“എന്തായാലും നീ കല്യാണത്തിന് പോണം. ഇല്ലേൽ അവൻ വിഷമിക്കും. പണ്ട് ക്ലാസ്സിൽ അവന്റെ അടുത്തൂന്ന് നിന്നെ സീറ്റ് മാറ്റി ഇരുത്തിയപ്പോൾ അവൻ കരഞ്ഞതാണ്.” ഏയ്.. അവൻ അന്ന് കരഞ്ഞാരുന്നോ?ആഹ്… പക്ഷെ, അമ്മയുടെ വാക്കുകൾ എന്നെ പഴയ ആ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ രണ്ട് ആണ് കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കുന്നു. ക്ലാസ്സിലെ നിയമം അനുസരിച്ച് ഒരിക്കലും അടുത്ത് ഇരിക്കാൻ പാടിലാത്ത രണ്ട് കുട്ടികൾ. പൊക്കത്തിലെ വ്യത്യാസമാണെ കാരണം. ഒരാൾക്ക് ശരാശരി പൊക്കം ഉണ്ടായിരുന്നതാണ്. എന്നാൽ മറ്റേ […]
മാംഗല്യം തന്തു താനേനാ 03
