ഉഷ്ണരാശി – പുസ്തക പരിചയം

(ഇടത് കാലിന്മേൽ ഒരു ഓലക്കീറ് ചുറ്റും, പിന്നെ വലത്തേതിൽ ഒരു ശീലക്കീറും....) പരേഡ് തുടങ്ങുകയായി. "ഓലകാല്, ചീലകാല്, ഓലകാല്, ചീലകാല്...." "ഓലവശം, ചീലവശം" "കാല് എടുത്തകത്തി കുത്..." (Stand at ease) സഖാക്കന്മാരുടെ പട്ടാള പരിശീലനത്തെപ്പറ്റി അമ്പൊറ്റിയച്ഛൻ പണ്ട് പറഞ്ഞ ഒരു കഥ ഓർമ്മയിൽ വന്നു; ഈ നോവൽ വായിക്കുന്നതിനിടയിൽ... "ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം." ------------------------------------------------ ഓർമ്മകൾ പിന്നെയും കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്‌കരന്റെ 'വയലാർ ഗർജ്ജിക്കുന്നു' എന്ന കവിതയിലെ ചില വരികളിൽ കൊണ്ടെത്തിച്ചു. "വയലാറിന്നൊരു... Continue Reading →

നിശബ്ദ സഞ്ചാരങ്ങൾ – പുസ്തക പരിചയം

നിങ്ങൾ എലിസബത്ത് ക്യാഡി സ്റ്റാന്റൻ എന്ന പേര് കേട്ടിട്ടുണ്ടോ? എങ്കിൽ അവർക്കൊപ്പം പ്രവർത്തിച്ച സൂസൻ ബി ആന്റണിയെപ്പറ്റിയും കേട്ട് കാണും. എനിക്ക് പക്ഷെ, അവരെപ്പറ്റി മനസിലാക്കാൻ ഗൂഗിളിന്റെ സഹായം വേണ്ടി വന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ഇവരുടെയൊക്കെ ഒപ്പമാണ് മലാല യുസഫ് സായിയുടെയും സ്ഥാനം. മലാലയെപ്പറ്റി എല്ലാവർക്കുമറിയാം. അങ്ങനെ നമുക്ക് കേട്ടറിവുള്ളതും ഒന്ന് അന്വേഷിച്ചാൽ അവരെപ്പറ്റിയുള്ള അറിവ് കിട്ടാൻ പറ്റുന്നതുമായ അനേകം മഹതികളുണ്ട് . ഇവരൊക്കെ വളരെ പ്രശസ്തരായ സ്ത്രീകളാണ്. ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വരാനായി പരിശ്രമിച്ചവരാണ്.... Continue Reading →

സൈക്കിൾ…

ആദ്യമായി ഉറക്കത്തിൽ കണ്ട സ്വപ്നമതാവില്ല. പക്ഷെ, ഓർമ്മയിലുള്ളതിൽ ആദ്യത്തേതെന്ന് പറയാനായി വേറെയൊന്നില്ല. സൈക്കിൾ.... ഒരു മൂന്നാം ക്ലാസുകാരന്റെ മനസ്സിൽ, അവന്റെ അച്ഛൻ വാങ്ങി തരാമെന്ന് പറഞ്ഞ സൈക്കിളിന്റെ ചിന്തകൾ കയറി കൂടിയതിൽ അത്ഭുതപ്പെടാനായ് ഒന്നുമില്ല. പക്ഷെ ആ രാത്രിയിൽ, ഉറക്കത്തെ പിണക്കാതെ വന്ന ഒരു സ്വപ്നചിത്രം, ഇന്നും മനസ്സിന്റെ ക്യാൻവാസിൽ മായാതെയിരിക്കുന്നത് അത്ഭുതമല്ലേ?.. അതെ.. സൈക്കിൾ... ഇന്ന് ഇവിടെ പട്ടത്ത് നേതാജി ബോസ് റോഡിലൂടെ ഒരു ചെറിയ കുട്ടി, അവന്റെ കുഞ്ഞ് സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച്... Continue Reading →

Blog at WordPress.com.

Up ↑