെ ആരെക്കാളും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന സ്ത്രീകളാണെന്ന് പറഞ്ഞ് കൊണ്ട് തന്നെ ഇത് തുടങ്ങട്ടെ.) "ഹേ ഒഫീലിയ, ...ദയവായി എന്നോട് സംസാരിക്കൂ." ഹാംലെറ്റ് ഒരു ഭ്രാന്തനെപോലെ വിതുമ്പി. ഓ... തിരിച്ചു വാ... ഒഫീലിയയെ പരിചയപ്പെട്ട കഥ ഞാൻ ആദ്യം പറയട്ടെ. പത്താം തരത്തിൽ പഠിക്കുന്ന കാലം.... Continue Reading →
മൂഡ് സെറ്റിങ്..
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എന്നെ നോക്കുന്നു.... അദ്ദേഹത്തിന്റെ 'ജീവിതം ഒരു പെൻഡുലം' വായിക്കാത്തതിന്റെ പരിഭവമാണോ മുഖത്ത്?....Click on the title to read more
ഈസ്റ്റർ
ആരോ കുരിശുമരണത്തിലേക്ക് അടുക്കുന്നു...
യഹൂദഭരണം എന്തൊക്കെയോ ആക്രോശിക്കുന്നു... Click on the title to read more
മായാ’ലോകം
ന്റെ ചിന്തകളായിരുന്നതിലെ നീതി വ്യവസ്ഥകൾ,
യുക്തികൾ കേൾക്കാതതിൽ വിധിയെഴുതി.
ചുറ്റിനിന്നവർ ചൊന്നത് ചെവിക്കൊണ്ടില്ല,
ചുറ്റി നിരത്തി ചൊവ്വില്ലാ ന്യായങ്ങൾ....Click on the title to read more
അയ്യോ..അപ്പൊ ഞാൻ ജനിക്കപോലും ഇല്ലാരുന്നല്ലോ..?
വീടിന് പടിഞ്ഞാറു ഭാഗത്തു നിൽക്കുന്ന പുളി മരത്തിന്റെ തണലിൽ..എന്റെ റൂമിൽ ഇരുന്ന് ഞാൻ 'ഒറോത' വായിക്കുവാൻ തുടങ്ങി...
99 ലെ വെള്ളപ്പൊക്കവും മലബാർ കുടിയേറ്റവും വിഷയം...Read more
ദുശ്ശള
..............നാമധേയത്തിൽ പോലും ചരിത്രം വിവേചനം കാട്ടിയ കൗരവ പുരുഷകേസരികളുടെ ഒരേ ഒരു സഹോദരി ദുശ്ശള($$##$$ സിംബൽ മുഴങ്ങട്ടെ$$##$$) .... (ഞാൻ സുശ്ശള എന്നു വിളിച്ച് ചരിത്രം അവരോടു കാണിച്ച വിവേചനത്തെ നിരാകരിക്കാൻ ശ്രമിക്കുന്നില്ല). മഹാഭാരതയുദ്ധാനന്തരം ദിഗ്‌വിജയം നേടാൻ ഇറങ്ങിയതായിരുന്നു അർജുനൻ... ആ ഫൽഗുണന്റെ മുന്നിലേക്ക് അപേക്ഷയുമായി വരുന്ന ദുശ്ശളയുടെ രംഗമാണ് മഹാഭാരതകഥയിൽ എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ചത്.... തന്റെ പേരകുട്ടിയുടെ ജീവനുവേണ്ടി പാർത്ഥന്റെ മുൻപിൽ യാചിക്കുന്ന ഒരു സഹോദരിയെ ആണ് നമ്മുക്ക് ആ രംഗത്ത് കാണുവാൻ സാധിക്കുന്നത്..... Continue Reading →