മെഴുകുതിരി കത്തിച്ച് വച്ചപ്പോഴേക്കും വൈദ്യുതി തിരികെ വന്നു. തന്നിൽ നിക്ഷിപ്തമായ കർമ്മം യഥാവിധി ചെയ്യാനായോ എന്ന് പോലും മനസിലാക്കാതെ, ഒരു തീപ്പെട്ടിക്കൊള്ളി അപ്പോൾ കത്തിത്തീർന്നിരുന്നു. ആ തീപ്പെട്ടിക്കൊള്ളിയുടെ അല്പ ജീവിതത്തിന് അർത്ഥം നൽകാനായി ആ മെഴുകുതിരി കെടുത്താൻ ഞാൻ മുതിർന്നില്ല. പിന്നീട് ചിന്തിച്ചു, മെഴുകുതിരിയോട് ഞാൻ ചെയ്യുന്നത് ശരിയാണോ? ഒന്നിനുംവേണ്ടിയല്ലാതെ അത് കത്തി സ്വയം ഇല്ലാതാകുകയാണ്. ആരോ പറഞ്ഞു. “നമ്മുടെ ഒരു കർമ്മം നമ്മുക്ക് ചിലപ്പോൾ അർത്ഥരഹിതമായി തോന്നാം. പക്ഷെ, അത് അപരന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥം […]
