നാടകങ്ങളോട് എനിക്ക് താൽപ്പര്യം ഉണ്ടായത് എങ്ങനെയാണെന്ന് ഞാൻ ആലോചിച്ചു.🤔 അത് കാണാനുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. പഠിക്കുന്ന സമയത്ത്, സ്കൂളിലും കോളേജിലുമൊക്കെയായി ഞാൻ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങനെയും ആ ഇഷ്ടം വളർന്നിട്ടുണ്ടാകണം. ആ ഓർമ്മകളൊക്കെ ഒന്ന് പങ്കിടട്ടെ. (കുറ്റസമ്മതം: ഇതിലെ ഒന്നാം ഭാഗം എന്റെ ചില ഓർമ്മകളാണ്. രണ്ടാം ഭാഗം അൽപ്പം സാഹിത്യവും). ആ ഓർമ്മകൾ... ഞാനൊരു നാടകത്തിനായി ആദ്യം സ്റ്റേജിൽ കയറിയത്, നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഒരു പള്ളിലച്ഛന്റെ വേഷമായിരുന്നുയെന്ന ഓർമ്മ മാത്രമേ അതിനെപ്പറ്റി... Continue Reading →
ഗോൻഡല റൈഡ്
ഗോൻഡല റൈഡ്... ഒരു ദിവസം ഞങ്ങൾ വെനീസിൽ എത്തും. ആ സന്ധ്യയിൽ, ധാരാളം പൂക്കൾകൊണ്ട് അലങ്കരിച്ച ഒരു ഗോൻഡലയിൽ (കളിവള്ളം) ഞങ്ങൾ യാത്ര ചെയ്യും. സെന്റ് മാർക് ചത്വരത്തിനടുത്തുള്ള തിരക്കേറിയ ഗ്രാൻഡ് കനാലിലൂടെ ആ ചെറുവള്ളം നീങ്ങുമ്പോൾ അവളുടെ കണ്ണിലൂടെ ഞാൻ ആ കാഴ്ചകളെല്ലാം ഒപ്പിയെടുക്കും. അവളുടെ ദേഹത്തേയ്ക്ക് വെള്ളം തെറുപ്പിക്കുമ്പോൾ മുഖത്ത് വിരിയുന്ന ആ പരിഭവം, മനസ്സിൽ ഞാൻ വരച്ചു വയ്ക്കും. ഇടുങ്ങിയ കനാലുകളുടെ ഇരുവശങ്ങളിലായി നിലകൊള്ളുന്ന, ആ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളുടെ കലാ-വാസ്തു ചാരുതിയും,... Continue Reading →
ഗുരുതിസുവികെ 2
പോലീസിന്റെ അടുത്തേക്ക് ലോറിയുടെ പേപ്പറുകളൊക്കെ കൊണ്ട്പോയ ഡ്രൈവറെന്താ ഇനിയും തിരിച്ചു വരാത്തേ? കുറെ സമയായല്ലോ.. അബി ജോസഫ് ലോറിയിൽ ഇരുന്ന് ആലോചിച്ചു. ക്ലീനര് പയ്യനും അങ്ങേർടെ കൂടെ പോയിട്ടുണ്ട്. അബിയ്ക്ക് അത് ലോറിയിൽ ഇരുന്ന് തന്നെ വ്യക്തമായി കാണാം... അവർ എന്തോ കാര്യമായാണ് സംസാരിക്കുന്നത്. ആഹാ... അവർ അബിയെ കൈചൂണ്ടിയും എന്തോ പറയുന്നു. ദേ... ഒരു പോലീസുകാരനെയും വിളിച്ചു കൊണ്ടുവരുന്നു.. വണ്ടിയുടെ അടുത്തേയ്ക്ക്.. അബി ലോറിയിൽ നിന്ന് ചാടി ഇറങ്ങി.. അവരുടെ മുന്നിലേയ്ക്ക്... പോലീസുകാരൻ അവനെ അടിമുടി... Continue Reading →
ഗുരുതിസുവികെ
"കന്നഡ ഗോത്തില്ല?" ഹോ.. ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞ് പറഞ്ഞു മടുത്തിട്ടാണ്, അവൻ അവിടെ നിന്ന് ഓടി പോന്നത്. ദേ.. ഇവരും അതന്നെ ചോദിക്കുന്നു. "ഹാ.. ഗോത്തില്ല." അബി ജോസഫ് മറുപടി കൊടുത്തു. ശെടാ... ഇനിയിപ്പോ ബാംഗ്ലൂര് എത്തുന്ന വരെ ഇവരോട് ഒന്നും സംസാരിക്കാൻ പറ്റില്ലാലോ. വളരെ അപ്രതീക്ഷിതമായാണ് അബിയ്ക്ക് ബാംഗ്ളൂർക്കുള്ള ഈ ചരക്ക് ലോറി കിട്ടിയത്. അല്ലെങ്കിലുണ്ടല്ലോ... അവൻ അവിടെ, ഹൈദരബാദിൽ തന്നെ പെട്ടു പോയേനേ. ഇതിപ്പോ നാളെ രാവിലെയെങ്കിലും അവന് ബാംഗ്ലൂരിലെത്താം. കുര്യൻ ചേട്ടൻ... Continue Reading →
ഹാപ്പിയേ.. ഹാപ്പിയേ…
അഞ്ജലി പറഞ്ഞു. "ശ്രീകാന്തേ, ഒരു വർഷമായി നിങ്ങൾ ഇവിടെ മെസ്സിൽ വരാൻ തുടങ്ങിയിട്ട്." ഹോ... ഈ സമയമൊക്കെ കടന്ന് പോകുന്നൊരു സ്പീഡേ.. പുതുവർഷദിനത്തിൽ ഈ മെസ്സ് റൂൾസ് പ്രാബല്യത്തിൽ വരുന്നു. ഇത് പോലെ നമ്മളുടെ ജീവിതത്തിലും നല്ല റൂളുകൾ കൊണ്ടുവരാൻ സാധിക്കട്ടെ. എന്തൊക്കെ പറഞ്ഞാലും, 2020 എന്ന വർഷം ഓർമിക്കപ്പെടുന്നത് കോവിഡിന്റെ പേരിലായിരിക്കും. ങേ... 2020 കോവിഡിൽ മുങ്ങിപ്പോയെന്നോ?... ഒരിക്കലുമില്ല. .. ഒരുപാട് കോവിഡ് പോസിറ്റീവ് കേസുകൾക്കൊപ്പം പോസിറ്റീവായ കുറെ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുമല്ലോ...ലെ? നമ്മൾ... Continue Reading →