"കവർന്നെടുത്തോ കാർമേഘം നിൻ കാർകുഴലിൽ നീലിമയാലെ... അമൃതകലശങ്ങൾ വീണുടച്ചുവോ അപ്സരസുകൾ നിൻ കാന്തി കാണ്കെ.." - " ? "സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടിൽ നിന്ന്. _______________________________ " നീയൊരു പേരു കണ്ടുപിടിക്ക് ഇവൾക്ക്..." അമ്മ എന്നോടായി പറഞ്ഞു... ഞങ്ങളുടെ കുടംബത്തിൽ ഭൂജാതയായ സുന്ദരി പെണ്ണിന് ഞാൻ ഉടനടി പേരിട്ടു.. "കുന്തി ഗുഹ"..##ണിം##...എവിടെയോ ഒരു സിംബൽ മുഴങ്ങിയോ?!?...
വിരഹദുഃഖം..
എനിക്കറിയാമായിരുന്നു നീ ഒരുനാൾ എന്നെ വിട്ടു പോകുമെന്ന്...ആരെയും എനിക്ക് അതിനു കുറ്റം പറയാൻ കഴിയില്ല...കാരണം ഈ വേർപിരിയൽ എവിടേയോ പണ്ട് എഴുതി വെച്ചിരുന്നതാണ് എന്നു തോന്നുന്നു....Click on the title to read more
കരിങ്കൽ ഹൃദയം
ചാറ്റൽ മഴയുടെ സ്പർശനത്തിൽ അവൻ കണ്ണു തുറന്നു. അവളുടെ മുഖം ഒരു ദിവസം കൂടി കാണുവാൻ അവസരം തന്നതിന് അവൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൻ അവളെ വളരെ ആരാധനയോടെ നോക്കി.പതിവ് പോലെ പുഞ്ചിരി പൊഴിച്ചു കൊണ്ടു അവൾ ദാ നിൽക്കുന്നു.അവളുടെ സൗന്ദര്യം അവനെ ആനന്ദത്തിലേക്കല്ല മറിച്ചു തമ്മിലുള്ള അന്തരത്തെപ്പറ്റിയുള്ള ചിന്തയിലേക്കാണ് എത്തിച്ചത്. മണ്ണിൽ കിടന്നു ആകാശം നോക്കി സ്വപ്നങ്ങൾ മാത്രം കാണാൻ വിധിച്ച ഒരു കരിങ്കൽ കഷ്ണം അവനെക്കാൾ ഏറെ ഉയർന്നു നിൽക്കുന്ന ഒരു പുഷ്പ്പത്തെ... Continue Reading →
ഒരു പാലക്കാടൻ ബ്ലോഗ്…
ഈ യാത്രയുടെ അവസാനം എഴുതാൻ ഇരിക്കുമ്പോൾ...മനസ്സു ഒരു തൂവൽ പോലെ കാറ്റിൽ ഒഴുകുകയാണെന്നു തോന്നുന്നു...ജീവിതത്തിന്റെ താളം ഈ ട്രെയിനിന്റെ താളം പോലെ ... എന്തായാലും പാലക്കാട് യാത്ര ഒരു ഫുൾ refreshment ആയിരുന്നു..പല ചിന്തകളിൽ നിന്നു വിമുക്തി നേടിയ ദിവസങ്ങൾ..യാന്ത്രികമായ ഒരു ജീവിതത്തിൽ ഒരു കുളിർമ ആയി വന്ന കുറെ അനുഭവങ്ങൾ... സുജിത് സാറിന്റെ വായനശാല ( ഗാന്ധിജി ഇവിടെ വന്നു ഉപ്പു സോഡാ കുടിച്ചെന്നു പറയപ്പെടുന്നു☺️)... നന്ദിനി മാഡത്തിന്റെ വീട്...തച്ചങ്ങാട്..എനിക്ക് എന്തോ ആ പേര് സുഭാഷ്... Continue Reading →
Challenging Newton
External forces may be needed. But that one was an unbalanced external force... Challenged my uniformity...
