മഴത്തുള്ളികൾ oo10

"അമ്മേ ദേ, ഈ ചെറുക്കൻ ഫ്രിഡ്‌ജിന്ന് വെള്ളമെടുത്ത് കുടിക്കാൻ പോണൂ." വീട്ടിൽ പുതിയതായി വാങ്ങിയ ആ ഫ്രിഡ്ജിന്റെ ഡോറിൽ വെറുതെ ഒന്ന് പിടിച്ചു നിന്നതാണ് നമ്മുടെ കഥാനായകൻ. അപ്പോഴാണ് അവന്റെ ചേച്ചി അമ്മയോടിങ്ങനെ വിളിച്ച് പറഞ്ഞത്. മഞ്ജുഷയുടെ രോഗവിവരം അറിയാനായി, അന്നേ ദിവസം തന്നെ രാത്രി, ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു പ്രണവിന്റെ ചേച്ചി. ഓഹോ.. ചേച്ചി അപ്പോഴേക്ക് ഫോൺ വെച്ചോ? അവർ തമ്മിലുള്ള സംസാരത്തിൽ, തന്റെ കാര്യം വല്ലോം പറയുന്നുണ്ടോയെന്ന് അറിയാനായി 'അവിടേംയിവിടേംമൊക്കെയായി രാകി പറന്ന്' നടക്കുകയായിരുന്നു അവൻ.... Continue Reading →

മഴത്തുള്ളികൾ വീണ്ടും പൊഴിയുന്നു

(മഴത്തുള്ളികൾ എന്ന തുടർക്കഥയ്ക്ക് ഒരു ബ്രേക്ക് വന്നത് കൊണ്ട്, തുടർന്നുള്ള ഭാഗങ്ങൾ വരുമ്പോൾ, ആ മൂഡ് മനസിലാകാൻ ഇത് ആവശ്യമാണെന്ന് കരുതുന്നു. കൂടാതെ കഥയിലെ ഒരു രംഗവും കൂടി ഉൾപ്പെടുത്തുന്നുണ്ടേ. 😊) മഴത്തുള്ളികൾ ആദ്യം മുതൽ വായിക്കാൻ... മഴത്തുള്ളികൾ ooo1 (ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.😊). മഴത്തുള്ളികൾ ooo5 ലെ ഒരു രംഗം... അവൾ ധൃതിയിൽ നടക്കുന്നതിനിടയിൽ സമയം എത്രയായെന്നു പ്രണവിനോട് ചോദിച്ചു. രാവിലെ അവർ സ്കൂളിലേക്ക് വന്ന ആ ബസ് പഞ്ചറായത് നമ്മൾ കണ്ടതായിരുന്നല്ലോ. അങ്ങനെ... Continue Reading →

പുതുരാഗം

ആ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് വിവേകാനന്ദൻ കണ്ണ് മെല്ലെ തുറന്നത്. ഇന്നലെ രാത്രിയിൽ അവൻ ഉറങ്ങിയത് കാറിന്റെയുള്ളിൽ ഇരുന്നായിരുന്നു. (KL 33 3667 ഗാല്ലെന്റ് റെഡ്, സ്വിഫ്റ്റ് ഡിസൈർ) കഴിഞ്ഞ ദിവങ്ങളിൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമൊക്കെ ഈ ഉറക്കം ഉണർന്നപ്പോൾ മാറിയെന്ന് അവന് തോന്നി. അവനിലേക്ക് വീശിയ ആ പ്രകാശത്തിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ഉന്മേഷം അവന് അനുഭവപ്പെട്ടു. സണ് ഷെയ്ഡ് താഴ്ത്തി ചുറ്റുമൊന്ന് അവൻ നോക്കി. നാൽക്കവലയാണെന്ന് ധരിച്ചാണ് ഇവിടെ കാർ പാർക്ക് ചെയ്ത് ഉറങ്ങിയത്.... Continue Reading →

മാംഗല്യം തന്തു താനേനാ 2.2

"കല്യാണം ലൈവ് ടെലിക്കാസ്റ്റ് ഉണ്ടാവൂലോ..ല്ലെ...?" കോവിഡ് പ്രമാണിച്ച് വന്ന ഒരു പരിഷ്ക്കാരമാണെങ്കിലും, ഇത് നേരത്തെ തന്നെ വേണ്ടതായിരുന്നുയെന്ന് തോന്നുന്നില്ലേ? ഹോ..എന്തൊക്കെ ബഹളമായിരുന്നു.. കല്യാണത്തിന് പങ്കെടുക്കാനായുള്ള ദൂരയാത്രകൾ.. അതിന്റെ തിരക്ക്.. താലികെട്ടിന്റെ സമയത്തെ ധൃതിക്കാട്ടൽ... പ്രഥമ ഏറ്റിനിരിക്കാൻ കാട്ടുന്ന സാഹസങ്ങൾ.. പ്രഥമൻ അടക്കം ഇല നിറച്ചുള്ള സദ്യ.😋 ചെക്കന്റേം പെണ്ണിന്റേം കൂടെയുള്ള ഫോട്ടോ സെഷനുകൾ..📷 ഇപ്പോ' അതൊന്നും വേണ്ടാല്ലോ? ഹാ...എല്ലാം കൊറോണ വിഴുങ്ങി. ഒന്ന് ആലോചിച്ചേ?... ഇപ്പോൾ കല്യാണദിവസം എന്തൊരു സമാധാനമായിരിക്കും ... ആ വീട്ടുകാർക്കും വധുവരന്മാർക്കും. പിന്നെ,... Continue Reading →

