ഹോസ്പിറ്റൽ ഡയറീസ് 03: വിജയമ്മച്ചി

എനിക്കാരാണ് വിജയമ്മച്ചി? എന്റെ അച്ഛന്റെ അമ്മ. അങ്ങനെ ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റുന്നതാണോ? ഈ ഹോസ്പിറ്റലിലെ ബെഡിന് അരികിലിരിക്കുമ്പോൾ, ഒരു ഓർമ്മ മനസ്സിൽ തെളിയുന്നു. അന്ന് അപ്രതീക്ഷിതമായാണ് സൂസമ്മ ടീച്ചറും ആനി ടീച്ചറും എന്റെ വീട്ടിൽ വന്നത്. വീട്ടിൽ അപ്പോൾ, വിജയമ്മച്ചിയും ഞാനും മാത്രം. സമയം ഉച്ച കഴിഞ്ഞിരുന്നു. നാരങ്ങ വെള്ളം ഉണ്ടാക്കി, എന്റെ കൈപ്പുണ്യം ടീച്ചർമാരെ അറിയിക്കാൻ ഞാൻ തീരുമാനിച്ചു. ആ സമയത്ത് വിജയമ്മച്ചി ടീച്ചർമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു . അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഇന്നും... Continue Reading →

ഹോസ്പിറ്റൽ ഡയറീസ് 02

സ്പഷ്ടമീ മാനുഷ ഗർവ്വമൊക്കെ ഇവിടെ പുക്ക് അസ്തമിക്കുന്നു,ഇഷ്ടന്മാർ പിരിയുന്നു,ഹാ.. ഇവിടെമാണ് അദ്ധ്യാത്മ വിദ്യാലയം. ഇവിടെ ഓരോ ഹോസ്പിറ്റൽ ബെഡിലെയും കഥയറിയുമ്പോൾ, ആശാന്റെ (പ്രരോദനം ) വരികൾ ഓർമ്മ വരുന്നു.

ഹോസ്പിറ്റൽ ഡയറീസ് 01

ആ അമ്മയോട് പറഞ്ഞു..... മകൻ ചെറുപ്പമല്ലേ.. എന്തായാലും എല്ലാം ശരിയാകും. എനിക്ക് ഒരു ബ്രെയിൻ ഇഞ്ചുറി ഉണ്ടായിട്ട് ഒമ്പത് ദിവസം ബോധം ഇല്ലായിരുന്നു. പക്ഷേ, അതൊക്കെ ഇപ്പോ ശരിയായില്ലേ… അത് പോലെ ഇതും വേഗം ശരിയാകും. പ്രാർത്ഥിക്കാം. എന്റെ അമ്മയോടും പറയാം. -------------------------------------------- അമ്മയുടെ മകന് പ്രായം മുപ്പത്തൊക്കെയെ കാണൂ. ബസ് ഓടിക്കുമ്പോൾ സ്ട്രോക്ക് വന്നതാണ്. ഉടൻ ബ്രേക്ക്‌ ഇട്ടത് കൊണ്ട്, ഒരുപാട് പേരുടെ ജീവൻ കാത്തു. അമ്മയും അച്ഛനുമാണ് കൂടെ ഉള്ളത്. മകനെ ടെസ്റ്റുകൾക്കൊക്കെ കൊണ്ട്... Continue Reading →

Blog at WordPress.com.

Up ↑