പോലീസിന്റെ അടുത്തേക്ക് ലോറിയുടെ പേപ്പറുകളൊക്കെ കൊണ്ട്പോയ ഡ്രൈവറെന്താ ഇനിയും തിരിച്ചു വരാത്തേ? കുറെ സമയായല്ലോ.. അബി ജോസഫ് ലോറിയിൽ ഇരുന്ന് ആലോചിച്ചു. ക്ലീനര് പയ്യനും അങ്ങേർടെ കൂടെ പോയിട്ടുണ്ട്. അബിയ്ക്ക് അത് ലോറിയിൽ ഇരുന്ന് തന്നെ വ്യക്തമായി കാണാം... അവർ എന്തോ കാര്യമായാണ് സംസാരിക്കുന്നത്. ആഹാ... അവർ അബിയെ കൈചൂണ്ടിയും എന്തോ പറയുന്നു. ദേ... ഒരു പോലീസുകാരനെയും വിളിച്ചു കൊണ്ടുവരുന്നു.. വണ്ടിയുടെ അടുത്തേയ്ക്ക്.. അബി ലോറിയിൽ നിന്ന് ചാടി ഇറങ്ങി.. അവരുടെ മുന്നിലേയ്ക്ക്... പോലീസുകാരൻ അവനെ അടിമുടി... Continue Reading →