.......... ഒരു ഓർമ്മക്കുറിപ്പ് ........ പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) - (28/2/1927 - 31/8/2020) പാലത്ത്, മണിമല. റിട്ട. അധ്യാപകൻ - ഡി.ബി.എച്ച്.എസ്. എരുമേലി. കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.) മലയാളം അധ്യാപകൻ.... കർഷകൻ... കഥകളി ആസ്വാദകൻ.. അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു....... Continue Reading →
ഊഞ്ഞാൽ – ഓണം സ്‌പെഷ്യൽ
"പൊന്നുമണി ഊഞ്ഞാലീന്ന് വീണപ്പോ, അച്ഛൻ ആശാരിയെ വിളിപ്പിച്ച്, അന്ന് ഉണ്ടാക്കിച്ചതാ... ഈ ഊഞ്ഞാൽ തടി." അച്ഛമ്മ മോഹനൻ ചേട്ടനോട് ഇതിപ്പോ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് പറയുന്നത്. പ്രായം തൊണ്ണൂറ് അടുത്തതിന്റെ ക്ഷീണമുണ്ട് അച്ഛമ്മയ്ക്ക്. പക്ഷെ ഓർമ്മയ്ക്ക് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ തന്നേം പിന്നേം പറയുന്ന ഒരു സ്വഭാവം തുടങ്ങിയത് തന്നെ ഈ അടുത്ത കാലത്താണ്. അച്ഛമ്മയുടെ സഹോദരനായിരുന്നു പൊന്നുമണി. അച്ഛമ്മ തുടർന്ന് പറഞ്ഞു. "ഹാ.. ഞങ്ങൾ ആറ് പേരായിരുന്നു. ഇപ്പൊ രണ്ട് പേരെ ഉള്ളൂ.... Continue Reading →
മാംഗല്യം തന്തു താനേനാ 01
ഇന്ന് ഓഗസ്റ്റ് 22 2020. 2020 എന്ന് കേൾക്കുമ്പോഴേ എല്ലാർക്കും ഇപ്പോ ഒരു പേടിയാണ്. പക്ഷെങ്കില്, നമ്മുക്കത് ജീവിച്ചു തീർക്കാതിരിക്കാനാവില്ലല്ലോ. അങ്ങനെ പകുതി മുക്കാലും കഴിഞ്ഞു...2020ന്റെ കാര്യമാണെ.. എങ്ങനെയൊക്കെയോ പകുതി മുക്കാലും കഴിഞ്ഞെന്നാണ് പറയേണ്ടത്. ഓഗസ്റ്റ് 23ന്, അതായത് നാളെയാണ് എന്റെ ചേട്ടന്റെ പുതിയ വീട്ടിൽ പാല് കാച്ചൽ ചടങ്ങു. തൊടുപുഴയിൽ. അത് നേരത്തെ തീരുമാനിച്ചതാണ്. (ഡേയ്.. house warming.. അത് തന്നെ..) ആ തീയതി നേരത്തെ മനസ്സിലങ് ഓർത്തു വെച്ചതാണ്. ഈ കൊറോണ കാലം വീട്ടിൽ... Continue Reading →
പൽ ദോ പൽ കാ സാത് ഹമാരാ
കരഞ്ഞ് കരഞ്ഞാണ് ഇന്നലെയവൾ ഉറങ്ങിയത്. ഉണർന്നപ്പോൾ അമ്മ നിന്ന സ്ഥലം ശൂന്യമായി കിടക്കുന്നത് കണ്ടപ്പോൾ ഓർമ്മകൾ തികട്ടി വന്നു... രാവിലെ മുൻപിൽ കൊണ്ടുവന്ന് വെച്ച കാടിവെള്ളവും ഇളം പുല്ലും കണ്ടില്ലെന്ന് നടിച്ചു... വീണ്ടും കരഞ്ഞു.. ഇന്നലെ ആരൊക്കെയോ വന്ന് അമ്മയെ കൂട്ടിക്കൊണ്ട് പോയതാണ്. ആദ്യമായാണ് തമ്മിൽ വേർ പിരിഞ്ഞിരിക്കുന്നത്. അമ്മയ്ക്കും ഒരു നാളിലും വേർ പിരിഞ്ഞിരിക്കാൻ കഴിയില്ല. അമ്മ താമസിയാതെ തിരിച്ചു വരും. പക്ഷെ എന്ന്? അവൾ ആലോചിച്ചു. അമ്മയെ അടുത്ത് എന്നും വന്നിരുന്ന ആ കാക്ക,... Continue Reading →
മൂഡ് സെറ്റിങ്..
