ബസ് ചെങ്ങന്നൂർ അടുത്തപ്പോൾ കഴുത്തിൽ തൂക്കിയിരുന്ന Jbl ന്റെ ഹെഡ്സെറ്റ് ഞാൻ ബാഗിലേക്ക് തിരുകി കയറ്റി വെച്ചു. എനിക്ക് വന്ന പരിഷ്‌കാരങ്ങൾ, എന്നെ കാണുമ്പോൾ തന്നെയങ് 'അവർ' മനസിലാക്കേണ്ടെന്ന് ഞാൻ കരുതി😉.... അതിന് മുമ്പ് നടന്ന കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ടേ. ആ കെ.എസ്.ആർ.ടി.സി ബസിൽ, എന്റെ സീറ്റിന് മുന്നിലായി ഇരുന്ന മൂന്ന് കുട്ടൂകാരെപ്പറ്റി.. മൂന്ന് മധ്യവയസ്‌കർ.. കളിയും ചിരിയും ഒക്കെയായി ആ മൂന്ന് കൂട്ടുകാരെ കാണുമ്പോൾ ആർക്കും ഒരു സന്തോഷം തോന്നും. ആ സൗഹൃദത്തോട് അസൂയ... Continue Reading →
ക്രി.ക
ഓർമ്മകൾ മഞ്ചാടിക്കുരുക്കൾ പോലെയാണെന്ന് തോന്നിയിട്ടുണ്ടോ?..വളരെ ചെറുതും ഭംഗിയുള്ളതുമായ ആ ഓർമ്മകളുടെ മഞ്ചാടിക്കുരുക്കൾ... അവ പെറുക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇന്ന്, ഈ ക്രിസ്തുമസ് കാലത്ത്, ആ മഞ്ചാടിക്കുരുക്കൾക്ക് കൂടുതൽ തിളക്കം തോന്നുന്നു. ക്രിസ്തുമസ് പാപ്പയുടെയും കരോളിന്റെയും കേക്കിന്റെയും തിളക്കം. പക്ഷെ കൂട്ടത്തിൽ ചിലതിന് അൽപ്പം 'കൂടി' തിളക്കം കൂടുതലുണ്ടെന്നും തോന്നുന്നു.😆ഹാ.. അതൊക്കെ ക്രിസ്തുമസ് കരോളിന്റെ മഞ്ചാടിക്കുരുക്കളാണ്. അതൊക്കെ ഒന്ന് എടുത്ത് നോക്കിയാലോ? കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ... ഇന്നലെ ഇവിടെ... Continue Reading →
മാംഗല്യം തന്തു താനേനാ 03
"എന്തായാലും നീ കല്യാണത്തിന് പോണം. ഇല്ലേൽ അവൻ വിഷമിക്കും. പണ്ട് ക്ലാസ്സിൽ അവന്റെ അടുത്തൂന്ന് നിന്നെ സീറ്റ് മാറ്റി ഇരുത്തിയപ്പോൾ അവൻ കരഞ്ഞതാണ്." ഏയ്.. അവൻ അന്ന് കരഞ്ഞാരുന്നോ?ആഹ്... പക്ഷെ, അമ്മയുടെ വാക്കുകൾ എന്നെ പഴയ ആ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ രണ്ട് ആണ് കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കുന്നു. ക്ലാസ്സിലെ നിയമം അനുസരിച്ച് ഒരിക്കലും അടുത്ത് ഇരിക്കാൻ പാടിലാത്ത രണ്ട് കുട്ടികൾ. പൊക്കത്തിലെ വ്യത്യാസമാണെ കാരണം. ഒരാൾക്ക് ശരാശരി പൊക്കം ഉണ്ടായിരുന്നതാണ്. എന്നാൽ മറ്റേ... Continue Reading →
ഹാപ്പി ബർത്ത്ഡേ നീതുചേച്ചി 💐🎂💐
അനുജത്തിയില്ലാത്തത് എന്റൊരു ദുഃഖമാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ ഹോസ്റ്റൽ 'റൂമിയെ', അവന്റെ അനുജത്തി ഇടയ്ക്കിടെ ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിലെനിക്ക് അവനോട് അന്ന് ഒരുപാട് അസൂയ തോന്നിയിരുന്നു. മറ്റൊരു സുഹൃത്ത് അനുജത്തിയെ പഠിപ്പിക്കുന്നതും, ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്നതുമൊക്കെ കാണുമ്പോൾ, എനിക്കും അതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചിട്ടുമുണ്ട്. ഹാ... മനുഷ്യ ജീവിതത്തിലെ ഒരു പ്രശ്നമതാണ്. എല്ലാ റോളുകളും കിട്ടണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ല. തീരെ ശരിയല്ല. കിട്ടുന്ന റോളുകൾ ഭംഗിയായി ചെയ്യുക എന്നതിലാണത്രേ... Continue Reading →
