മാമ്പൂ

ഒരു മാമ്പൂ രാത്രിയുടെ വഞ്ചനയിൽ മിഴിതുറന്നു...ആ നിലാവിൽ അതു ഉരുകി താഴെ വീണു...പ്രതീക്ഷിച്ച സൂര്യനെ കാണാതെ...

മഞ്ചാടിക്കുരു

ഒരു വേളയെങ്കിലും മറക്കാൻ കഴിഞ്ഞില്ല ആ മധുരമാം മന്ദഹാസത്തിനെ... തരളമാം ഒരു കൊച്ചു പൂവിനോടൊതി ഞാൻ കഴിയില്ല മറക്കുവാൻ ആ പിരിയും നൊമ്പരത്തെ.... ഹൃത്തിൽ നാമ്പിട്ട പ്രണയം ഒരു മഞ്ചാടിയായി തന്നു ഞാൻ അറിഞ്ഞില്ല നീ പറഞ്ഞില്ല ഞാൻ അകന്നു പോയത് ഇന്ന് ഞാൻ അറിയുന്നു....

Blog at WordPress.com.

Up ↑