വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ആനോ : പുസ്തക പരിചയം

“അച്ഛാച്ചീ, ആനെനേ കൊന്നോടാ രാക്കലേ ന്ന് ചോയ്ക്ക് “ ആനവാൽ മോഷ്ടിച്ചതിന്റെ പേരിൽ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തുകൊണ്ട് വന്നയാളിനോട് ഇങ്ങനെ ചോദിക്കാൻ പറയുന്നത്, സബ് ഇൻസ്‌പെക്ടറുടെ മടിയിൽ ഇരുന്ന് കൊണ്ട്, അദ്ദേഹത്തിന്റെ അഞ്ച് വയസ്സുകാരൻ മകനാണ്. സംഭവം ഓർമ്മയിലില്ല. പക്ഷേ ചില കാര്യങ്ങൾ അങ്ങനെയാണ്. അത് കേട്ട്, കേട്ട് ആ ഒരു ഓർമ്മച്ചിത്രം നമ്മൾ തന്നെ മനസ്സിൽ ഉണ്ടാക്കിയെടുക്കും. ഹാ.. ഒരു നോവൽ വായിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ മുന്നിലുള്ളത് എന്താണ്? അതിന്റെ തലക്കെട്ട് , ഒരു ചിത്രം, […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഉഷ്ണരാശി – പുസ്തക പരിചയം

(ഇടത് കാലിന്മേൽ ഒരു ഓലക്കീറ് ചുറ്റും, പിന്നെ വലത്തേതിൽ ഒരു ശീലക്കീറും….) പരേഡ് തുടങ്ങുകയായി. “ഓലകാല്, ചീലകാല്, ഓലകാല്, ചീലകാല്….” “ഓലവശം, ചീലവശം” “കാല് എടുത്തകത്തി കുത്…” (Stand at ease) സഖാക്കന്മാരുടെ പട്ടാള പരിശീലനത്തെപ്പറ്റി അമ്പൊറ്റിയച്ഛൻ പണ്ട് പറഞ്ഞ ഒരു കഥ ഓർമ്മയിൽ വന്നു; ഈ നോവൽ വായിക്കുന്നതിനിടയിൽ… “ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം.” ———————————————— ഓർമ്മകൾ പിന്നെയും കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്‌കരന്റെ ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കവിതയിലെ ചില വരികളിൽ കൊണ്ടെത്തിച്ചു. “വയലാറിന്നൊരു […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

നിശബ്ദ സഞ്ചാരങ്ങൾ – പുസ്തക പരിചയം

നിങ്ങൾ എലിസബത്ത് ക്യാഡി സ്റ്റാന്റൻ എന്ന പേര് കേട്ടിട്ടുണ്ടോ? എങ്കിൽ അവർക്കൊപ്പം പ്രവർത്തിച്ച സൂസൻ ബി ആന്റണിയെപ്പറ്റിയും കേട്ട് കാണും. എനിക്ക് പക്ഷെ, അവരെപ്പറ്റി മനസിലാക്കാൻ ഗൂഗിളിന്റെ സഹായം വേണ്ടി വന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ഇവരുടെയൊക്കെ ഒപ്പമാണ് മലാല യുസഫ് സായിയുടെയും സ്ഥാനം. മലാലയെപ്പറ്റി എല്ലാവർക്കുമറിയാം. അങ്ങനെ നമുക്ക് കേട്ടറിവുള്ളതും ഒന്ന് അന്വേഷിച്ചാൽ അവരെപ്പറ്റിയുള്ള അറിവ് കിട്ടാൻ പറ്റുന്നതുമായ അനേകം മഹതികളുണ്ട് . ഇവരൊക്കെ വളരെ പ്രശസ്തരായ സ്ത്രീകളാണ്. ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വരാനായി പരിശ്രമിച്ചവരാണ്. […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

Why always me?

