നഷ്ടപ്രണയം

സിനുചേട്ടൻ തന്റെ നഷ്ട പ്രണയത്തെപ്പറ്റി പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ തീവ്രത എനിക്കു ആ ശബ്ദം മനസ്സിലാക്കി തന്നു. സിനുചേട്ടൻ തുടർന്നു "എന്റെ കവിതകളെ സ്നേഹിച്ചിരുന്ന അവൾ എന്നോട് പിന്നീട് വർഷങ്ങൾക്കു ശേഷം ഒരിക്കൽ കണ്ടപ്പോൾ രണ്ടു വരി എഴുതാൻ അവശ്യപ്പെട്ടു. അപ്പോൾ ഞാൻ കുറിച്ചിട്ടു--- "ദൂരങ്ങൾ താണ്ടി നീ എനിലേക്കെത്തുമ്പോൾ കാലം മരിച്ചു പോകുന്നു." " ആ വരികൾ ഞാൻ ഓർത്തുവെച്ചു ...എന്തിനോ വേണ്ടി.....

ദാഹം

മഴക്കാർ കനിഞ്ഞില്ല,  മഴ പെയ്ത് ഇറങ്ങില്ല,പുതു മണ്ണിൻ മണം തേടി ഇറങ്ങിയോർ,പുതു പീലി വിടർത്തി നടനം വച്ചോർ,പിരിയും സന്ധ്യ തൻ ദുഃഖം പോലെ,കുളിരും രജനിതൻ ആർദ്രതയിൽ,തനിയെ രണ്ട് ഇതൾ കണ്ണീർ പൊഴിക്കേ, വിലപിക്കും ഭൂമി തൻ ദാഹം അകറ്റി.

പ്രണയം ഒരു പൂവാണ്…

അവളെക്കുറിച്ച് ഞാൻ ഓർക്കുമ്പോൾഎപ്പോഴും,ഹൃദയത്തിൻ താളം നിലച്ചപോൽ തോന്നും.അവളുടെ മുൻപിൽ ഞാൻ നിൽക്കുമ്പോളൊക്കെയും, ഞാനൊരു  ആനന്ദ ലഹരിയിൽ ലയിച്ച പോൽ തോന്നും.അവളുടെ വാക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും ഞാൻ,എന്നിലെ എന്നെ മറന്ന പോൽ നിൽക്കും.മനതാരിൽ സൗരഭ്യം വിരിയിക്കും സന്ധ്യയിൽ, ഞാൻ പ്രണയം പറയുവാൻ മടിച്ചു നിൽക്കും.അവൾക്കായി ദിനവും പൂവുകൾ പൂത്തപ്പോൾ അവയിൽ ഞാൻ,അവൾ തൻ സൗരഭ്യം കണ്ടു മനം നിറച്ചു...

Blog at WordPress.com.

Up ↑