ഇടറിയ പാദങ്ങൾ മണലിൽ പതിഞ്ഞു നീങ്ങി..... ആർത്തിരമ്പുന്ന കടലിന്റെ ഒരറ്റത്തേയ്ക്ക്........ പിന്നിട്ട അടയാളപ്പെടുത്തലുകളുടെ ആഴം മനസ്സിലാക്കാതെ. വിങ്ങുന്ന ഒരു മണൽത്തരി ആ പാദങ്ങളിൽ പറ്റിനിന്നു....... ആരാലും ശ്രദ്ധിക്കപ്പെടാതെ. ഏതോ ഒരു ചുവടുമാറ്റത്തിന്റെ കൊടുങ്കാറ്റിലത് പാറിയകന്നു. ആരും അറിയാതെ......... ആരോടും പറയാതെ വന്നൊരു തിരമാലക്കൊപ്പം ആ മണൽത്തരി പിന്നീടെങ്ങോട്ടോ പിൻവലിഞ്ഞു.