Reposting…

Most viewed malayalam Story series in my blog site. (For my new readers.) ഭഗിനി ആ ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രീനാഥ് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. അവന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. ടും.. അവൻ ചിന്തിച്ചു. താൻ അത്രയ്ക്ക് സുന്ദരനാണോ? ശ്രീനാഥ് അടുത്തുണ്ടായിരുന്ന അലമാരയിലെ കണ്ണാടിയിലേക്ക് നോക്കി എന്തോ ഗോഷ്ടി കാണിച്ചു. ശ്രീനാഥ് കുറച്ച് ഗൗരവം കൂട്ടി ഫോണിൽ അവളോട് ചോദിച്ചു. Read more @ ... http://sreekanthan.in/2020/06/11/bhagini_01/ Plz read and... Continue Reading →

അപശ്രുതി

കൈതപ്പൂവിൻ മണം കിതക്കും കാറ്റിൽ മുള്ളുകളാകുമ്പോൾ... കൈവളകിലുക്കം കുതിക്കും നെഞ്ചിൽ അപസ്വരമാകുമ്പോൾ... ചിരിപ്പൂക്കൾ കോർത്തെടുത്ത നാളുകൾ ഓർമ്മകളിൽ മറയുന്നു, രാഗത്തിൻ അപശ്രുതിയോ? എങ്ങോ നൊമ്പരമായ് അലിയുന്നു.

മാംഗല്യം തന്തു താനേനാ 2.1

ഒരു സുഹൃത്തിന്റെ കല്യാണത്തെപ്പറ്റി ബ്ലോഗ് എഴുതിയപ്പോൾ ഭീഷണികൾ പലതും വന്നു. "ടാ... ഇതൊക്കെ കൊള്ളാം. പക്ഷെ, എന്റെ കല്യാണത്തിന് ഇതുപോലെ പോലെ ഒന്ന് എഴുതിയില്ലെങ്കിൽ.. മോനെ ..എന്നെ അറിയാലോ?..." 😢 ശെടാ.. അങ്ങനെ പറ്റുവോ? അങ്ങനെയൊന്നും എഴുതാൻ തോന്നില്ലുവ്വേ... ഹാ.. അതൊക്കെ ഓരോ സമയത്തെ മൂഡ് അനുസരിച്ചു വരുന്നതല്ലേ? അങ്ങനെ കുറച്ചു നാൾ കടന്ന് പോയി.. ........ഷ് ര്..ഷ് ര്..ഷ് ര്..... ഇനി ഒരു കല്യാണത്തെ കുറിച്ചു എഴുതാൻ പറ്റുമെന്ന് അന്ന് വിചാരിച്ചതെയുണ്ടായിരുന്നില്ല. (ഇന്നസെന്റ് പറയുന്നപോലെ, ആ... Continue Reading →

T o t D (10/10)

NB: Thank you friends for supporting me in these 10 days of journey through Marcus Aurelius' thoughts. 🙏 To know more about Marcus Aurelius and his book Meditations, please visit my blog (in malayalam). Link is shared below. ('മെഡിറ്റേഷൻസ് - മാർക്കസ് ഒറീലിയസ്') http://sreekanthan.in/2020/07/15/meditations_by_ma/ സ്റ്റോയിസിസം എന്താണെന്ന് അറിയാനും മാർക്കസ് ഒറീലിയസ് അവറുകൾ അക്കാലത്ത് റോമിൽ പടർന്ന പ്ലേഗിനെ നേരിട്ടതിനെപ്പറ്റി വായിക്കാനും... Continue Reading →

T o t D (06/10)

"Wipe out imagination. Stop the pulling of the strings. Confine thyself to the present. Understand well what happens either to thee or to another. Divide and distribute every object into the casual(formal) and the material. Think of thy last hour. Let the wrong which is done by a man stay there where the wrong was... Continue Reading →

T o t D (05/10)

Reason and the reasoning art (philosophy) are powers which are sufficient for themselves and for their own works. They move then from a first principle which is their own, and they make their way to the end which is proposed to them; and this is the reason why such acts are named catorthoseis or right... Continue Reading →

സായാഹ്നം

കടലിന്റെ അഗ്രം പ്രക്ഷുബ്ദമായി ഇളകുന്നത് ബാൽക്കണിയിലിരുന്ന് കാണാനായാണ്, റിട്ടെ. മേജർ ജനറൽ ഗുർഷീദ് സിംഗ് കടൽത്തീരത്തുള്ള ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ മകന്റെ തീരുമാനം മറ്റൊന്നായിരുന്നു. അതാണ്, മേജറിനെ ഒരു വഴിയോര കാഴ്ച്ച പോലുമില്ലാത്ത ഈ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിച്ചത്. മകന്റെ അഭിപ്രായത്തിൽ റീ സെയിൽ വാല്യൂ ഈ ഫ്ലാറ്റിനാണ് കൂടുതൽ. ഹാ.. വയസ്സായാൽ പിന്നെ റീ സെയിൽ വാല്യൂ ഇല്ലല്ലോ. ഏതെങ്കിലും മൂലേൽ ഇരുന്നോണം. മേജർ ചിന്തിച്ചു. സാധാരണ ദിവസങ്ങളിൽ ഈ ബാൽക്കണിയിൽ... Continue Reading →

Blog at WordPress.com.

Up ↑