അനിയത്തിക്ക്
ഞാൻ ഒരിക്കലും കാണാത്ത, ഇനി കാണാൻ സാധിക്കാത്ത എന്റെ പ്രിയ അനിയത്തി, പഴികൾ ആരുടെ മേൽ ചാർത്തിയാലും ഞങ്ങൾ ആർക്കും തന്നെ നിനക്കു സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മാറിനിൽക്കുവാൻ കഴിയില്ല...സഹോദരി, നിന്റെ നഷ്ടം നിന്റെ അച്ഛനും അമ്മയും എങ്ങനെ സഹിക്കുമെന്നു അറിയില്ല...അവരെ സമാധാനിപ്പിക്കാൻ ഏത് വാക്കിന് കഴിയും.. ഇനി ഇവിടെ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല എന്നു ഉറപ്പ് കൊടുക്കാൻ ആരു തയ്യാറാവും.? നമ്മുടെ "നീതി" 'ഗോവർദ്ധനെ' പോലെ ആരെയെങ്കിലും ശിക്ഷിച്ചേക്കാം..പക്ഷെ... ..... ആ ചിരി മനസ്സിൽ... Continue Reading →
Let it go…
ഒരു പക്ഷിക്കു വളരെ വിചിത്രമായ ഒരു ശീലം ഉണ്ടായിരുന്നു. അതു തന്റെ ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ കാര്യങ്ങൾ ഉണ്ടാകുമ്പോൾ ആ സംഭവത്തിന്റെ ഓർമക്കെന്നോളം ഒരു കല്ല് സൂക്ഷിച്ചു വയ്ക്കും.. പിന്നെ ആ കല്ലുകളുമായാണ് തുടർന്നുള്ള യാത്രകൾ..രാത്രി വിശ്രമിക്കുന്നതിനു മുൻപ് ആ കല്ലുകൾ എല്ലാം അടുക്കി വച്ചു ആ പക്ഷി കരയുകയും ചിരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കാലങ്ങൾ കടന്നു പോയി..പക്ഷിക്കു താങ്ങാൻ സാധിക്കാത്ത വണ്ണം ആ കല്ലുകളുടെ എണ്ണം പെരുകി...അതിനു പറക്കാനോ, ഭൂമിയിലൂടെ ഒന്നു നടക്കുവാൻ പോലും... Continue Reading →
ഒരു കുളത്തെപ്പറ്റി
കുളം കലങ്ങിയിരിക്കുന്നു...ആരോ കലക്കിയിരിക്കുന്നു... -- -- കുറച്ചു നേരം കഴിഞ്ഞാൽ അതിലെ അഴുക്കുകൾ താനെ അടിയും -- -- ആരോ പറയുന്നു... ആ പ്രതീക്ഷയിൽ കാത്തിരുന്നു...പക്ഷെ അത് കലങ്ങാനുണ്ടായ കാരണത്തെ കുറിച്ചു ചിന്തിച്ചതെയില്ല...
പുസ്തകങ്ങൾക്ക് ഒരു പുതുജീവിതം നൽകാം….
"ബുക്ക് സ്വീകരിച്ചത് ആരിൽ നിന്നാണെന്നു ആ ബുക്കിൽ എഴുതി വെക്കാറുണ്ട്." "ടീച്ചർ ,എങ്കിൽ അതിൽ ശ്രീലക്ഷ്മി എന്നു എഴുതിയാൽ മതി. കാരണം ഈ പുസ്തകങ്ങൾ എന്റെയും ചേച്ചിടെയും കൂടിയുള്ള collections-ഇൽ നിന്നാണ്."...Read more
മീരാഭായ് ശബരിമലയിൽ
ഒരമ്മയുടെ രക്തം പുരണ്ട മഴുവാൽ ഉയർന്നു വന്ന ഈ നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങൾ ധ്വoസിക്കപെടുന്നതിൽ അത്ഭുതപെടാനില്ല. സ്ത്രീകൾ മത്സരിച്ചു സ്ത്രീകൾക്ക് എതിരെ തന്നെ ഇവിടെ നില കൊള്ളുമ്പോൾ എനിക്ക് ഒരു കഥയെ ഇവിടെ പറയാനുള്ളൂ... മീരാ ഭായി എന്ന കൃഷ്ണ ഭക്തയായ കവയിത്രിയെ കുറിച്ചു കേട്ടുകാണുമല്ലോ..അവർ ഒരിക്കൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ല എന്ന ആ'ചാരം' നിലനിൽക്കുന്ന ഒരു ക്ഷേത്രത്തിൽ ചെന്നു. അവിടെ കയറുവാൻ ശ്രമിച്ചപ്പോൾ അവിടെയുള്ള ഒരു ബ്രാഹ്മണൻ അവരെ തടഞ്ഞു കൊണ്ടു പറഞ്ഞു.. "ഇവിടെ സ്ത്രീകൾ... Continue Reading →
ചരിത്രത്തിലെ ഞാൻ
പൂർണ ഗർഭിണിയായ ഭാര്യയെ മാലോകരുടെ അപവാദം ഭയന്നു കാട്ടിൽ ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി ഇഷ്ടപ്പെട്ട പെണ്ണിനെ നേടിയെടുത്ത്, അവളുടെ സമ്മതത്തിനായി കാത്തുനിന്ന ആ അസുര ചക്രവർത്തിയിൽ കാണുന്നത് ഞാൻ മാത്രമാണോ? സ്വന്തം കുടുംബത്തെ ഓർക്കാതെ ചൂത് കളിയിൽ എല്ലാം കൊണ്ടു നശിപ്പിച്ച്, അവസാനം സ്വന്തം ഭാര്യയെയും ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി കാട്ടിൽ ഒറ്റക്കായ ഒരു പെണ്ണിന് അഭയം കൊടുത്തു, സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ച ആ കാട്ടാളനിൽ കാണുന്നത് തെറ്റാണെന്നു ആരെങ്കിലും പറയുമോ? എനിക്ക് ഈ ചിന്ത കൈവന്നത്... Continue Reading →
മുട്ടബിരിയാണിയും പ്രണയവും.