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എന്നെ നോക്കുന്നു.... അദ്ദേഹത്തിന്റെ 'ജീവിതം ഒരു പെൻഡുലം' വായിക്കാത്തതിന്റെ പരിഭവമാണോ മുഖത്ത്?....Click on the title to read more
കൃഷ്ണാ.. ഞാൻ ഗംഗയാടാ..
ലോക്ക്ഡൗണ് കാലം കുറച്ചു കൂടി ക്രിയേറ്റിവായിരിക്കണം എന്നെനിക്ക് തോന്നുന്നു. എന്റെ സുഹൃത്തുക്കളിൽ....Click on the title to read more
GO Corona go…പോകില്ല? എന്നാ ഞങ്ങൾ അങ്ങ് പോയേക്കാം.
"ഉറച്ചുനിന്നവർ ഒലിച്ചു പോയി ചലിച്ചു നിന്നവർ പിടിച്ചു നിന്നു." -- ബസവേശ്വരൻ (വചനങ്ങൾ) ആരോ 'ഞങ്ങളോട്' ചോദിച്ചു. "നിങ്ങൾ വീട്ടിൽ പോകുന്നത് അവിടെ ഉറച്ച് നിൽക്കാനല്ലേ? ഇവിടെ തിരുവനന്തപുരത്തു നിന്നാല്ലല്ലേ ചലിച്ചു നിൽക്കാൻ പറ്റൂ.?"...Click on the title to read more
ആ നായ്ക്കുട്ടി…
കുട്ടൻജി പറഞ്ഞു.. "കാന്താ..പെറ്റു കിടക്കുന്ന നായയ്ക്ക് എന്തെങ്കിലും ചെറിയ ഒരു ഇൻസെക്യൂരിറ്റി തോന്നിയാൽ മതി..അത് ആക്രമിക്കും"...Read More
അയ്യോ..അപ്പൊ ഞാൻ ജനിക്കപോലും ഇല്ലാരുന്നല്ലോ..?
വീടിന് പടിഞ്ഞാറു ഭാഗത്തു നിൽക്കുന്ന പുളി മരത്തിന്റെ തണലിൽ..എന്റെ റൂമിൽ ഇരുന്ന് ഞാൻ 'ഒറോത' വായിക്കുവാൻ തുടങ്ങി... 99 ലെ വെള്ളപ്പൊക്കവും മലബാർ കുടിയേറ്റവും വിഷയം...Read more
അവൻ സാധാരണക്കാരനല്ല…
സ്ഥലം: കഥ തുടങ്ങുന്നത് ഞങ്ങളുടെ eduzone reading റൂമിൽ നിന്നാണ്.. സമയം: ആമസോണിൽ വഴി ഓർഡർ ചെയ്തു അവൻ അരുൺ സാറിന്റെ കൈയിൽ എത്തുന്നത് മുതലാണ്..Click on the title to read more
ആ അശരീരിയുടെ ഉറവിടം…
"ടാ, ഉണ്ണികൃഷ്ണാ..നമ്മൾ?" Edward Memorial Govt VHSS ലെ ആ 5 ആം ക്ലാസ് A ഡിവിഷനിലെ പിൻ ബെഞ്ചിൽ നിന്നു അവൻ എന്നെ ഇങ്ങനെ വിളിച്ചപ്പോൾ ഞാൻ മെല്ലെ തിരിഞ്ഞു നോക്കി...അന്ന് എന്റെ മുഖത്തു ഉണ്ടായിരുന്ന ഭാവം ദേഷ്യം ആയിരുന്നോ അതോ കള്ളത്തരത്തിന്റെത് ആയിരുന്നോ എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല...എന്നാൽ അവന്റെ ആ പരിഭ്രമിച്ചുള്ള ആ മുഖം ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.. ആ വിളിയും ആ മുഖവും ഇന്നും ഞാൻ ഓർത്തുവെക്കാനുള്ള... Continue Reading →