———-💐💐💐———-💐💐💐💐——- കർണ്ണൻ ഭഗവാൻ കൃഷ്ണനോട് ചോദിച്ചു. “Why always me?” ———-💐💐💐———-💐💐💐💐——- പുരാണകഥകൾ എന്നും താൽപ്പര്യം ജനിപ്പിച്ചിരുന്നു. അതിനെ ഒരിക്കലും ഒരു വിശ്വാസിയുടെ കണ്ണിലൂടെയല്ല ഞാൻ നോക്കിയത്. നമ്മുടെയൊക്കെ ജീവിതത്തിലെ, ശാസ്ത്രത്തിന് അതീതമായ നിൽക്കുന്ന സമസ്യകൾക്ക് ഉത്തരം കണ്ടെത്താനും കഴിഞ്ഞുപോയ ജീവിതത്തിലെ ന്യായം കണ്ടെത്താനുമാണ് അതിലേയ്ക്ക് ഞാൻ പലപ്പോഴും ഇറങ്ങി ചെന്നത്. എന്റെ തലമുറയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയതായും അടുത്ത തലമുറയ്ക്ക് മുഴുവനായി നഷ്ടപ്പെട്ടതായും തോന്നുന്ന ഒരു കാര്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അത് എന്താണെന്നോ? ബാല്യത്തിൽ ഉറങ്ങുന്നതിന് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഗോദോയും ഞാനും

നാടകങ്ങളോട് എനിക്ക് താൽപ്പര്യം ഉണ്ടായത് എങ്ങനെയാണെന്ന് ഞാൻ ആലോചിച്ചു.🤔 അത് കാണാനുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. പഠിക്കുന്ന സമയത്ത്, സ്കൂളിലും കോളേജിലുമൊക്കെയായി ഞാൻ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങനെയും ആ ഇഷ്ടം വളർന്നിട്ടുണ്ടാകണം. ആ ഓർമ്മകളൊക്കെ ഒന്ന് പങ്കിടട്ടെ. (കുറ്റസമ്മതം: ഇതിലെ ഒന്നാം ഭാഗം എന്റെ ചില ഓർമ്മകളാണ്. രണ്ടാം ഭാഗം അൽപ്പം സാഹിത്യവും). ആ ഓർമ്മകൾ… ഞാനൊരു നാടകത്തിനായി ആദ്യം സ്റ്റേജിൽ കയറിയത്, നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഒരു പള്ളിലച്ഛന്റെ വേഷമായിരുന്നുയെന്ന ഓർമ്മ മാത്രമേ അതിനെപ്പറ്റി […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

രാധയുടെ തീരാ നഷ്ടം

‘മഴുതിന്നമാമരകൊമ്പിൽ തനിച്ചിരുന്ന്’ പാട്ടുകൾ മൂളാനായി, ആ കാട്ടുപ്പക്ഷി ഇനിയില്ല… സാഹിത്യകാരന്മാർ എല്ലാവരും പ്രകൃതി സ്നേഹികളല്ലേ?.. ആണെന്നല്ലേ ഒരു വെപ്പ്.. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല സുഗതകുമാരി എന്ന സാഹിത്യകാരി ചെയ്തത്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയും പോരാടി. അതാണ് ഈ കവയിത്രിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒ.എൻ.വി യെ പോലെ കാല്പനികതയിലും ടീച്ചർ രാഷ്ട്രീയം പറഞ്ഞു. പക്ഷെ, അത് തികച്ചും ഇക്കോ-ഫെമിനിസത്തിൽ അടിയുറച്ചുള്ളതായിരുന്നു. ടീച്ചറുടെ പ്രകൃതി രാധയായിരുന്നു. (കൃഷ്ണകവിതകളിൽ കൃഷ്‌ണനെ രാധയ്ക്ക്(പ്രകൃതിയ്ക്ക്) വിധേയനായാണ് സുഗതകുമാരി അവതരിപ്പിക്കുന്നത്.) സൈലന്റ് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മനുഷ്യന് ഒരു അനുഭവം

‘മനുഷ്യന് ഒരു ആമുഖം’ – വായന ഒരു അനുഭവമാവുമ്പോൾ. “ഇരുത്തി ചിന്തിപ്പിക്കുന്നതും മനുഷ്യനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നതുമായ ഒരു ദർശനം ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. ഈ നോവൽ നമ്മുടെ ആലോചനയെ ഉദ്ദീപിപ്പിക്കുന്നു. എങ്ങനെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാം. എങ്ങനെ ലോകത്തിൽ മനുഷ്യനായിപ്പിറന്നതിൽ അഭിമാനിക്കാൻ പറ്റും എന്നൊക്കെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു.” — എം.കെ.സാനു. ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ നോവൽ വായിച്ചാൽ ഒരു നല്ല അനുഭവമാകുമെന്ന് തോന്നി. ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങി.(ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല. […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഒഫീലിയ

ഈ ബ്ലോഗ് സ്ത്രീവിരുദ്ധമായി വരുമോയെന്ന് കണ്ടറിയണം. ഇനി അൽപ്പം സ്ത്രീവിരുദ്ധത തോന്നിയാൽ പോലും, എഴുതാൻ തുടങ്ങിയപ്പോൾ അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു എന്ന് മനസ്സിലാക്കുക. (അമ്മ, എന്റെ ചേച്ചി – ഞാൻ ലോകത്തിൽ വേറെ ആരെക്കാളും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന സ്ത്രീകളാണെന്ന് പറഞ്ഞ് കൊണ്ട് തന്നെ ഇത്‌ തുടങ്ങട്ടെ.) “ഹേ ഒഫീലിയ, …ദയവായി എന്നോട് സംസാരിക്കൂ.” ഹാംലെറ്റ് ഒരു ഭ്രാന്തനെപോലെ വിതുമ്പി. ഓ… തിരിച്ചു വാ… ഒഫീലിയയെ പരിചയപ്പെട്ട കഥ ഞാൻ ആദ്യം പറയട്ടെ. പത്താം തരത്തിൽ പഠിക്കുന്ന കാലം. […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മെഡിറ്റേഷൻസ് – മാർക്കസ് ഒറീലിയസ്

മാർക്കസ് ഒറീലിയസിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും സാരമില്ല. പക്ഷെ, സ്റ്റോയ്‌സിസം എന്ന ഹെലിനിസ്റ്റിക് ഫിലോസോഫിയെപ്പറ്റി കേട്ടവർ തീർച്ചയായും അതിനോടൊപ്പം ഈ പേര് കേട്ട് കാണും. മാർക്കസ് ഒറീലിയസ്‌ റോമാസാമ്രാജ്യം ഭരിച്ച ഒരു ചക്രവർത്തിയായിരുന്നു. മഹാനായ അലക്സാണ്ടർ കാലയവനികയിൽ മറഞ്ഞതിന് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒറീലിയസിന്റെ ഭരണ കാലഘട്ടം.(എ.ഡി രണ്ടാം ശതകം). ഏതോ ഒരു ചരിത്രകാരന്റെ അഭിപ്രായത്തിൽ അദ്ദേഹം “ലാസ്റ്റ് ഓഫ് ദി ഫൈവ് ഗുഡ് റോമൻ എമ്പരെർസ്” ആണ്. (ചരിത്രകാരൻ അല്ല കേട്ടോ. തെറ്റിയതാ. ഒരു ‘ഗൂഗ്ലി’ എറിഞ്ഞപ്പോഴാണ് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

Do I contradict myself?

ഒരുപാട് പ്രതീക്ഷകൾ, ഒരു കൂട്ടം വാക്കുകളാക്കി സ്വരുക്കൂട്ടിയടുക്കിയ താളുകൾക്ക് ഒരു ടിഷു പേപ്പറിന്റെ വിലപോലും ഇല്ലാതായതായി തിരിച്ചറിയുമ്പോൾ ….. ഒരു പക്ഷെ നിങ്ങൾ നിങ്ങളലാതാകുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം…Click on the title to read more

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മൂഡ് സെറ്റിങ്..

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എന്നെ നോക്കുന്നു…. അദ്ദേഹത്തിന്റെ ‘ജീവിതം ഒരു പെൻഡുലം’ വായിക്കാത്തതിന്റെ പരിഭവമാണോ മുഖത്ത്?….Click on the title to read more

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

പുസ്തകങ്ങൾക്ക് ഒരു പുതുജീവിതം നൽകാം….

“ബുക്ക് സ്വീകരിച്ചത് ആരിൽ നിന്നാണെന്നു ആ ബുക്കിൽ എഴുതി വെക്കാറുണ്ട്.”

“ടീച്ചർ ,എങ്കിൽ അതിൽ ശ്രീലക്ഷ്മി എന്നു എഴുതിയാൽ മതി. കാരണം ഈ പുസ്തകങ്ങൾ എന്റെയും ചേച്ചിടെയും കൂടിയുള്ള collections-ഇൽ നിന്നാണ്.”…Read more