മുട്ട ബിരിയാണിയും പ്രണയവും തമ്മിൽ എന്ത് ബന്ധം.? ഉണ്ട്...എന്നെ സംബന്ധിച്ചിടത്തോളം. "ചാർലി" എന്ന സിനിമയിൽ പറഞ്ഞപോലെ കാലവർഷം തകർത്തു പെയ്തു , ഒപ്പം പ്രേമവും മൂത്തു..എന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാകാൻ സാധ്യത ഉണ്ട്..കാരണം അത് കാലവർഷത്തിന്റെ സമയം ആയിരുന്നെന്ന് തോന്നുന്നില്ല..പക്ഷെ മറ്റേ condition വളരെ apt ആരുന്നു.. അവളെ കാണാനുള്ള ഒരു സാഹചര്യവും ഞാൻ വെറുതെ കളഞ്ഞില്ല.വൈകുന്നേരങ്ങളിൽ അവൾ ഓഫീസിൽ നിന്ന് ഇറങ്ങുന്നതും കാത്തു മണിക്കൂറുകളോളം വെളിയിൽ കാത്തു നിന്നിട്ടുണ്ട്. ഒന്നും സംസാരിക്കാൻ ആവാതെ ദൂരെ... Continue Reading →
ഹേഗേ ഇതിരാ
"ശുമ്പോദയ , ഹേഗേ ഇതിരാ" ഗോപാൽ അവൾക്കു മെസ്സേജ് അയച്ചു...മനസിലുള്ള വികാരം എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവനു നഷ്ടപ്പെട്ടിരുന്നു.. അതിനെന്നോളം അവൻ ഒരു ചോദ്യ ചിഹ്നവും ടൈപ്പ് ചെയ്ത് അയച്ചു. "?" ഒരു മറുപടിക്കായി അവൻ കാത്തിരുന്നു.അവന്റെ ഹൃദയം പടപടാന്നു മിടിക്കാൻ തുടങ്ങി.അവൾ busy ആയിരിക്കും എന്ന് ഓർത്തു അവൻ സമാധാനിച്ചു..അഞ്ചു മിനിറ്റിനു ശേഷം സ്ക്രീനിൽ മറുപടി വന്നിട്ടാണ് അവൻ കണ്ണൊന്നു ചിമ്മിയത്. "ചന്ന ഇതിനി" കൂടെയൊരു സ്മൈലിയും. പക്ഷെ ഈ ഉത്തരം അല്ലായിരുന്നു അവൻ പ്രതീക്ഷിച്ചത്.... Continue Reading →
തിരിച്ചറിവ്
ഭംഗിയുള്ള മഞ്ചാടിക്കുരുക്കൾ മാത്രം എടുത്തു സൂക്ഷിച്ചു...തിരിച്ചറിയാൻ വൈകി പോയി...ഭംഗിയില്ലാത്ത ചേറും ചെളിയും കലർന്നു മണ്ണിൽ കിടക്കുന്ന മഞ്ചാടിക്കുരുക്കൽ ആണ് പിന്നീട് പൊട്ടി മുളച്ചു ഒരുപാട് മഞ്ചാടികളെ തരുന്ന ഒരു വൃക്ഷമായി മാറുന്നത് എന്ന്.