മാംഗല്യം തന്തു താനേനാ 03

"എന്തായാലും നീ കല്യാണത്തിന് പോണം. ഇല്ലേൽ അവൻ വിഷമിക്കും. പണ്ട് ക്ലാസ്സിൽ അവന്റെ അടുത്തൂന്ന് നിന്നെ സീറ്റ് മാറ്റി ഇരുത്തിയപ്പോൾ അവൻ കരഞ്ഞതാണ്." ഏയ്.. അവൻ അന്ന് കരഞ്ഞാരുന്നോ?ആഹ്... പക്ഷെ, അമ്മയുടെ വാക്കുകൾ എന്നെ പഴയ ആ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ രണ്ട് ആണ് കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കുന്നു. ക്ലാസ്സിലെ നിയമം അനുസരിച്ച് ഒരിക്കലും അടുത്ത് ഇരിക്കാൻ പാടിലാത്ത രണ്ട് കുട്ടികൾ. പൊക്കത്തിലെ വ്യത്യാസമാണെ കാരണം. ഒരാൾക്ക് ശരാശരി പൊക്കം ഉണ്ടായിരുന്നതാണ്. എന്നാൽ മറ്റേ... Continue Reading →

ചുരുളി – my thought

ചുരുളി കണ്ടു. Spoiler Alert... ഒരു കാര്യം ആദ്യമേ പറയാം. കേവലം തെറിവിളികൾ ഉണ്ടെന്ന കാരണം കൊണ്ട് ഒഴിവാക്കേണ്ട ഒരു സിനിമയല്ലിത്. സിനിമ കാണാത്തവർ തുടർന്ന് വായിച്ചാൽ.. പിന്നീട് സിനിമ കണ്ടാൽ രസം പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. കണ്ടവർക്ക് മാത്രം കാരണം അറിയാം. സിനിമ കണ്ടതിന് ശേഷവും ഞാൻ ആ ചുരുളിൽ തന്നെ ചുരുണ്ട് കിടക്കുകയായിരുന്നു. 🙄😱 വീണ്ടും വീണ്ടും കണ്ടു. ഓരോ സീനും എടുത്ത് വെവേറെ കണ്ടു. ഓരോ കഥാപാത്രങ്ങളെയും എടുത്ത് വെവേറെ കണ്ട് പഠിച്ചു.... Continue Reading →

ഹാപ്പി ബർത്ത്ഡേ നീതുചേച്ചി 💐🎂💐

അനുജത്തിയില്ലാത്തത് എന്റൊരു ദുഃഖമാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? കോളേജിൽ പഠിക്കുന്ന സമയത്ത്‌ എന്റെ ഹോസ്റ്റൽ 'റൂമിയെ', അവന്റെ അനുജത്തി ഇടയ്ക്കിടെ ഫോൺ വിളിച്ച്  ശല്യപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിലെനിക്ക് അവനോട് അന്ന് ഒരുപാട് അസൂയ തോന്നിയിരുന്നു. മറ്റൊരു സുഹൃത്ത് അനുജത്തിയെ പഠിപ്പിക്കുന്നതും, ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്നതുമൊക്കെ കാണുമ്പോൾ, എനിക്കും അതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചിട്ടുമുണ്ട്.   ഹാ... മനുഷ്യ ജീവിതത്തിലെ ഒരു പ്രശ്നമതാണ്. എല്ലാ റോളുകളും കിട്ടണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ല. തീരെ ശരിയല്ല. കിട്ടുന്ന റോളുകൾ ഭംഗിയായി ചെയ്യുക എന്നതിലാണത്രേ... Continue Reading →

കരുതൽ

മഴതോർന്ന് നിന്ന, ജൂലൈ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ, അവന്റെ മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു നിന്നു. ഒരു മാസത്തെ ട്രെയിനിങിനായി എറണാകുളത്ത് എത്തിയതായിരുന്നു ഞാൻ. അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സുഹൃത്തുക്കളിൽ ഒരാൾ മാത്രമായിരുന്നു ഷിനോയ്‌. ട്രെയിനിങ് തീർന്നതിന്റെ പിറ്റേന്ന് രാവിലെ, തിരിച്ചു നാട്ടിലേക്ക് പോകാൻ വന്ന എന്റെ മുന്നിലേക്ക് ഷിനോയ്‌ അന്ന് വന്ന് നിന്നത് അപ്രതീക്ഷിതമായിയായിരുന്നു. അവന്റെ വീട് സ്റ്റേഷനടുത്താകും. അപ്പോൾ അവൻ ബൈക്കു എടുത്ത്... Continue Reading →

Blog at WordPress.com.

Up ↑