ആനോ : പുസ്തക പരിചയം

"അച്ഛാച്ചീ, ആനെനേ കൊന്നോടാ രാക്കലേ ന്ന് ചോയ്ക്ക് " ആനവാൽ മോഷ്ടിച്ചതിന്റെ പേരിൽ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തുകൊണ്ട് വന്നയാളിനോട് ഇങ്ങനെ ചോദിക്കാൻ പറയുന്നത്, സബ് ഇൻസ്‌പെക്ടറുടെ മടിയിൽ ഇരുന്ന് കൊണ്ട്, അദ്ദേഹത്തിന്റെ അഞ്ച് വയസ്സുകാരൻ മകനാണ്. സംഭവം ഓർമ്മയിലില്ല. പക്ഷേ ചില കാര്യങ്ങൾ അങ്ങനെയാണ്. അത് കേട്ട്, കേട്ട് ആ ഒരു ഓർമ്മച്ചിത്രം നമ്മൾ തന്നെ മനസ്സിൽ ഉണ്ടാക്കിയെടുക്കും. ഹാ.. ഒരു നോവൽ വായിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ മുന്നിലുള്ളത് എന്താണ്? അതിന്റെ തലക്കെട്ട് , ഒരു ചിത്രം,... Continue Reading →

മെസ്സിഹ

വീടിന് മുറ്റത്ത് രണ്ട് ഗോള് പോസ്റ്റുയർന്നു. (അതേയ്... പാണലിന്റെ രണ്ട് കമ്പ് സമാന്തരമായി മുറ്റത്തിട്ടു. അതിനാണ് 🤭.) അഞ്ച് വയസ്സുകാരൻ ശബരി പറഞ്ഞു. "ഉണ്ണിമാമാ, എനിക്ക് ഇഷ്ടപ്പെട്ട കളിയെതാന്ന് അറിയോ? ഫുട്ബാള് . നമ്മുക്ക് കളിച്ചാലോ?" ശബരി തന്നെ നിയമങ്ങൾ നിശ്ചയിച്ചു. തുടർന്ന് അവൻ പറഞ്ഞു. " ഞാൻ ക്രിസ്ത്യാനോ റൊണാൾഡോ. ഉണ്ണിമാമൻ മെസ്സി ". കളി തുടങ്ങി 🤗. മെസ്സിയുടെ കരുത്തിൽ അർജന്റീന ലോകകപ്പ് നേടിയിട്ട് ഒരാഴ്ച പോലുമായിട്ടില്ല. എങ്കിലും ശബരിക്ക് കൂടുതൽ ഇഷ്ടം ക്രിസ്ത്യാനോ... Continue Reading →

Blog at WordPress.com.

Up ↑