പ്രണയം ഒരു പൂവാണ്…

അവളെക്കുറിച്ച് ഞാൻ ഓർക്കുമ്പോൾ
എപ്പോഴും,
ഹൃദയത്തിൻ താളം നിലച്ചപോൽ തോന്നും.

അവളുടെ മുൻപിൽ ഞാൻ നിൽക്കുമ്പോളൊക്കെയും,
ഞാനൊരു  ആനന്ദ ലഹരിയിൽ ലയിച്ച പോൽ തോന്നും.

അവളുടെ വാക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും ഞാൻ,
എന്നിലെ എന്നെ മറന്ന പോൽ നിൽക്കും.

മനതാരിൽ സൗരഭ്യം വിരിയിക്കും സന്ധ്യയിൽ,
ഞാൻ പ്രണയം പറയുവാൻ മടിച്ചു നിൽക്കും.

അവൾക്കായി ദിനവും പൂവുകൾ പൂത്തപ്പോൾ അവയിൽ ഞാൻ,
അവൾ തൻ സൗരഭ്യം കണ്ടു മനം നിറച്ചു…