കുന്തി ഗുഹ…
"കവർന്നെടുത്തോ കാർമേഘം നിൻ കാർകുഴലിൽ നീലിമയാലെ... അമൃതകലശങ്ങൾ വീണുടച്ചുവോ അപ്സരസുകൾ നിൻ കാന്തി കാണ്കെ.." - " ? "സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടിൽ നിന്ന്. _______________________________ " നീയൊരു പേരു കണ്ടുപിടിക്ക് ഇവൾക്ക്..." അമ്മ എന്നോടായി പറഞ്ഞു... ഞങ്ങളുടെ കുടംബത്തിൽ ഭൂജാതയായ സുന്ദരി പെണ്ണിന് ഞാൻ ഉടനടി പേരിട്ടു.. "കുന്തി ഗുഹ"..##ണിം##...എവിടെയോ ഒരു സിംബൽ മുഴങ്ങിയോ?!?...
വിരഹദുഃഖം..
എനിക്കറിയാമായിരുന്നു നീ ഒരുനാൾ എന്നെ വിട്ടു പോകുമെന്ന്...ആരെയും എനിക്ക് അതിനു കുറ്റം പറയാൻ കഴിയില്ല...കാരണം ഈ വേർപിരിയൽ എവിടേയോ പണ്ട് എഴുതി വെച്ചിരുന്നതാണ് എന്നു തോന്നുന്നു....Click on the title to read more
ഒരു പാലക്കാടൻ ബ്ലോഗ്…
ഈ യാത്രയുടെ അവസാനം എഴുതാൻ ഇരിക്കുമ്പോൾ...മനസ്സു ഒരു തൂവൽ പോലെ കാറ്റിൽ ഒഴുകുകയാണെന്നു തോന്നുന്നു...ജീവിതത്തിന്റെ താളം ഈ ട്രെയിനിന്റെ താളം പോലെ ... എന്തായാലും പാലക്കാട് യാത്ര ഒരു ഫുൾ refreshment ആയിരുന്നു..പല ചിന്തകളിൽ നിന്നു വിമുക്തി നേടിയ ദിവസങ്ങൾ..യാന്ത്രികമായ ഒരു ജീവിതത്തിൽ ഒരു കുളിർമ ആയി വന്ന കുറെ അനുഭവങ്ങൾ... സുജിത് സാറിന്റെ വായനശാല ( ഗാന്ധിജി ഇവിടെ വന്നു ഉപ്പു സോഡാ കുടിച്ചെന്നു പറയപ്പെടുന്നു☺️)... നന്ദിനി മാഡത്തിന്റെ വീട്...തച്ചങ്ങാട്..എനിക്ക് എന്തോ ആ പേര് സുഭാഷ്... Continue Reading →
പുസ്തകങ്ങൾക്ക് ഒരു പുതുജീവിതം നൽകാം….
"ബുക്ക് സ്വീകരിച്ചത് ആരിൽ നിന്നാണെന്നു ആ ബുക്കിൽ എഴുതി വെക്കാറുണ്ട്." "ടീച്ചർ ,എങ്കിൽ അതിൽ ശ്രീലക്ഷ്മി എന്നു എഴുതിയാൽ മതി. കാരണം ഈ പുസ്തകങ്ങൾ എന്റെയും ചേച്ചിടെയും കൂടിയുള്ള collections-ഇൽ നിന്നാണ്."...Read more