ചാറ്റൽ മഴയുടെ സ്പർശനത്തിൽ അവൻ കണ്ണു തുറന്നു. അവളുടെ മുഖം ഒരു ദിവസം കൂടി കാണുവാൻ അവസരം തന്നതിന് അവൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൻ അവളെ വളരെ ആരാധനയോടെ നോക്കി.പതിവ് പോലെ പുഞ്ചിരി പൊഴിച്ചു കൊണ്ടു അവൾ ദാ നിൽക്കുന്നു.അവളുടെ സൗന്ദര്യം അവനെ ആനന്ദത്തിലേക്കല്ല മറിച്ചു തമ്മിലുള്ള അന്തരത്തെപ്പറ്റിയുള്ള ചിന്തയിലേക്കാണ് എത്തിച്ചത്. മണ്ണിൽ കിടന്നു ആകാശം നോക്കി സ്വപ്നങ്ങൾ മാത്രം കാണാൻ വിധിച്ച ഒരു കരിങ്കൽ കഷ്ണം അവനെക്കാൾ ഏറെ ഉയർന്നു നിൽക്കുന്ന ഒരു പുഷ്പ്പത്തെ... Continue Reading →