ലക്ഷ്യബോധമില്ലാതെ നടക്കാൻ ഇറങ്ങി. പക്ഷെ, എവിടെയോ എത്തിയപ്പോൾ ഒരു ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുന്നതായി തോന്നി. മുഖവുരയൊന്നുമില്ലാതെ തുറന്ന് പറയുവാൻ മുതിർന്നു. പക്ഷെ, പറഞ്ഞപ്പോൾ അതൊരു മുഖവുര മാത്രമായ് പോയെന്ന് തോന്നി. വേദനകൾ ഒരു കഥയായി എഴുതുവാൻ തുടങ്ങി. പക്ഷെ, എഴുതി തീർന്നപ്പോൾ അതൊരു കവിതയായ് തോന്നി. വിഷമങ്ങളോർത്ത് കരയുവാൻ തുടങ്ങി. പക്ഷെ, മൊത്തത്തിൽ ഓർത്തുവന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി തീർന്നു. തലക്കെട്ടില്ലാതെ എന്തെങ്കിലും എഴുതണമെന്ന് തോന്നി...വെറുതെ. ഹാ.. എഴുതി കഴിഞ്ഞപ്പോൾ, അതിന് തലക്കെട്ടായി 'തലക്കെട്ട്' എന്ന് കൊടുക്കാനും തോന്നി.
എം.കെ.ഗാന്ധി
ഗാന്ധിജി ക്രമാനുഗതമായി വളർന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഏഷ്യാക്കാരെയും നീഗ്രോസിനെയും വേറിട്ടു കണ്ട ഒരു ഗാന്ധിജിയെയല്ല പിന്നീട് അദ്ദേഹത്തിന്റെ അവസാന കാലം നമ്മുക്ക് കാണുവാൻ സാധിക്കുന്നത്. ഒരിക്കൽ വളരെ യാഥാസ്ഥികനായിരുന്ന ഗാന്ധിജി, പിന്നീട് കുറേക്കൂടി ലിബറൽ ആയിരുന്ന നെഹ്രുവിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നത് പോലും നമ്മുക്ക് കാണാം. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിദേശശക്തികൾക്കെതിരെ പോരാടുന്നതിലും, രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനും വേണ്ടി ഉപയോഗിച്ച ഗാന്ധിജി, സമൂഹത്തിലെ ചില യാഥാർഥ്യങ്ങളോട് തെറ്റായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. മോഹൻദാസ്... Continue Reading →
ചെങ്ങറ ഭൂസമരം
ചെങ്ങറ ഭൂസമരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? എന്റെ നാട്ടിന്ന് ഒരു നാൽപ്പത് കിലോമീറ്റർ ദൂരം പോലുമില്ല ഈ ചെങ്ങറയിലേക്ക്... ചെങ്ങറ സമരഭൂമിയിലെ ആ മണ്ഡപത്തിൽ ബുദ്ധന്റെ ഇരുവശങ്ങളിലായി അംബേദ്കറിന്റെയും അയ്യൻകാളിയുടെയും ചിത്രങ്ങൾ നമ്മുക്ക് കാണാം. വോട്ടവകാശമോ റേഷൻകാർഡോ , അങ്ങനെ ഒരു അടയാളവുമില്ലാത്ത ഒരു വിഭാഗം ജനങ്ങൾ ഇന്നും ഇവിടെ, എന്റെ ഇത്രയും അടുത്ത്, ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആദ്യം പ്രയാസപ്പെട്ടു. ഇവിടെ ഈ ജനങ്ങൾക്ക്, ഈ സമരഭൂമി തന്നെയാണ് ജീവിതം. അന്ന് സർക്കാർ ഇവരെ ഈ ഭൂമിയിൽ നിന്ന്... Continue Reading →