കരുതൽ
മഴതോർന്ന് നിന്ന, ജൂലൈ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ, അവന്റെ മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു നിന്നു. ഒരു മാസത്തെ ട്രെയിനിങിനായി എറണാകുളത്ത് എത്തിയതായിരുന്നു ഞാൻ. അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സുഹൃത്തുക്കളിൽ ഒരാൾ മാത്രമായിരുന്നു ഷിനോയ്. ട്രെയിനിങ് തീർന്നതിന്റെ പിറ്റേന്ന് രാവിലെ, തിരിച്ചു നാട്ടിലേക്ക് പോകാൻ വന്ന എന്റെ മുന്നിലേക്ക് ഷിനോയ് അന്ന് വന്ന് നിന്നത് അപ്രതീക്ഷിതമായിയായിരുന്നു. അവന്റെ വീട് സ്റ്റേഷനടുത്താകും. അപ്പോൾ അവൻ ബൈക്കു എടുത്ത്... Continue Reading →
അമ്പോറ്റിയച്ഛൻ
.......... ഒരു ഓർമ്മക്കുറിപ്പ് ........ പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) - (28/2/1927 - 31/8/2020) പാലത്ത്, മണിമല. റിട്ട. അധ്യാപകൻ - ഡി.ബി.എച്ച്.എസ്. എരുമേലി. കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.) മലയാളം അധ്യാപകൻ.... കർഷകൻ... കഥകളി ആസ്വാദകൻ.. അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു....... Continue Reading →
July 21st
"Those who opted ICICI plz move to the other side. ". July 21st - 2014 ജോലിയിലെ ആദ്യ ദിവസം. എന്തൊക്കെ പറഞ്ഞാലും, ആദ്യം കിട്ടിയ ജോലി ഒരു വികാരമാണ്. ഒരുപാട് നല്ല ഓർമ്മകൾ ആ ആദ്യ ദിവസങ്ങളിൽ എല്ലാവർക്കും ഓർക്കാനും പറയാനും ഉണ്ടായിരിക്കും. ഹാ... എനിക്കും... ഞാൻ ചിന്തിക്കുന്നു. അന്ന് സാലറി അക്കൗണ്ടിനായി തെരഞ്ഞെടുക്കാൻ എന്റെ മുന്നിൽ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. എഛ്.ഡി.എഫ്.സി.ബാങ്കും icici ബാങ്കും. ഞാൻ എന്റെ കൂടെയുള്ള സുഹൃത്തുക്കളോടൊപ്പം... Continue Reading →
അവൾ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുകയാണ്…
####പണ്ട് എപ്പോഴോ എഴുതിവെച്ചതാണ് ഈ ബ്ലോഗ്. പക്ഷെ അന്നേരം എന്തോ, പബ്ലിഷ് ചെയ്യാൻ മടി തോന്നി. കഴിഞ്ഞ ദിവസം വായിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നു. ഈ എഴുതിയത് വലിയ അബദ്ധം ആണെങ്കിലും ഈ കൊറോണ ടൈമിൽ നിങ്ങടെ കുറച്ചു സമയം ഞാൻ അപഹരിക്കുന്നു... #### __________________________________ ---- അവൾ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുകയാണ്... ---- അയ്യോ...അവൾ അല്ല..അവിൽ മിൽക്ക് ഷെയ്ക്ക് ആണേ ഉദ്ദേശിച്ചത്.🤗.. first twist. ആദ്യമായി അവിൽ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കാൻ വേണ്ട സാഹചര്യങ്ങൾ... Continue Reading →
വഞ്ചിനാട് എക്‌സ്പ്രസ്
"തിരുവനന്തപുരത്തേയ്ക്കാണോ?" ചെവിയിൽ തിരുകിവച്ചിരുന്ന ഹെഡ്സെറ്റ് മാറ്റിയ അവൾ, എന്താണ് തന്നോട് ചോദിച്ചെതെന്ന രീതിയിൽ അവനെ നോക്കി. അവൻ ആ ചോദ്യം ആവർത്തിച്ചു. ---------------------- വഞ്ചിനാട് എക്സ്പ്രെസ്സിന്റെ ഡി ഫോർ കംപാർട്മെന്റിലെ നാലും അഞ്ചും സീറ്റുകളിൽ ഇരുന്ന്, അത്രയും ദൂരം അപരിചിതരായി യാത്ര ചെയ്യേണ്ടാ എന്ന് കരുതിക്കൂട്ടി തന്നെയാണ് അവൻ ആ ചോദ്യം അങ്ങോട്ട് എറിഞ്ഞത്. ഷെർലോക്ക് ഹോംസിനെ പോലെ അവൻ അവളെ മനസ്സിലാക്കാൻ ഒന്ന് ശ്രമിച്ചതാണ്. ആള് അസംബ്ലി ഇലക്ഷന് വോട്ട് ചെയ്തിട്ടുണ്ട്. അത് പിന്നെ കണ്ടുപിടിക്കാൻ... Continue Reading →
ഹാപ്പിയേ.. ഹാപ്പിയേ…
അഞ്ജലി പറഞ്ഞു. "ശ്രീകാന്തേ, ഒരു വർഷമായി നിങ്ങൾ ഇവിടെ മെസ്സിൽ വരാൻ തുടങ്ങിയിട്ട്." ഹോ... ഈ സമയമൊക്കെ കടന്ന് പോകുന്നൊരു സ്പീഡേ.. പുതുവർഷദിനത്തിൽ ഈ മെസ്സ് റൂൾസ് പ്രാബല്യത്തിൽ വരുന്നു. ഇത് പോലെ നമ്മളുടെ ജീവിതത്തിലും നല്ല റൂളുകൾ കൊണ്ടുവരാൻ സാധിക്കട്ടെ. എന്തൊക്കെ പറഞ്ഞാലും, 2020 എന്ന വർഷം ഓർമിക്കപ്പെടുന്നത് കോവിഡിന്റെ പേരിലായിരിക്കും. ങേ... 2020 കോവിഡിൽ മുങ്ങിപ്പോയെന്നോ?... ഒരിക്കലുമില്ല. .. ഒരുപാട് കോവിഡ് പോസിറ്റീവ് കേസുകൾക്കൊപ്പം പോസിറ്റീവായ കുറെ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുമല്ലോ...ലെ? നമ്മൾ... Continue Reading →
ക്രിസ്തുമസ് കരോൾ
ക്രിസ്മസ് സ്‌പെഷ്യൽ : ക്രിസ്മസ് എന്ന് മനസ്സിൽ പറയുമ്പോൾ ഓർമ്മയിൽ വരുന്ന ഐറ്റങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി.ആ ലിസ്റ്റിലെ കരോളും പാപ്പയും അടങ്ങുന്ന ഒരു കോളത്തിന് വല്ലാത്തൊരു കനം തോന്നുന്നു. ഹാ.. ആന്നേ.. ഓർമ്മകളുടെ കനം. കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ... കൊച്ചിയിൽ ജോലി ചെയ്തിരുന്ന കമ്പനിയിലെ സെലിബ്രേഷൻ വരെ.. "കാന്തൻ ജി, നമ്മുക്ക് ഈ ചാരാച്ചിറ റെസിഡൻസ് അസോസിയേഷന്റെ കരോൾ ഏറ്റെടുത്ത് നടത്തിയാലോ?" "പിന്നല്ലാഹ്.." "യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ഒരു ധനു... Continue Reading →
പാടുന്ന പൈങ്കിളി
"നിങ്ങള് കുടുംബവിളക്കിന്റെ ആൾക്കാരല്ലേ? ഞങ്ങളാ ഈ പാടാത്ത പൈങ്കിളി ടീമ്സ്.🤣😛" അതിന്റെ എല്ലാ ക്രെഡിറ്റും ഏറ്റെടുത്ത് ഞാൻ അന്നത്തെ അത്താഴത്തിന് മുന്നിൽ ഇരുന്നു. അഞ്ജലീടെ മെസ്സിൽ അത്താഴം കഴിക്കാൻ ചെല്ലുന്ന ഞങ്ങളുടെ മുന്നിലെ ടി വിയിൽ തെളിയുന്നതാണ് 'പാടാത്ത പൈങ്കിളി' എന്ന മെഗാ സീരിയൽ. "ഇതിന്റെ കഥ എവിടം വരെയായി?" "അതോ.. മുതലാളി വേലക്കാരിയെ കല്യാണം കഴിച്ചെങ്കിലും, ഇപ്പോഴും ആ വേലക്കാരി സാറെ എന്നാണ് അയാളെ വിളിക്കുന്നത്... അതാണ് കഥയുടെ ക്രക്സ്." "ആഹാ...അപ്പോൾ നിങ്ങളിത് സ്ഥിരമായി കാണുന്നതാ.... Continue Reading →
താക്കോleടുക്കാൻ അരുണോdhaയത്തിൽ…*
"താക്കോലെടുക്കാൻ അരുണോദയത്തിൽ..." രോഹിത് ജി എന്നോട് ചോദിച്ചു. "കാന്തൻ ജി, ശരിക്കും അതങ്ങനെ അല്ലലോ.. താക്കോൽ കൊടുക്കാതെ.. എന്നല്ലേ?" ബൈക്കിന്റെ പുറകിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു. "അതാണ് കറക്ട്. പക്ഷെ നമ്മടെ ഈ അവസ്ഥ വച്ച് പാടിയതാ.." (ആ അവസ്ഥ ഉരുത്തിരിഞ്ഞ വഴി...) വലിയ ഹൈപ്പ് ഒക്കെ ഉണ്ടാക്കിയ, വരുമെന്ന് പറഞ്ഞു പറ്റിച്ച, ആ ബുറൈവി ചീറ്റിപോയെന്ന് ആരോ പറയുന്നു... ശൂ..ശൂ.... ശൂ... എന്തായാലും ഐ.എം.ഡി. ടെ മാനം രക്ഷിക്കാൻ തലേന്ന് രാത്രി, ഒരു നല്ല... Continue Reading →
മാംഗല്യം തന്തു താനേനാ 2.2
"കല്യാണം ലൈവ് ടെലിക്കാസ്റ്റ് ഉണ്ടാവൂലോ..ല്ലെ...?" കോവിഡ് പ്രമാണിച്ച് വന്ന ഒരു പരിഷ്ക്കാരമാണെങ്കിലും, ഇത് നേരത്തെ തന്നെ വേണ്ടതായിരുന്നുയെന്ന് തോന്നുന്നില്ലേ? ഹോ..എന്തൊക്കെ ബഹളമായിരുന്നു.. കല്യാണത്തിന് പങ്കെടുക്കാനായുള്ള ദൂരയാത്രകൾ.. അതിന്റെ തിരക്ക്.. താലികെട്ടിന്റെ സമയത്തെ ധൃതിക്കാട്ടൽ... പ്രഥമ ഏറ്റിനിരിക്കാൻ കാട്ടുന്ന സാഹസങ്ങൾ.. പ്രഥമൻ അടക്കം ഇല നിറച്ചുള്ള സദ്യ.😋 ചെക്കന്റേം പെണ്ണിന്റേം കൂടെയുള്ള ഫോട്ടോ സെഷനുകൾ..📷 ഇപ്പോ' അതൊന്നും വേണ്ടാല്ലോ? ഹാ...എല്ലാം കൊറോണ വിഴുങ്ങി. ഒന്ന് ആലോചിച്ചേ?... ഇപ്പോൾ കല്യാണദിവസം എന്തൊരു സമാധാനമായിരിക്കും ... ആ വീട്ടുകാർക്കും വധുവരന്മാർക്കും. പിന്നെ,... Continue Reading →
മാംഗല്യം തന്തു താനേനാ 2.1
ഒരു സുഹൃത്തിന്റെ കല്യാണത്തെപ്പറ്റി ബ്ലോഗ് എഴുതിയപ്പോൾ ഭീഷണികൾ പലതും വന്നു. "ടാ... ഇതൊക്കെ കൊള്ളാം. പക്ഷെ, എന്റെ കല്യാണത്തിന് ഇതുപോലെ പോലെ ഒന്ന് എഴുതിയില്ലെങ്കിൽ.. മോനെ ..എന്നെ അറിയാലോ?..." 😢 ശെടാ.. അങ്ങനെ പറ്റുവോ? അങ്ങനെയൊന്നും എഴുതാൻ തോന്നില്ലുവ്വേ... ഹാ.. അതൊക്കെ ഓരോ സമയത്തെ മൂഡ് അനുസരിച്ചു വരുന്നതല്ലേ? അങ്ങനെ കുറച്ചു നാൾ കടന്ന് പോയി.. ........ഷ് ര്..ഷ് ര്..ഷ് ര്..... ഇനി ഒരു കല്യാണത്തെ കുറിച്ചു എഴുതാൻ പറ്റുമെന്ന് അന്ന് വിചാരിച്ചതെയുണ്ടായിരുന്നില്ല. (ഇന്നസെന്റ് പറയുന്നപോലെ, ആ... Continue Reading →